രണ്ട് മാസം നീണ്ടു നിന്ന വിവാഹ ജീവിതം, എനിക്ക് പറ്റിയ അബദ്ധം; തുറന്ന് പറഞ്ഞ് തെസ്‌നി ഖാന്‍

മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ താരമാണ് തെസ്‌നി ഖാന്‍. സ്‌ക്രീനില്‍ എന്നും പ്രേക്ഷകരെ ചിരിപ്പി്ച്ചിട്ടുള്ള തെസ്‌നി തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്. തന്റെ വിവാഹ ജീവിതത്തെ കുറിച്ചാണ് തെസ്‌നി ഖാന്‍ മനസ് തുറന്നത്. രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന വിവാഹ ബന്ധത്തെ കുറിച്ചാണ് തെസ്‌നി മനസ് തുറക്കുന്നത്.

നയന മനോഹരി നയന ഗാംഗുലി; ഹോട്ട് ചിത്രങ്ങള്‍

അമൃത ചാനലിലെ എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിലായിരുന്നു തെസ്‌നി മനസ് തുറന്നത്. വിവാഹത്തെ കുറിച്ചുള്ള എംജിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. താന്‍ വിവാഹം കഴിച്ചിരുന്നുവെന്നും എന്നാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തങ്ങള്‍ പിരിഞ്ഞുവെന്നും തെസ്‌നി പറയുന്നു. അതിനുള്ള കാരണവും താരം വെളിപ്പെടുത്തുന്നുണ്ട്.

എനിക്കു പറ്റിയൊരു അബദ്ധം

'ജീവിതത്തില്‍ എല്ലാവര്‍ക്കും അബദ്ധങ്ങള്‍ പറ്റാറുണ്ടല്ലോ. അങ്ങനെ എനിക്കു പറ്റിയൊരു അബദ്ധമാണത്. ഞാന്‍ വളരെയധികം കരുതലോടെ ജീവിക്കുന്നൊരു പെണ്ണാണ്. സിനിമയില്‍ വന്ന കാലം തൊട്ട് ഇന്നു വരെ. അങ്ങനെ അബദ്ധങ്ങളൊന്നും എനിക്ക് പറ്റിയിട്ടില്ല. സിനിമയില്‍ ഞാന്‍ തിരികെ നോക്കുമ്പോള്‍ എനിക്കങ്ങനെ അബദ്ധങ്ങളൊന്നും പറ്റിയിട്ടില്ല. ഞാന്‍ ഹാപ്പിയാണ്'' തെസ്‌നി ഖാന്‍ പറയുന്നു.

വെറുതെ ഒരു കെട്ട്

''പക്ഷെ ജീവിതത്തില്‍ എനിക്ക് പറ്റിയൊരു അബദ്ധമാണിത്. കൂടി വന്നാല്‍ രണ്ട് മാസം. കല്യാണം കഴിഞ്ഞാല്‍ ഒരു പെണ്ണ് ആഗ്രഹിക്കുന്നതാണ് സംരക്ഷണം. അതല്ലാതെ അവളെന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി നോക്കാതെ ഇരിക്കുന്നതിനെ എങ്ങനെയാണ് ഒരു കല്യാണം എന്നു പറയുന്നത്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പായിരുന്നു വിവാഹം. വളരെ സിംപിളായിട്ടായിരുന്നു നിക്കാഹ് നടന്നത്''.

''അത് കഴിഞ്ഞ് മനസിലായി ആള് കെയര്‍ ചെയ്യില്ല നോക്കില്ല എന്നൊക്കെ. ഒരു പ്രയോജനവുമില്ല. വെറുതെ ഒരു കെട്ട് എന്ന് പറയുന്നതിന് നമ്മള്‍ നിന്നു കൊടുത്തിട്ട് കാര്യമില്ല. കലാപരമായിട്ടും ഒരു പുരോഗതിയും തരുന്നില്ല. കുടുംബായിക്കഴിഞ്ഞാല്‍ സിനിമയൊന്നും വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. പക്ഷെ ഒന്നും നോക്കാതായിക്കഴിഞ്ഞാല്‍ എന്റെ അച്ഛനേയും അമ്മയേയും ഞാനെങ്ങനെ നോക്കും''.

ഞാനിപ്പോള്‍ ഹാപ്പിയാണ്

''പുള്ളിയുടെ സുഹൃത്തുക്കള്‍ തന്നെ എന്നെ വിളിച്ചു പറഞ്ഞു, ഇത്തയ്ക്ക് ഇപ്പോഴും കലാ ജീവിതത്തില്‍ സ്‌പേസുണ്ട്. ഇപ്പോള്‍ തന്നെ നമ്മള്‍ അതിനൊരു ഉത്തരം കണ്ടെത്തിയാല്‍ മുന്നോട്ട് പോകാം എന്ന്. അങ്ങനെ അത് അവിടെ വച്ച് അവസാനിപ്പിക്കുകയായിരുന്നു. പുള്ളിയുടെ പിന്നെയുള്ള കാര്യങ്ങളൊന്നും അറിയില്ല. എന്തായാലും ഞാനിപ്പോള്‍ ഹാപ്പിയാണ്''.

Recommended Video

ദീപ്തി IPS ന് മമ്മൂക്ക പറഞ്ഞു കൊടുത്ത ട്രിക് | Filmibeat Malayalam
മരണം വരെ മമ്മിയെ നോക്കണം

ജീവിതത്തില്‍ ഒരുപാട് ആഗ്രഹിച്ചതായിരുന്നു സ്വന്തമായിട്ടൊരു ഫ്‌ളാറ്റ്. അത് വാങ്ങി. മരണം വരെ മമ്മിയെ നോക്കണം. അമ്മയാണല്ലോ എല്ലാം. മരണം വരെ ഫാദറെ നോക്കി. അതുപോലെ അമ്മയെ നോക്കണം എന്നാണ് ആഗ്രഹമെന്നും തെസ്‌നി ഖാന്‍ വെളിപ്പെടുത്തി. ഇനിയൊരു വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു തെസ്‌നിയുടെ ഉത്തരം. അതേസമയം ദൈവം വിധിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഓക്കെയാണ്. എന്റെ മനസില്‍ ഞാന്‍ വേണ്ട എന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും താരം പറഞ്ഞു.

More from Filmibeat

Read more about: mg sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X