ഒരു ബൈബിള്‍ നിയമമല്ല മമ്മൂട്ടിയൂടെ പുതിയ നിയമം
എകെ സാജന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുതിയ നിയമം. മമ്മൂട്ടിയും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്റര്‍ കാസ്റ്റ് മാരേജും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പുതിയ നിയമത്തിലൂടെ സംവിധായകന്‍ പറയുന്നത്.
ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന അഡ്വക്കറ്റ് ലൂയീസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു വാസുകി എന്ന കഥകളി ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ നയന്‍സ് കൈകാര്യം ചെയ്യുന്നതും. മലയാളത്തില്‍ ഇത്തരത്തില്‍ ഒരു വേഷം മുമ്പ് നയന്‍സിന് ലഭിച്ചിട്ടില്ല. അതുക്കൊണ്ടാണ് പുതിയ നിയമത്തില്‍ നയന്‍സ് അഭിനയിക്കാമെന്ന് സമ്മതിച്ചതെന്നും സംവിധായകന്‍ സാജന്‍ നേരത്തെ പറഞ്ഞിരുന്നു.

രാപ്പകല്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നത്. അതിന് ശേഷം, തസ്‌കര വീരന്‍ ഭാസകര്‍ ദ റാസ്‌കല്‍ എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. സിനിമകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണല്ലോ നയന്‍സ്. മമ്മൂയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ പ്രാധാന്യം അറിയാവുന്നതുക്കൊണ്ടാണെന്നും നയന്‍സ് നേരത്തെ പറഞ്ഞിരുന്നു.
നയന്‍താരയ്‌ക്കൊപ്പം ശീലു എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. വിജി ഫിലിംസിന്റെ ബാനറില്‍ ജിയോ എബ്രഹാം, പി വേണു ഗോപാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്തേമാരിയുടെ വിജയ ശേഷം മമ്മൂട്ടി നായകനായി എത്തുന്ന പുതിയ നിയമവും മികച്ചതായിരിക്കുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications











