twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ക്രിസ്ത്യാനി സിനിമ എടുത്താല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരം; തുറന്നടിച്ച് ആദിത്യന്‍ ജയന്‍

    |

    പോയ വാരമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 റിലീസ് ചെയ്തത്. എങ്ങും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗം എന്ന പ്രതീക്ഷകള്‍ക്കൊത്ത് ദൃശ്യം 2 ഉയര്‍ന്നിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഫെബ്രുരി 19ന് ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. സോഷ്യല്‍ മീഡിയയിലെങ്ങും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ്. എന്നാല്‍ ഇതിനിടെ ചിത്രത്തിനെതിരേയും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

    ദൃശ്യം 2വിനെ വിദ്വേഷവുമായി ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ചിത്രത്തിനെതിരെ ചിലര്‍ രംഗത്ത് എത്തിയത്. സിനിമയില്‍ 90 ശതമാനവും ക്രിസ്ത്യന്‍ കഥാപാത്രങ്ങളാണെന്നും ഇത് ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കുകയാണെന്നായിരുന്നു ആക്ഷേപം. ഇത്തരത്തില്‍ ട്വിറ്ററിലൂടെ നിരവധി പേര്‍ സിനിമയ്‌ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

    Drishyam 2

    ദൃശ്യം 2വിന് എതിരായ വിദ്വേഷ പ്രചരണത്തിന് എതിരെ മലയാളികള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ ആദിത്യന്‍ ജയനും ട്വീറ്റുകള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മാധ്യമ വാര്‍ത്തയ്ക്ക് നല്‍കിയ കമന്റിലൂടെയായിരുന്നു ആദിത്യന്റെ പ്രതികരണം. താരത്തിന്റെ മറുപടിക്ക് പിന്തുണയുമായി നിരവധി പേരും എത്തിയിട്ടുണ്ട്.

    കഷ്ടം. ഇതിലൊക്കെ ജാതിയോ. നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റീവ് ചിന്തകളാണിത്. സിദ്ദീഖ്, ആശ ശരത്ത്, മുരളി ഗോപി, അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട് ഈ സിനിമയില്‍. ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ എന്താ ചെയ്‌തേ ഈ സിനിമയില്‍ എന്നായിരുന്നു ആദിത്യന്റെ പ്രതികരണം.

    സാരിയില്‍ ഗ്ലാമറസായി അമേയ; ഹോട്ട് ചിത്രങ്ങള്‍ കാണാം

    ഒരു ക്രിസ്ത്യാനി സിനിമ എടുത്താല്‍ അല്ലേല്‍ ഒന്നോ രണ്ടോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവ സംസ്‌കാരമെന്നും ആദിത്യന്‍ ചോദിക്കുന്നു. അങ്ങനെ എങ്കില്‍ മീനയ്ക്ക് പകരം ടൊവിനോ അഭിനയിച്ചാല്‍ പോരേയെന്നും ആദിത്യന്‍ ചോദിക്കുന്നു. ചിത്രത്തില്‍ അഭിനയിച്ച 95 ശതമാനം ആര്‍ട്ടിസ്റ്റുകളും ഹിന്ദുക്കളാണെന്നും ആദിത്യന്‍ പറയുന്നു.

    Recommended Video

    Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam

    അതേസമയം ചിത്രത്തിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലയാളികള്‍ ട്വിറ്ററിലെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ ദയവ് ചെയ്ത് മലയാള സിനിമകളോ ദക്ഷിണേന്ത്യന്‍ സിനിമകളോ കാണരുതെന്നാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന മറുപടി. ഇതിനിടെ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്ക് അണിയറയില്‍ തയ്യാറെടുക്കുകയാണ്. വെങ്കടേഷും മീനയും വീണ്ടുമെത്തുമ്പോള്‍ സംവിധായകനായി ഇത്തവണ ജീത്തു തന്നെയാണ് എത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

    Read more about: mohanlal
    English summary
    Adithyan Jayan Replies To Tweets Against Drishyam 2, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X