For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദ്വീപിനായി മമ്മൂക്ക ചെയ്തത് അറിഞ്ഞു, വേദനിപ്പിച്ചുവെങ്കില്‍ മാപ്പ്; തുറന്ന കത്തെഴുതിയ യുവാവ് വീണ്ടും

  |

  ലക്ഷദ്വീപ് വിഷയം സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയപ്പോള്‍ ധാരാളം താരങ്ങളും ദ്വീപ് വാസികള്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. എന്നാല്‍ ഇതിനിടെ മമ്മൂക്കയ്ക്ക് ഒരു തുറന്ന കത്ത് എന്ന തരത്തില്‍ ദ്വീപ് വാസിയായ യുവാവിന്റെ പോസ്റ്റും ചര്‍ച്ചയായിരുന്നു. പോസ്റ്റ് വൈറലായി മാറിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ യുവാവ് വീണ്ടുമൊരു കുറിപ്പുമായി എത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ലക്ഷദ്വീപിനായി ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയിരിക്കുകയാണ് പുതിയ കുറിപ്പില്‍. കുറിപ്പ് വായിക്കാം.

  തിരക്കുള്ള റോഡില്‍ സൈക്കിള്‍ സവാരിയുമായി സോണല്‍; ചിത്രങ്ങള്‍

  മമ്മുക്കയ്ക്ക് ലക്ഷദ്വീപില്‍ നിന്ന് ഞാനൊരു ഒരു തുറന്ന കത്തെഴുതിയിരുന്നു. ലക്ഷദ്വീപ് വിഷയത്തില്‍ മമ്മൂക്ക പ്രതികരിക്കുന്നില്ല എന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തില്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പത്രങ്ങളിലും ആ ലെറ്റര്‍ ഒരു വാര്‍ത്തയായ് മാറുകയും ചെയ്തിരുന്നു മമ്മുക്കയോടുള്ള ഇഷ്ട്ടം ഒന്ന് തന്നെയാണ് അത്തരത്തില്‍ ഒരു തുറന്ന കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, മലായാളി സമൂഹം ഒന്നടങ്കം ലക്ഷദ്വീപിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ഞങ്ങള്‍ ഇഷ്ട്ടപ്പെടുന്ന മലയാളത്തിന്റെ മഹാനടന്റെ പിന്തുണ ആഗ്രഹിച്ചു എന്നത് കൊണ്ട് മാത്രം.

  ശേഷം മമ്മുക്കയുടെ international fans association പ്രസിഡന്റും PROയും കൂടിയായ റോബര്‍ട്ട് കുര്യാക്കോസുമായ് സംസരിക്കാന്‍ അവസരം ലഭിച്ചപ്പോഴാണ്, നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ് ലക്ഷദ്വീപിനോടുള്ള മമ്മുക്കാടെ കരുതല്‍ എന്ന് മനസിലാക്കാന്‍ സാധിച്ചത്. കാഴ്ച്ച 2006/07 എന്ന പദ്ധതി യുടെ ഭാഗമായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ എന്ന ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ കണ്ണാശുപത്രികളില്‍ ഒന്നുമായി ചേര്‍ന്ന്, ഇന്ത്യ കണ്ട ഏറ്റവും വലിയ സൗജന്യ നേത്ര ചികത്സ പദ്ധതിയുടെ ഭാഗമായ് മമ്മുക്ക ഒരു മെഡിക്കല്‍ സംഘത്തെ ലക്ഷദ്വീപിലേക്ക് അയച്ചരിന്നു. കാഴ്ച്ച പദ്ധതി കേരളത്തില്‍ വിഭാവനം ചെയ്തിരുന്നതാണെങ്കിലും മമ്മൂക്ക യുടെ പ്രത്യേക താല്പര്യം മുന്‍ നിര്‍ത്തിയാണ് പദ്ധതി ലക്ഷദ്വീപിലേക്ക് വ്യാപിപ്പിച്ചത്. പതിനഞ്ച് അംഗ മെഡിക്കല്‍ സംഘം ഒരാഴ്ച ഇവിടെ ചെലവഴിച്ഛ് എല്ലാ ദ്വീപുകളിലും കയറി ഇറങ്ങി നൂറു കണക്കിന് ആളുകളെ പരിശോധിച്ച്, മൂന്നൂറോളം പേരെ ഇവിടെ തന്നെ ശാസ്ത്രക്രിയക്ക് വിധേയരാക്കി എന്നും റോബര്‍ട്ടില്‍ നിന്നും അറിയാന്‍ സാധിച്ചു.

  ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്തുണക്കുമപ്പുറമാണ് മമ്മുക്കയ്ക്ക് ലക്ഷദ്വീപിനോടുള്ള കരുതല്‍ എന്ന് മനസിലാക്കി തന്നതിനും ഒരായിരം നന്ദി. വരും നാളുകളില്‍ മമ്മുക്ക ടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ടെലി മെഡിസിന്‍ സിസ്റ്റം ലക്ഷദ്വീപില്‍ കോര്‍ഡിനേറ്റ് ച്ചെയ്യണമെന്നും ഭാവിയില്‍ ഇത്തരം പരിപാടികള്‍ക്ക് എല്ലാ വിധ പിന്തുണ ഉണ്ടാവണമെന്നും കൂടി അദേഹം ആവശ്യപ്പെട്ടു. എന്തായാലും അന്നതെ 10 രൂപയുടെയും ബിരിയാണിയുടെയും സ്‌നേഹം ഇരട്ടിയായ് അങ്ങ് ഞങ്ങള്‍ക്ക് തിരിച്ച് തരുന്നു എന്നറിയാന്‍ സാധിച്ചതിലും ഒരു പാട് സന്തോഷം.

  കത്ത് മമ്മുക്ക കണ്ടിരുന്നതായും അറിയാന്‍ കഴിഞ്ഞു. ആരെയും വേദനിപ്പിക്കാനായിട്ടല്ല കത്തെഴുതിയത്. മമ്മുക്കക്കോ മമ്മുക്കയുമായ് ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ആ കത്ത് കാരണം മാനസികമായ് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുന്നു!

  മമ്മൂക്കയോട് ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷമ ചോദിക്കുന്നു

  തെറ്റ് മനസിലാക്കിയാല്‍ അത് തിരുത്തേണ്ടതും ഒരു ധര്‍മ്മമാണെന്ന് മനസിലാക്കുന്നത് കൊണ്ട് തന്നെയാണ് ഈ മറുപടി കുറിപ്പ്. മലയാള മണ്ണിന്റെ പിന്‍ബലത്തോടെ നാടിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം കുറിപ്പിനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. ഇത്തരമൊരു കുറിപ്പിന്റെ ആവശ്യമില്ലായിരുന്നുവെന്നാണ് ചിലർ പറയുന്നത്.

  Read more about: mammootty
  English summary
  After The Viral Post The Same Person Comes Asking Appology From Mammootty And His Fans, Read More In Malayalam Here.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X