twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ വിട്ടത് എന്തുകൊണ്ട്? മലയാളത്തിലേക്ക് തിരികെ വരുമോ? മീനത്തില്‍ താലികെട്ട് നായിക

    |

    മീനത്തില്‍ താലികെട്ട്, ചന്ദാമാമ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന താരമാണ് തേജലി ഗണേക്കര്‍. മുംബൈയ്ക്കാരിയാണെങ്കിലും തേജലിയെ മലയാളികള്‍ ഇരുകൈയ്യും നീട്ടീ സ്വീകരിക്കുകയായിരുന്നു. അഭിനയിച്ച രണ്ട് സിനിമകളും വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ് തേജലി.

    ഈയ്യടുത്ത് താരം സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇതോടെ താരത്തിന്റെ തിരിച്ചുവരവുണ്ടാകുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയുപേക്ഷിച്ച് ഇത്ര വര്‍ഷങ്ങളായിട്ടും തനിക്ക് നല്‍കുന്ന സ്‌നേഹത്തെ കുറിച്ചും സിനിമയില്‍ നിന്നും മാറി നിന്നതിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് തേജലി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

    Tejali

    ഞാന്‍ സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നില്ല സത്യത്തില്‍. ചന്ദാമാമ കഴിഞ്ഞതും ഞാന്‍ തിരികെ മുംബൈയിലെത്തുകയായിരുന്നു. കാരണം ഞാന്‍ അപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ വന്നതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലി ലഭിച്ചു. ശ്രമിച്ചു നോക്കുന്നതില്‍ എന്താണ് എന്ന അച്ഛന്റെ വാക്കുകളാണ് പോകാന്‍ പ്രേരിപ്പിച്ചത്. എന്റേതൊരു മധ്യവര്‍ഗ കുടുംബമാണ്. അതുകൊണ്ടാകാം അങ്ങനെ ചിന്തിച്ചത്.

    അങ്ങനെ ജോലി ചെയ്തു. ഇതിനിടെ കല്യാണം കഴിക്കുകയും സിംഗപ്പൂരിലേക്ക് വരികയും ചെയ്തു. മുംബൈയിലെ ജോലി ഉപേക്ഷിച്ചിരുന്നു. മാസ് കമ്യൂണിക്കേഷനില്‍ മാസ്റ്റേഴ്‌സ് എടുത്തു. മകള്‍ക്ക് ജന്മം നല്‍കി. അങ്ങനെ ഒന്നിന് പിറകെ ഒന്നായി തിരക്കുകളായിപ്പോയി. ആ സമയത്ത് ഇന്നത് ചെയ്യണമെന്ന് പ്ലാന്‍ ഒന്നുമുണ്ടായിരുന്നില്ല. ഞാന്‍ കരുതുന്നത് ഇതാകാം വിധി എന്നാണ്.

    തിരക്കുള്ള റോഡില്‍ സൈക്കിള്‍ സവാരിയുമായി സോണല്‍; ചിത്രങ്ങള്‍

    Recommended Video

    ദിലീപിനെക്കുറിച്ച് തുറന്നടിച്ച് വിനയൻ..അന്ന് സംഭവിച്ചതൊക്കെ | FilmiBeat Malayalam

    എനിക്ക് സിനിമ ഇപ്പോഴും ഇഷ്ടമാണ്. എല്ലാ ഭാഷകളിലേയും കാണും. മലയാളവും തമിഴും ഇഷ്ടമാണ്. രണ്ടും വളരെ പ്രിയപ്പെട്ടതാണ്. മലയാളത്തില്‍ നിന്നും ഏതെങ്കിലും ഓഫര്‍ വരികയാണെങ്കില്‍ സ്വീകരിക്കും. കഴിഞ്ഞ ആറ് മാസത്തിനിടെ എല്ലാ ദിവസവും എപ്പോഴാണ് തിരികെ വരുന്നതെന്ന ചോദ്യം കേള്‍ക്കാറുണ്ട്. ഇപ്പോള്‍ പുറത്ത് പോകുമ്പോള്‍ ദക്ഷിണേന്ത്യക്കാര്‍ ചിലര്‍ തിരിച്ചറിയാറുണ്ട്.പക്ഷെ അവര്‍ക്ക് ഉറപ്പില്ല, ചിലരൊക്കെ നേരിട്ട് വന്ന് ചോദിക്കുമെന്നും തേജലി പറയുന്നു.

    Read more about: dileep
    English summary
    Actress Tejali Ghanekar Opens Up About How She Left Cinema And Wishes For A Comeback, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X