Don't Miss!
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- News
'ബിജെപി വിട്ട് കോൺഗ്രസിൽ ചേരും'; കർണാടകയിലെ ബിജെപി എംഎൽഎസി എച്ച് വിശ്വനാഥ്
- Sports
ടി20യില്‍ ഇവരുടെ ഇന്ത്യന്‍ കരിയര്‍ തീര്‍ന്നു, ഇനിയൊരു തിരിച്ചുവരവില്ല! 3 പേര്
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഇവരില്‍ പലരും വീട്ടുകാരോട് വഴക്കുള്ളവരാണ്, അപ്പനോട് മിണ്ടില്ല, അമ്മയെ നോക്കില്ല; വിമര്‍ശകരോട് ഊര്‍മിള ഉണ്ണി
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഊര്‍മിള ഉണ്ണി. അഭിനയത്തിലൂടേയും നൃത്തത്തിലൂടേയും വര്‍ഷങ്ങളായി ഊര്‍മിള ഉണ്ണി മലയാളികളുടെ കണ്മുന്നിലുണ്ട്. അമ്മയുടെ പാതയിലൂടെ മകളും നൃത്തത്തിലേക്കും അഭിനയത്തിലേക്കും കടന്നു വന്നപ്പോഴും മലയാളികള്‍ സ്വീകരിച്ചു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഊര്‍മിള ഉണ്ണി. തന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനും സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയാനുമെല്ലാം ഊര്‍മിള ഉണ്ണി സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.
സ്വിമ്മിങ് പൂളില്‍ കുളിക്കാനിറങ്ങി സേജല്‍ ശര്‍മ; ഹോട്ട് ചിത്രങ്ങള്‍ കാണാം
ഇപ്പോഴിതാ വീണ്ടുമൊരു ശ്രദ്ധേയമായ കുറിപ്പുമായി ഊര്‍മിള ഉണ്ണി എത്തിയിരിക്കുകയാണ്. ചില വിമര്‍ശനങ്ങള്‍ക്കുള്ള പരോക്ഷ മറുപടിയുമായാണ് താരം എത്തിയിരിക്കുന്നത്. ഇന്ന് എന്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലര്‍ എഫ്ബിയില്‍ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും. അല്ലെങ്കില്‍ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങള്‍ ഉപയോഗിക്കും. വിദേശികളെ പലതിനും കോപ്പി ചെയ്യും. എങ്കിലും മദേഴ്സ് ഡേയ്ക്കോ ഫാദേഴ്സ് ഡേയ്ക്കോ എഫ്ബിയില്‍ ഒരു ഫോട്ടോ ഇട്ടാല്‍ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ടെന്നാണ് താരം പറയുന്നത്. ഊര്‍മിളയുടെ വാക്കുകളിലേക്ക്.

ഇന്ന് എന്റെ പിറന്നാളാണ് എന്ന് പറഞ്ഞ് ചിലര്‍ fbയില്‍ പുതിയ ഉടുപ്പൊക്കെയിട്ട് ഫോട്ടോയിടും. അല്ലെങ്കില്‍ ഇന്നലെ ആയിരുന്നു എന്നു പറഞ്ഞും പടമിടും. വിദേശ വസ്ത്രങ്ങള്‍ ഉപയോഗിക്കും. വിദേശികളെ പലതി നും കോപ്പി ചെയ്യും. എങ്കിലും mother's dayക്കോ father's dayക്കോ fb യില്‍ ഒരു ഫോട്ടോ ഇട്ടാല്‍ വലിയ കുറ്റം പറയുന്ന കുറേ പേരുണ്ട്. ഈ കൂട്ടരില്‍ പലരും വീട്ടുകാരുമായി വഴക്കുള്ളവരാണ്. അപ്പനോട് മിണ്ടില്ല ,അമ്മയെ നോക്കില്ലെന്നാണ് താരം വിമര്‍ശിക്കുന്നത്.

സ്നേഹമുള്ളവര് പിറന്നാളിന് ആശംസ അയക്കുന്നതു പോലെ (അതും വിദേശ സംസ്കാരമാണ്) ആരെങ്കിലും അമ്മയെ കെട്ടിപ്പിടിച്ചോ, അച്ഛനെ കൂടെ നിര്‍ത്തിയോ ഫോട്ടോ എടുത്തോട്ടെ . Fb യില്‍ ഇട്ടോട്ടെ (വെറുക്കുകയല്ലല്ലോ ചെയ്യുന്നത് ) അതിന് ഇവിടെ ചിലരെന്തിനാ ദേഷ്യപ്പെടുന്നത്? നമുക്ക് എല്ലാ നന്മ ദിനങ്ങളും ആഘോഷമാക്കാം.be positive! ഇഷ്ടമുള്ളവര്‍ ഫോട്ടോ ഇടട്ടെ. വേണ്ടാത്തവര്‍ ഇടണ്ട. പിന്നെ വിവാഹ വാര്‍ഷികം മക്കളുടെ പിറന്നാള്‍ എന്നൊന്നും പറഞ്ഞ് വന്നേക്കരുത്. സ്വന്തം അമ്മക്കു വേണ്ടി ഒരു ദിവസം എന്നു പറഞ്ഞ് കളിയാക്കുന്നവര്‍ നൊന്തു പെറ്റ കുഞ്ഞിനു വേണ്ടിയും ദിവസം മാറ്റിവെക്കരുത്. എന്നും അവര്‍ വ്യക്തമാക്കുന്നു.
Recommended Video

തൊണ്ണൂറുകള്‍ മുതല്‍ മലയാള സിനിമയില്‍ സജീവമാണ് ഊര്‍മി ഉണ്ണി. ഒരുപാട് വിജയ സിനിമകളിലും മലയാള സിനിമയിലെ മഹാരഥന്മാര്ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. നടി സംയുക്ത വര്‍മ ഊര്‍മിളയുടെ ബന്ധുവാണ്. അഭിനയത്തിലെന്നത് പോലെ തന്നെ നൃത്ത രംഗത്തും വളരെ സജീവമാണ് ഊര്‍മിള. അമ്മയ്ക്ക് പിന്നാലെ മകളും നൃത്ത രംഗത്ത് സജീവമായി മാറിയിരിക്കുകയാണ്. നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. ഈയ്യടുത്തായിരുന്നു മകള്‍ ഉത്തര ഉണ്ണിയുടെ വിവാഹം നടന്നത്. ബ്ലാക്ക് കോഫിയാണ് ഊര്‍മിള ഉണ്ണി അവസാനമായി അഭിനയിച്ച സിനിമ. സിനിമയ്ക്ക് പുറമെ സീരിയല്‍ രംഗത്തും സജീവമാണ് ഊര്‍മിള.
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