ഇവർ ഇങ്ങനെയാണ് പ്രണയിച്ചത്!! സ്വാതി റെഡ്ഡി -വികാസ് വിവാഹത്തെ കുറിച്ച് സുഹൃത്തുക്കൾ, വീഡിയോ കാണൂ

ഏറെ നാളത്തെ പ്രണയത്തിലെടുവിലാണ് ഇവർ വിവാഹിതരാകുന്നത്.

സുബ്രഹ്മാണ്യപുരം എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാതി തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായത്. അതിനു മുൻപ് തന്നെ സിനിമയിൽ എത്തിയിരുന്നുവെങ്കിലും താരത്തിന് ബ്രേക്ക് നൽകിയത് സുബ്രഹ്മണ്യപുരം എന്ന ചിത്രമായിരുന്നു. മലയാളികൾക്കും ആദ്യം മുതലെ താരം പ്രിയങ്കരിയായിരുന്നു. അമേനിലൂടെ മലയാളത്തിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 2018 ആഗസ്റ്റ് 30 നായിരുന്നു സ്വാതിയുടേയും വികാസിന്റേയും വിവാഹം കഴിഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത് ഇവരുടെ വിവാഹ വീഡിയോയാണ്.

swathy reddy

ഏറെ നാളത്തെ പ്രണയത്തിലെടുവിലാണ് ഇവർ വിവാഹിതരാകുന്നത്. ഇരുവരും തമ്മിലുളള പ്രണയത്തിന്റെ ആഴവും വ്യാപ്തിയും എത്രമാത്രമാണെന്ന് ഈ വിവാഹ വീഡിയോയിൽ നിന്ന് മനസ്സിലാക്കാം. 13 മിനിറ്റ് ദൈർഘ്യമുളള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇതിൽ ഇരുവരുടേയും പ്രണയവും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വാതി- വികാസ് പ്രണയത്തെ കുറിച്ച് സുഹൃത്തുക്കൾക്കും വീട്ടുകാർക്കും ചിലത് പറയാനുണ്ടായിരുന്നു. ഇവയെല്ലാം ചേർത്തു കൊണ്ടാണ് വിവാഹ വീഡിയോ ഒരുക്കിയിരിക്കുന്നത്. മികച്ച സ്വീകാര്യതായാണ് വീഡിയോയ്കക് ലഭിച്ചിരിക്കുന്നത്.

ചാപ്പ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലസ് ഇപ്പോഴിത കുമ്പളങ്ങി നെറ്റേഴ്സ്‌.... ഇതാണ് ഫഹദ് ഫാസിൽ!! താരത്തിന് വ്യത്യസ്തമാക്കുന്നത് ഇവയാണ്, കാണൂ
ഇന്ത്യ നോവിയിലെ ഉദ്യോഗസ്ഥനായിരുന്നു സ്വാതിയുടെ പിതാവ്. ജനിച്ചത് റഷ്യയിലെ സ്വെറ്റ്ലാനയിൽ ആയിരുന്നെങ്കിലും ബാല്യകാലം വിശാഖ പട്ടണത്തും മുംബൈയിലുമായിരുന്നു. മലയാളം, തെലുങ്ക്, തമിഴ് എന്നീ തെന്നിന്ത്യൻ ഭാഷകളിലെ സജീവ സാന്നിധ്യമായിരുന്നു താരം. ഫഹദിന്റെ നായികയായിട്ടായിരുന്നു മലയാളത്തിൽ തുടക്കം. പിന്നീട് 24 നോർത്ത് കാതം, മോസയിലെ കുതിര മീനുകൾ, ആട് ഒരു ഭീകര ജീവിയാണ്, ഡബിൾ ബാരൽ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X