എണ്‍പതിലധികം റീ ടേക്കുകള്‍ പോയ സീനുകള്‍ ഈ ചിത്രത്തിലുണ്ട്; സമാന്ത വെളിപ്പെടുത്തുന്നു
വളരെ അധികം പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡ്യൂലക്‌സ്. ദേശീയ പുരസ്‌കാര ജേതാവായ ത്യാഗരാജന്‍ കുമരരാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, രമ്യ കൃഷ്ണന്‍, മിഷ്‌കിന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തുവന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. അത്രയേറെ പെര്‍ഫക്ഷനോടെയാണ് ചിത്രം പൂര്‍ത്തിയാക്കിത് എന്ന് ട്രെയിലര്‍ കണ്ടാല്‍ മനസ്സിലാകും.

വളരെ അധികം റീ ടേക്കുകള്‍ ഓരോ താരങ്ങള്‍ക്കും ഉണ്ടായിരുന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സമാന്ത വെളിപ്പെടുത്തി. വിജയ് സേതുപതിയും മിഷ്‌കിനും ഒരു രംഗത്ത് എണ്‍പതിലധികം റീടേക്കുകള്‍ പോയി. രമ്യ കൃഷ്ണന്‍ ഒരു പ്രത്യേക സീനിന് എടുത്തത് 35 ടേക്കുകളാണ്.
ഭാഗ്യവശാല്‍ തനിക്ക് പരമാവധി അഞ്ച് റീടേക്കുകള്‍ മാത്രമേ പോവേണ്ടി വന്നിട്ടുള്ളൂ എന്നാണ് സമാന്ത പറഞ്ഞത്. അത്രയേറെ പെര്‍ഫക്ഷനോടെ രണ്ട് വര്‍ഷം എടുത്താണ് ത്യാഗരാജന്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയിരിയ്ക്കുന്നത്. മാര്‍ച്ച് 29 ന് സിനിമ തിയേറ്ററുകളിലെത്തും


Click it and Unblock the Notifications











