For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അച്ഛനമ്മമാർ ഉണ്ടാക്കിയ സ്വർണവുമിട്ട് മണവാട്ടിയായി ഇളിച്ചു നിൽക്കാൻ എങ്ങനെ മനസ് വരുന്നു?'; പെൺകുട്ടികളോട് സരയു

  |

  മലയാള സിനിമാ പ്രേക്ഷകർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് സരയു. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിലാണ് സരയു അഭിനയിച്ചിട്ടുള്ളത്. 2006 ൽ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന സിനിമയിലൂടെ ആയിരുന്നു സരയുവിന്റെ സിനിമാ അരങ്ങേറ്റം.

  സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ നടി പിന്നീട് സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. 2009 ൽ പുറത്തിറങ്ങിയ കപ്പല് മുതലാളി എന്ന സിനിമയിലൂടെയാണ് സരയു നായികയാകുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. 2016 ൽ വിവാഹിത ആയ സരയു അതിന് ശേഷവും അഭിനയം തുടർന്നിരുന്നു.

  Also Read: ഭ്രാന്തുള്ള ഒരു കഥാപാത്രം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്, കുറെയായി കാത്തിരിക്കുന്നു; കാരണം പറഞ്ഞ് ലെന

  അഭിനയത്തിന് പുറമെ സംവിധാനത്തിലും നൃത്തത്തിലും പുസ്തക രചനയിലുമെല്ലാം തന്റെ കഴിവ് തെളിയിക്കാന്‍ സരയുവിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ ആയി കൂടുതലും ഫീച്ചർ സിനിമകളിലാണ് സരയു അഭിനയിക്കുന്നത്. അതേസമയം, സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സരയു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. പല വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനും സരയു സോഷ്യൽ മീഡിയ ഉപയോഗിക്കാറുണ്ട്.

  ഇപ്പോഴിതാ, സരയുവിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാവുകയാണ്. അച്ഛനമ്മമാരുടെ പണം ചെലവഴിച്ച് ആർഭാടമായി വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സരയു. വിവാഹദിവസം സ്വർണത്തിൽ മൂടണമെങ്കിലോ വിലപിടിപ്പുള്ള സാരി വാങ്ങണമെങ്കിലോ അത് പെൺകുട്ടികൾ സ്വയം അധ്വാനിക്കുന്ന പണം കൊണ്ടാവണമെന്നും അല്ലാതെ അച്ഛനമ്മമാർ ഉണ്ടാക്കുന്ന പണം കൊണ്ടാകരുതെന്നുമാണ് സരയൂ പറയുന്നത്.

  ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ ആധി പിടിച്ച് ജീവിക്കുന്ന മാതാപിതാക്കളെ ഇനി തിരുത്താൻ കഴിയില്ലെന്നും പുതിയ തലമുറ മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുമാണ് സരയു പറയുന്നത്. നിരവധി പേർ സരയുവിന്റെ വാക്കുകളെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. സരയുവിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ഇങ്ങനെ.

  'അധ്വാനിച്ചു, വിയർപ്പൊഴുക്കി അച്ഛനമ്മാർ ഉണ്ടാക്കിയെടുത്ത സ്വർണവുമിട്ട് പട്ടു സാരിയും ഉടുത്ത് ഇങ്ങനെ ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു? എന്താണ് സോഷ്യൽ മീഡിയകളിൽ വലിയ വലിയ ആശയങ്ങളും ചിന്തകളും പങ്കുവെയ്ക്കുന്ന ഈ കുട്ടികൾക്ക് വിവാഹം ആകുമ്പോൾ നാവിടറുന്നത്.

  നിങ്ങൾക്ക് വിവാഹദിവസം മനോഹരം ആക്കണോ, സ്വർണത്തിൽ മൂടണോ, 50,000ന്റെ സാരി വേണോ. സ്വന്തം പൈസക്ക്, സ്വയം അധ്വാനിച്ചു നേടൂ.... ചെയ്യൂ....അതിന് ആദ്യമൊരു ജോലി നേടൂ. എന്നിട്ട് മതിയെന്ന് തീരുമാനിക്കൂ വിവാഹം.

  അടുത്ത തലമുറക്ക് കാശ് കൂട്ടി വെച്ച് സ്വയം ജീവിക്കാൻ മറക്കുന്ന ജനത നമ്മൾ അല്ലാതെയുണ്ടോ? പെൺകുട്ടി ആണേ എന്ന് പറഞ്ഞു നെട്ടോട്ടമൊടുന്ന മാതാപിതാക്കളെ എത്രത്തോളം തിരുത്താൻ ആകുമെന്ന് അറിയില്ല.

  Also Read: സിംഗിൾ ആയി ജീവിതം ആസ്വദിക്കാനായിരുന്നു ഇഷ്ടം; 48-ാം വയസ്സിൽ അമ്മ ആയതിനെ കുറിച്ചും സുമ ജയറാം

  അവളുടെ കല്യാണദിവസം മുന്നിൽ ലക്ഷ്യം വെച്ച്, നടുമുറിയെ പണി എടുക്കുന്ന, ഇനി കെട്ട് കഴിഞ്ഞാൽ കൊച്ചിന്റെ ഇരുപത്തിയെട്ടിനു കാശ് വേണം എന്നോടുന്ന പാവം പിടിച്ച അച്ഛനമ്മമാരെ എങ്ങനെ മനസിലാക്കിയെടുക്കും.

  നാടടച്ച് കല്യാണം വിളിച്ചു സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ മക്കളെ സ്വർണത്തിൽ കുളിപ്പിച്ചിരുത്തുന്ന അച്ഛനമ്മമാരെയും പറഞ്ഞു മനസിലാക്കലും ബുദ്ധിമുട്ടാണ്. അതിലുമൊക്കെ എളുപ്പം നിങ്ങൾ മാറുന്നതല്ലേ?' സരയു കുറിച്ചു.

  Read more about: sarayu
  English summary
  Actress Sarayu Mohan's Latest Social Media Post About New Generation Grand Weddings Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X