എന്റെ തടിയെക്കുറിച്ച് വ്യാകുലപ്പെടുന്നവരോട്; ബോഡി ഷെയ്മിംഗിനെതിരെ സനൂഷ
താരജീവിതത്തില്‍ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ഓഡിറ്റിംഗുകളും വിമര്‍ശനങ്ങളുമെല്ലാമുണ്ടാകും. പലപ്പോഴും വിമര്‍ശനങ്ങള്‍ അതിരുകടക്കുകയും അധിക്ഷേപങ്ങളായി മാറുകയും ചെയ്യും. എന്നാല്‍ ഇത്തരം സമീപനങ്ങളെ നേരിടാനും ചുട്ടമറുപടി നല്‍കാനും ഇന്ന് പല താരങ്ങളും തയ്യാറാകാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മിക്ക നടിമാരും നേരിടുന്ന പ്രശ്‌നമാണ് ബോഡി ഷെയ്മിംഗ്. ഇന്നത്തെ കാലത്തും പലരും ഇത്തരം അധിക്ഷേപങ്ങള്‍ നടത്താന്‍ യാതൊരു മടിയും കാണിക്കുന്നില്ലെന്നതാണ് വാസ്തവം.
ഇവിടെ ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് നടി സനൂഷ സന്തോഷ്. മുമ്പും ഇത്തരക്കാര്‍ക്കെതിരെ സനൂഷ രംഗത്ത് എത്തിയിട്ടുണ്ട്. തനിക്കെതിരെ നടക്കുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സനൂഷയുടെ പ്രതികരണം. തന്റെ തടിയുടെ കാര്യത്തില്‍ ആരും വ്യാകുലപ്പെടേണ്ടതില്ലെന്നാണ് സനൂഷ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.

ഓ യെസ്. എന്റെ തടിയെ കുറിച്ച് പരാമര്‍ശിക്കുകയും അതിനെ കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്നവരോട്, ചിലപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ വ്യാകുലപ്പെടുന്നവരോടായി പറയുകയാണ്. സ്വീറ്റ് ഹാര്‍ട്ട്, തടി കുറയ്ക്കാനും സുന്ദരിയാകാനും മാത്രമായിട്ടല്ല ഒരാള്‍ നിലനില്‍ക്കുന്നത്. മറ്റൊരാളെ ബോഡി ഷെയ്മിംഗ് ചെയ്യാന്‍ മാത്രം ചൊറി നിങ്ങള്‍ക്കുണ്ടെങ്കില്‍, രണ്ട് വിരലുകള്‍ ചൂണ്ടുമ്പോള്‍ ബാക്കി മൂന്നും നിങ്ങളെ തന്നെയാണ് ചൂണ്ടുന്നതെന്ന് ഓര്‍ക്കുക. നിങ്ങളും പെര്‍ഫെക്ട് അല്ലെന്ന് ഓര്‍ക്കുക. എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അഴകളവില്‍ ഫുള്‍ മാര്‍ക്കോടെ ബിഗ് ബോസ് താരം; ശിവാനിയുടെ കിടിലന്‍ ഫോട്ടോഷൂട്ട്
Recommended Video
ബാലതാരമായാണ് സനൂഷ സിനിമയിലെത്തുന്നത്. ദാദാ സാഹിബ് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകനിലൂടെയാണ് നായികയായി മാറുന്നത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ച ചിത്രം തെലുങ്ക് ചിത്രമായ ജഴ്‌സിയാണ്. നാനിയാണ് ചിത്രത്തിലെ നായകന്‍. മിച്ച ബാലതാരത്തിലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരവും സനൂഷ നേടിയിട്ടുണ്ട്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടിയിരുന്നു.


Click it and Unblock the Notifications











