പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട! വനിതാ കമ്മീഷനെതിരെ സാധിക

പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വിമര്‍ശനം കനക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരയോട് ഇത്ര മോശമായി പെരുമാറുന്ന ജോസഫൈന്‍ ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യയല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് എത്തി.

ചിത്രശലഭം കണക്കിനെ സുന്ദരിയായി സാക്ഷി അഗര്‍വാള്‍; ചിത്രങ്ങള്‍ കാണാം

ഇതിനിടെ ഇപ്പോഴിതാ വനിതാ കമ്മീഷന്‍ അധ്യക്ഷനെതിരെ പ്രതികരണവുമായി നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തുവെന്നാണ് താരം പറയുന്നത്. വിശദമായി വായിക്കാം.

പട പേടിച്ചു പന്തളത്തു ചെന്നപ്പോ

പട പേടിച്ചു പന്തളത്തു ചെന്നപ്പോ പന്തം കൊളുത്തി പട എന്നൊക്കെ കേട്ടിട്ടേ ഉള്ളു ഇതാ ഇപ്പൊ കാണുകയും ചെയ്തു.ഇവരെ ഒക്കെ വിളിച്ചു പരാതി പറയുന്നതിലും നല്ലത് മരിക്കുന്നതു തന്നെയാ. പ്രശ്‌നത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഉപദേശം കൊടുക്കാനല്ല ഒരാളെ ആവശ്യം അവരെ ഒന്ന് കേള്‍ക്കാന്‍ ആണ്. ഇവരുടെ ഒക്കെ വീട്ടില്‍ ഉള്ള ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും അവസ്ഥ എന്താണോ എന്തോ? എന്ന് സാധിക ചോദിക്കുന്നു.

മനുഷ്യത്വം ഉള്ള ആളുകള്‍ ഉണ്ട്

ജോലിയില്ലാത്ത ആയിരക്കണക്കിന് മനുഷ്യത്വം ഉള്ള ആളുകള്‍ ഉണ്ട് അവരെ ആരെങ്കിലും ഒക്കെ ഈ പണി ഏല്‍പ്പിച്ചാല്‍ പോരെ. അല്ലെങ്കില്‍ തന്നെ പെണ്ണിനെ കേള്‍ക്കാന്‍ പെണ്ണും ആണിനെ കേള്‍ക്കാന്‍ ആണും എന്തിനാണ്. സാമാന്യം മാനുഷിക മുല്യം അറിയുന്ന സഹജീവികളെ മനസിലാക്കാന്‍ മനസും, കഴിവുള്ള ഒരാളായാല്‍ പോരെ അതിനും ലിംഗ വ്യത്യാസം വേണോ? പെണ്ണിനെ മനസിലാക്കാനും പരിഗണിക്കാനും പെണ്ണിനെ ആകൂ എന്ന ചിന്ത ആണ് ആദ്യം മാറേണ്ടതെന്നും താരം പറയുന്നു.

അമ്മായിഅമ്മമാരെ കൂട്ടില്‍ അടക്കുന്ന രീതി

മനുഷ്യത്വം, സഹിഷ്ണുത, സഹാനുഭൂതി ഒക്കെ ഒക്കെ ഉള്ള ആണിന്റെ കയ്യില്‍ തന്നെ ആണ് എന്നും സ്ത്രീ സുരക്ഷിതം. മൊത്തത്തില്‍ ഒരു അഴിച്ചുപണി നല്ലതാകും. ഒട്ടുമിക്ക വീടുകളിലും പുരുഷന്‍മാരേക്കാള്‍ പ്രശ്‌നം സ്ത്രീകള്‍ ആണ്. ഈ സ്ത്രീധന പ്രശ്‌നവും, കെട്ടുന്നവന്റെ ആവശ്യം അല്ല നാഥനില്ല കുടുബത്തിന്റെയും, ആ വീട്ടിലെ കുലസ്ത്രീയുടെയും ആവശ്യം ആണ്. ഈ ഭര്‍ത്താക്കന്മാരെ മാറ്റി അതിനു അവരെ പ്രേരിപ്പിക്കുന്ന അമ്മായിഅമ്മമാരെ കൂട്ടില്‍ അടക്കുന്ന രീതി കൊണ്ട് വന്നാല്‍ ഒരുപക്ഷെ ഇതില്‍ ഒരു മാറ്റം ഉണ്ടായേക്കാമെന്ന് സാധിക പറയുന്നു.

Recommended Video

Fraud happening through fake accounts in my name says actress Sadhika Venugopal
പുരുഷമാര്‍ക്ക് പരാതി നല്‍കാനും ഒരു സ്ഥലം


ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന പുരുഷമാര്‍ക്ക് പരാതി നല്‍കാനും ഒരു സ്ഥലം അത്യാവശ്യം ആണ് എന്നും ഒന്ന് ഓര്‍മപ്പെടുത്തി കൊള്ളട്ടെ.
വനിതാകമ്മീഷന്‍ ആയാലും,ആണായാലും, പെണ്ണായാലും,മനുഷ്യത്വം,വ്യക്തിത്വം, എന്നൊന്ന് ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. താരത്തിന്റെ വാക്കുകളോട് പ്രതികരിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.

ഞങ്ങള്‍ക്ക് പറയാനുള്ളത്

സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാനും സ്ത്രീകള്‍ക്ക് താങ്ങാനാകാനും നിലനില്‍ക്കുന്നൊരു സ്ഥാനത്തിരുന്നു കൊണ്ട് പറയാന്‍ പാടില്ലാത്തതായിരുന്നു എംസി ജോസഫൈന്റെ വാക്കുകള്‍. ഈ സമീപനത്തിനെതിരെ അധികാരികളില്‍ നിന്നും ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് വനിതാ കമ്മീഷന്റെ ഉദ്ദേശശുദ്ധിയെ തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാകും.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X