ഇടികൊണ്ട് ചുണ്ട് തൂങ്ങി, കൈ ഫ്രാക്ചര്‍ ആയി; എന്നിട്ടും ഡ്യൂപ്പിനെ വച്ചില്ല; ഫൈറ്റ് രംഗത്തെ കുറിച്ച് സാനിയ
വ്യത്യസ്തമായ അവതരണത്തിലൂടെ കൈയ്യടി നേടിയ ചിത്രമായിരുന്നു കൃഷ്ണന്‍കുട്ടി പണി തുടങ്ങി. യുവതാരങ്ങളായ സാനിയ ഇയ്യപ്പനും വിഷ്ണു ഉണ്ണികൃഷ്ണനുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തിലെ സാനിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിയാട്രസ് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ സാനിയ അവതരിപ്പിച്ചത്. സാനിയുടെ പ്രകടനം പ്രേക്ഷകരുടെ പ്രശംസ നേടുന്നതായിരുന്നു.
മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായിസാനിയ ഇയ്യപ്പന്‍
ചിത്രത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍ തന്നെ താന്‍ ഒരുപാട് എക്‌സൈറ്റഡ് ആയിരുന്നുവെന്നാണ് സാനിയ പറയുന്നത്. ചിത്രത്തിലെ ഫൈറ്റ് രംഗങ്ങള്‍ തന്നെ ആകര്‍ഷിച്ചിരുന്നുവെന്നും സാനിയ പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ചും ചിത്രീകരണത്തെ കുറിച്ചുമെല്ലാം സാനിയ മനസ് തുറന്നത്. സാനിയയുടെ വാക്കുകളിലേക്ക്.

''ചിത്രത്തില്‍ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ ചില അപകടങ്ങളൊക്കെ പറ്റിയിരുന്നു എന്നാണ് സാനിയ പറയുന്നത്. യാര്‍ത്ഥത്തില്‍ സ്ട്രഗിള്‍ ചെയ്ത് അഭിനയിച്ച ഒരു സിനിമയാണ് കൃഷ്ണന്‍ കുട്ടി പണി തുടങ്ങി. അത്യാവശ്യം പണിയെടുത്തിട്ടുണ്ട് കേട്ടോ. എന്നുവെച്ച് കളയില്‍ ടൊവിനോ ചേട്ടന്‍ ചെയ്തപോലെയൊന്നും ഇല്ലെങ്കിലും അതിന്റെയൊക്കെ ചെറിയൊരു ലെവലായിരുന്നു തന്നെ സംബന്ധിച്ച് ചിത്രം'' എന്നാണ് സാനിയ പറയുന്നതു.

''എന്നെ സംബന്ധിച്ച് ഞാന്‍ കുറച്ച് എഫേര്‍ട്ട് എടുത്ത് ചെയ്ത ചിത്രം തന്നെയാണ്. കൃഷ്ണന്‍കുട്ടി തിയേറ്റര്‍ എക്സ്പീരിയന്‍സ് ആയിരുന്നെങ്കില്‍ നന്നായേനെ എന്ന് പലരും പറഞ്ഞു. പിന്നെ ഒടിടി ആയതുകൊണ്ട് കൂടുതല്‍ റീച്ച് കിട്ടിയിട്ടുണ്ട്. ചിത്രത്തില്‍ ബിയാട്രിസ് എന്ന ക്യാരക്ടര്‍ വളരെ പ്രധാനപ്പെട്ടതാണ്. ചെറിയ രീതിയിലെങ്കിലും കഥാപാത്രം പാളിപ്പോയാല്‍ മുഴുവന്‍ സിനിമയേയും ബാധിക്കും. അതുകൊണ്ട് തന്നെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്''. എന്നാണ് സാനിയ പറയുന്നത്.

ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്നായിരുന്നു സംവിധായകനായ സൂര്ജ പറഞ്ഞിരുന്നത്. ചിത്രത്തിലെ നായകനായ വിഷ്ണു ഉണ്ണികൃഷണന്‍ തന്നോട് മോളേ നീ ഡ്യൂപ്പിനെ വച്ചോ എന്ന് പറഞ്ഞിരുന്നുവെന്നും സാനിയ ഓര്‍ക്കുന്നു. എന്നാല്‍ താന്‍ അതിന് തയ്യാറായില്ല. തനിക്കിതെല്ലാം ചെയ്യുമെന്നും താനൊരു ഡാന്‍സര്‍ ആണെന്നുമൊക്കെ പറഞ്ഞുവെന്നും സാനിയ പറയുന്നു. പക്ഷെ പിറ്റേ ദിവസം തന്നെ പണികിട്ടിയെന്നാണ് സാനിയ പറയുന്നത്.
Recommended Video

പിറ്റേ ദിവസം തന്നെ പണി കിട്ടി. കൈ ഫ്രാക്ചര്‍ ആയി. ഇടികൊണ്ട് ചുണ്ട് തൂങ്ങി. നല്ല ഇടി തന്നെ കിട്ടി. ആശുപത്രിയില്‍ പോയപ്പോള്‍ നഴ്സ് ചോദിച്ചു കുറച്ചുമുന്‍പെ നിങ്ങളുടെ സെറ്റില്‍ ആര്‍ക്കോ എന്തോ പറ്റിയെന്ന് പറഞ്ഞ് കൊണ്ടുവന്നല്ലോ അവിടെ എന്താണ് നടക്കുന്നതെന്ന്. എന്നെ സംബന്ധിച്ച് നല്ലൊരു അനുഭവമായിരുന്നു ചിത്രം. എന്റെ ആദ്യത്തെ ഫൈറ്റ് സീന്‍ എക്സ്പീരിയന്‍സായിരുന്നു ഇത് സാനിയ കൂട്ടിച്ചേര്‍ക്കുന്നു.
ബാലതാരമായാണ് സാനിയ സിനിമയിലെത്തുന്നത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടേയും കൈയ്യടി നേടിയിട്ടുണ്ട്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി മാറുന്നത്. മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍, മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ.


Click it and Unblock the Notifications











