'എവിടെ നിന്നു വന്നു, എങ്ങോട്ട് പോയി'; ട്രോളന് മറുപടിയുമായി നടി ശ്രീദേവിക

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ താരമാണ് ശ്രീദേവിക. കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന സിനിമയിലൂടെയായിരുന്നു ശ്രീദേവിക സിനിമയിലേക്ക് എത്തുന്നത്. അവന്‍ ചാണ്ടിയുടെ മകന്‍, പാര്‍ഥന്‍ കണ്ട പരലോകം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പിന്നീട് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ശ്രീദേവിക. ഇപ്പോഴിതാ ശ്രീദേവിക വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

സോഷ്യല്‍ മീഡിയയില്‍ 'ആ താരം ഇപ്പോള്‍ എവിടെയാണ്' എന്ന തരത്തിലുള്ള പോസ്റ്റുകള്‍ പതിവ് സംഭവമാണ്. അത്തരത്തില്‍ തന്നെ തേടിയിറങ്ങിയ ഒരാള്‍ക്ക് നല്‍കിയ മറുപടിയാണ് ശ്രീദേവികയെ വീണ്ടും വാര്‍ത്തകളില്‍ നിറയ്ക്കുന്നത്. ഒരൊറ്റ ചിത്രത്തിലൂടെ ഫീല്‍ഡ് ഔട്ടായ നടിമാരെ കുറിച്ചുള്ളൊരു പോസ്റ്റിന്റെ കമന്റ് ബോക്‌സിലായിരുന്നു സംഭവം.

Sridevika

ഈ നടി എവിടെ നിന്നു വന്നു, എങ്ങോട്ടോ പോയി എന്നറിയില്ല എന്നായിരുന്നു കമന്റ്. ശ്രീദേവികയുടെ ചിത്രവും കമന്റ് ചെയ്തിരുന്നു. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ശ്രീദേവിക തന്നെ കമന്റിന് മറുപടിയുമായി എത്തുകയായിരുന്നു. ഞാന്‍ ഇവിടെയൊക്കെ തന്നെയുണ്ട് ബ്രോ എന്നായിരുന്നു ശ്രീദേവിക നല്‍കിയ മറുപടി. താരത്തിന്റെ മറുപടി ഉടനെ തന്നോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

മറുപടി പൊളിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. താരത്തിന്റെ വിശേഷങ്ങള്‍ ചോദിച്ചും എന്തുകൊണ്ടാണ് മാറി നിന്നത് എന്ന് ചോദിച്ചുമെല്ലാം ആരാധകരുമെത്തിയിട്ടുണ്ട്. താരത്തിന്റെ പ്രതികരണം ആരാധകരില്‍ ആവേശമുണ്ടാക്കിയിരിക്കുകയാണ്. ഇത്തരത്തിലൊരു നടി പ്രതികരിക്കുന്നത് വളരെ അപൂര്‍വ്വമായതിനാല്‍ തന്നെ തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ശ്രീദേവികയുടെ മറുപടി.

സാരിയില്‍ തിളങ്ങി മാളവിക; ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍

പാലക്കാട് സ്വദേശിയാണ് ശ്രീദേവിക. ശ്രീദേവി പണിക്കര്‍ എന്നാണ് യഥാര്‍ത്ഥ പേര്. മോഡലിങ്ങിലൂടെയാണ് ശ്രീദേവിക സിനിമയിലെത്തുന്ന്. 2004 ല്‍ പുറത്തിറങ്ങിയ രാമകൃഷ്ണ എന്ന തമിഴ് ചിത്രമായിരുന്നു ആദ്യ സിനിമ. പിന്നീട് കേരള ഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി. അന്ത നാള്‍ ന്യാപകം, അന്‍പെ വാ, അവന്‍ ചാണ്ടിയുടെ മകന്‍, ചെമ്പട, പാര്‍ഥന്‍ കണ്ട പരലോകം, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

Recommended Video

ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam

2010ലായിരുന്നു ശ്രീദേവികയുടെ വിവാഹം. പൈലറ്റ് ആയ രോഹിത് രാമചന്ദ്രനാണ് ഭര്‍ത്താവ്. 2018 ല്‍ പുറത്തിറങ്ങിയ കുപ്രസിദ്ധ പയ്യന്‍ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. താരത്തിന്റെ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X