twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിയുടെ നായിക വിജയ് ചിത്രത്തില്‍, റോള്‍ എന്താണെന്നോ...?

    |

    തെറി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി കുമാറും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു. ദളപതി 63 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയിലാണ് ആരംഭിച്ചത്. ആദ്യ ഘട്ട ഷൂട്ടിങ് ചെന്നൈയില്‍ പൂര്‍ത്തിയായി.

    എണ്‍പതിലധികം റീ ടേക്കുകള്‍ പോയ സീനുകള്‍ ഈ ചിത്രത്തിലുണ്ട്; സമാന്ത വെളിപ്പെടുത്തുന്നു
    വില്ല് എന്ന ചിത്രത്തിന് ശേഷം വിജയ് യും നയന്‍താരയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ഇതാ ചിത്രത്തിലെ നായികാ നിരയിലേക്ക് ഒരു മലയാളി പെണ്‍കൊടിയും.

    rebamonicajohn

    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ അഭിമുഖമായ റീബ മോണിക ജോണാണ് ദളപതി 63 യില്‍ ഒരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വനിത ഫുട്‌ബോള്‍ ടീം താരമാണ് ചിത്രത്തില്‍ റീബ. ജരുഗണ്ടി എന്ന ചിത്രത്തിലൂടെ തമിഴര്‍ക്ക് നേരത്തെ പരിചിതയാണ് റീബ.

    എ ആര്‍ റഹ്മാനാണ് ഈ അറ്റ്‌ലി - വിജയ് ചിത്രത്തിനും സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രം എജിഎസ് എന്റര്‍ടൈന്‍മെന്റാണ് നിര്‍മിയ്ക്കുന്നത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സിനിമ തിയേറ്ററിലെത്തും.

    English summary
    Actrss Reba Monica John is a part of Vijay - Atlee's Thalapathy 63
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X