For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ലെഫ്റ്റ് ആണ്, സ്ത്രീധനത്തില്‍ ഡബ്ല്യൂസിസി പ്രതികരിക്കാത്തത് എന്തുകൊണ്ട്? റിമ കല്ലിങ്കല്‍ പറയുന്നു

  |

  മലയാള സിനിമയിലെ ശക്തമായ സ്ത്രീശബ്ദമാണ് റിമ കല്ലിങ്കല്‍. അഭിനേത്രിയെന്ന നിലയില്‍ കൈയ്യടി നേടുന്നത് പോലെ തന്നെ തന്റെ നിലപാടുകളുടെ പേരിലും റിമ ഒരുപാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. മലയാള സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യുസിസിയുടെ മുന്നണി പോരാളികള്‍ ഒരാള്‍ കൂടിയാണ് റിമ കല്ലിങ്കല്‍. ഇപ്പോഴിതാ തന്റെ നിലപാടുകളെക്കുറിച്ചും പ്രതികരണങ്ങളെക്കുറിച്ചുമുള്ള റിമയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

  പുത്തന്‍ മേക്കോവറില്‍ ലക്ഷ്മി നക്ഷത്ര; സ്റ്റാര്‍ മാജിക്ക് താരത്തിന്റെ മാജിക്കില്‍ മയങ്ങി ആരാധകര്‍

  ഇന്ത്യഗ്ലിറ്റ്‌സിന് ന്ല്‍കിയ അഭിമുഖത്തിലാണ് റിമ മനസ് തുറന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നതിനെക്കുറിച്ചായിരുന്നു റിമ ആദ്യം മനസ് തുറന്നത്. ''ഞാന്‍ സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും ചെലവിടാറില്ല. പക്ഷെ ചില കാര്യങ്ങള്‍ നമ്മളെ ബാധിക്കും. കാണുമ്പോള്‍ പറയാതിരിക്കില്ല. നമ്മള്‍ ജീവിക്കുന്ന ലോകത്ത് വലിയ അനീതി നടക്കുന്നുണ്ട് അതിനെക്കുറിച്ച് എനിക്കറിയാം എന്നുവരുമ്പോള്‍ പ്രതികരിക്കാതെ ഇരിക്കാനാകാതെ വരും. എന്റെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഇത് ശരിയല്ലെന്ന് തോന്നുമ്പോള്‍ പ്രതികരിക്കും എന്നാണ് റിമ പറയുന്നത്.

  ''ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും മെമ്പറല്ല. പക്ഷെ ഞാന്‍ ലെഫ്റ്റ് ഐഡിയോളജിയുള്ളൊരു ആളാണ്. എനിക്കൊരിക്കലും റൈറ്റ് ഐഡിയോളജിയിലേക്ക് മാറാന്‍ പറ്റില്ല. ഇതിനേക്കാളൊക്കെ മുകളില്‍ നില്‍ക്കുന്നത് എന്റെ ഫെമിനിസ്റ്റ് പൊളിറ്റിക്‌സാണ്. ഒരു സ്ത്രീയെന്ന നിലയിലാണ് ഞാന്‍ ആദ്യം ചിന്തിക്കുന്നത്. ഇന്ന് നമ്മളെ ഭരിക്കുന്ന രാഷ്ട്രീയക്കാരില്‍ അധികാര സ്ഥാനത്ത് വിരലിലെണ്ണാവുന്ന സ്ത്രീകളേയുള്ളൂ. അത് എന്തുകൊണ്ട് പറഞ്ഞു കൂട? ആരെയങ്കിലും ആക്കണമെന്നോ റെപ്രസന്റേഷന്റെ അടിസ്ഥാനത്തില്‍ മാത്രം ആക്കണം എന്നുമല്ല പറയുന്നത്''. റിമ പറയുന്നു.

