പത്തേമാരിയും മമ്മൂട്ടിയുടെ നിയമവും
പ്രവാസികളുടെ കഥ പറഞ്ഞ് മമ്മൂട്ടി നായകനായ പത്തേമാരി പ്രേക്ഷക ഹൃദയം കീഴടക്കുന്നതായിരുന്നു. ഇതിനോടകം പ്രവാസികളുടെ കഥ പറഞ്ഞ ഒട്ടേറെ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. വരവേല്‍പ്പ്, അറബിക്കഥ, ഡയമണ്ട് നെക്ലേസ് തുടങ്ങിയ ചിത്രങ്ങളും അതില്‍ പെടുന്നവയായിരുന്നു. ഇതേ പ്രേമേയം വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ചിത്രം വിജയമാകുമോ എന്നൊരു സംശയവും പലര്‍ക്കുമുണ്ടായിരുന്നു.
കൂടാതെ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് പത്തേമാരി ഒരു അവാര്‍ഡ് സിനിമയാണെന്ന് കരുതിയവരും കുറവല്ല. അതിന്റെ പേരില്‍ ചിത്രം മാറ്റി നിര്‍ത്തുമെന്ന് കരുതിയെങ്കിലും തിയേറ്ററില്‍ എത്തിയപ്പോള്‍ നേരെ വിപരീതവും. പത്തേമാരിയ്ക്ക് ശേഷം ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ വേറെ പുതിയ ചിത്രങ്ങള്‍ എത്തിയെങ്കിലും മമ്മൂട്ടിയുടെ പത്തേമാരി ഇപ്പോഴും തളരാതെ മുന്നേറുകയാണ്.

ഇപ്പോഴിതാ പത്തേമാരിയുടെ വിജയത്തിന് ശേഷം എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമമാണ് അടുത്ത മമ്മൂട്ടി ചിത്രം. നവംബര്‍ 17നാണ് ചിത്രം റലീസ് ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
ഭാസ്‌കര്‍ ദ റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍സും വീണ്ടും ഒന്നിക്കുന്നുവെന്നതും ശ്രദ്ധേയം. കൂടാതെ അഡ്വക്കറ്റ് ലൂയി പോത്തന്‍ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പുത്തന്‍ ലുക്കില്‍ എത്തുന്നുവെന്നതും പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും പ്രതീക്ഷയാണ്.


Click it and Unblock the Notifications