twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിസാരവത്കരണം വേണ്ട, വൃത്തിക്കെട്ട പുരുഷാധിപത്യം; ശൈലജയെ ഒഴിവാക്കിയതില്‍ നടി രേവതി സമ്പത്ത്

    |

    രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ കെകെ ശൈലജയെ ഉള്‍പ്പെടുത്താത്തില്‍ വിമര്‍ശനവുമായി സിനിമാ താരങ്ങളും. നടി രേവതി സമ്പത്താണ് ശക്തായ പ്രതിഷേധം അറിയിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

    Recommended Video

    ഒന്നും പറയണ്ട..ടീച്ചറെ ഒഴിവാക്കിയത് വൃത്തികെട്ട പുരുഷാധിപത്യം

    'തലമുറമാറ്റം' എന്നൊന്നും പറഞ്ഞ് നിസാരവത്ക്കരണം വേണ്ട. വൃത്തികെട്ട പുരുഷാധിപത്യം എന്ന് പച്ചക്ക് പറയാം, അല്ലാതെ മറ്റ് നിസാരവത്കരണം ആവശ്യം ഇല്ല. ശൈലജ ടീച്ചറിന്റെ ഭരണമികവില്‍ അസ്വസ്തമായതും പേടിക്കുന്നതും പ്രതിപക്ഷം മാത്രം അല്ല,ഭരണപക്ഷം കൂടെ ആണ്. രണ്ടിലെയും ആണ്‍ബോധങ്ങള്‍ ഒന്ന് തന്നെയാണെന്നും രേവതി പറയുന്നു.

    Revathy Sampath

    'പെണ്ണിനെന്താ കുഴപ്പം'എന്ന അടി വീണത് എവിടെയൊക്കെയാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്നും താരം പറയുന്നു. ഇത് തീര്‍ത്തും ഹൃദയഭേദകമാണെന്നും തെറ്റാണെന്നും രേവതി പറയുന്നുണ്ട്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ നിലപാടിനെ വിമര്‍ശിച്ചും അനുകൂലിച്ചും ധാരാളം പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

    നേരത്തെ നടിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയും തീരുമാനത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. ശൈലജ ടീച്ചര്‍ ഇല്ലെങ്കില്‍ അത് നെറികേടാണെന്നായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം. നേരത്തെ നിരാശ പ്രകടിപ്പിച്ച് ഗായിക സിത്താര കൃഷ്ണകുമാറും രംഗത്ത് എത്തിയിരുന്നു.

    ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

    ഈ സാഹചര്യത്തില്‍ ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നെന്നും 5 വര്‍ഷത്തെ പരിചയം ചെറുതല്ലെന്നും സിത്താര കൃഷ്ണകുമാര്‍ പറഞ്ഞു. ടീച്ചറില്ലാത്തതില്‍ കടുത്ത നിരാശയാണെന്നും സിത്താര പറഞ്ഞു. അതേസമയം പുതിയ മന്ത്രിസഭയ്ക്ക് ആശംസ നേരുന്നതായും ഗായിക അറിയിച്ചു.

    Read more about: Revathy Sampath
    English summary
    Actress Revathy Sampath Slams LDF For Not Making KK Shylaja Minister For The Second Term, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X