  ''രാജ്യാന്തര തലത്തില്‍ മികവ് തെളിയിച്ച ഒരാളെക്കുറിച്ചാണ് പറയുന്നത്. അങ്ങനെ ഒരാളെ പുരുഷ രാഷ്ട്രീയ പ്രവര്‍ത്തകരേ കാണുന്നതിനേക്കാള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടു വരാന്‍ ഒരു സമൂഹമെന്ന നിലയില്‍ ശ്രമിക്കണം. നമുക്ക് എന്തുകൊണ്ട് ഇതുവരെ സ്ത്രീ മുഖ്യമന്ത്രിയില്ല. എന്തുകൊണ്ടാണ് എന്ന് നമ്മള്‍ ചിന്തിക്കണ്ടേ? കേരളം എല്ലാ മേഖലയിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്. വിമര്‍ശനങ്ങളിലൂടെ തന്നെയാണ് നമ്മള്‍ ഇവിടെ വരെ എത്തിയതും. ആ ജേര്‍ണിയുടെ ഭാഗം തന്നെയാണ് ഈ വിമര്‍ശനങ്ങളും''. റിമ വ്യക്തമാക്കുന്നു.

  എന്തുകൊണ്ടാണ് സ്ത്രീധന വിഷയത്തില്‍ ഡബ്ല്യുസിസി പ്രതികരിക്കാത്തതെന്ന ചോദ്യങ്ങള്‍ക്കും റിമയ്ക്ക് വ്യക്തമായ ഉത്തരമുണ്ട്.

  ''പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഡബ്ല്യുസിസി സിനിമയ്ക്ക് അകത്തുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളൊരു സംഘടനാണ്. ആ പരിധിയ്ക്ക് ഉള്ളിലുള്ള കാര്യങ്ങളിലാണ് ഡബ്ല്യുസിസി ഇടപെടുന്നത്. പക്ഷെ ഒരു വ്യക്തിയെന്ന നിലയിലും ആര്‍ട്ടിസ്റ്റ് എന്ന നിലയിലും സ്ത്രീയെന്ന നിലയിലും ഇതുപോലെത്തെ റോളുകളും വിഷയങ്ങളും നമ്മുടെ സിനിമകളിലൂടേയും ആര്‍ട്ട് ഫോമിലൂടേയും ചര്‍ച്ച ചെയ്യുന്നയാളുകള്‍ എന്ന നിലയില്‍ വ്യക്തിപരമായി ഞങ്ങളെല്ലാവരും അതിനെക്കുറിച്ച് വോക്കല്‍ ആകുന്ന ആളുകളാണ്. കാരണം നമ്മള്‍ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ ജീവിതങ്ങളെക്കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നത്''. റിമ പറയുന്നു.

  Also Read: അന്നത്തെ ഡിംപലിന്റെ വാക്ക് ദുർഗ്ഗ കൃഷ്ണയുടെ ജീവിതം മാറ്റി, പഴയ സംഭവം വെളിപ്പെടുത്തി നടി

  മമ്മൂട്ടിയെയും മോഹന്‍ ലാലിനെയും മാനസികമായി തടവിലാക്കി | FilmiBeat Malayalam

  ''പക്ഷെ ഇതെപ്പോഴും ചോദിക്കുന്നതാണ് അതിനെക്കുറിച്ചെന്താണ് ഡബ്ല്യുസിസി സംസാരിക്കാത്തത്, ഇതിനെക്കുറിച്ച് എന്താണ് ഡബ്ല്യുസിസി സംസാരിക്കാത്തത് എന്നൊക്കെ. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന നമ്മള്‍ കൃത്യമായി പറയുന്നുണ്ടല്ലോ. അതിനുള്ളില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വ്യക്തിപരമായി ഞങ്ങളെല്ലാവരും ഇതിനെതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ തന്നെയാണ്''. റിമ പറയുന്നു.

  Read more about: rima kallingal
  English summary
  Actress Rima Kallingal Opens Up About Her Politics And WCC's Stand On Dowry System
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X