ബോധം കെടാതെ എങ്ങനെ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാം; അഹാന പഠിക്കാന്‍ ആഗ്രഹിക്കുന്ന 5 കാര്യങ്ങള്‍
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ നാല് പെണ്‍മക്കളില്‍ മൂത്തവളായ അഹാനയുടെ പാതയിലൂടെ സഹോദരിമാരും സിനിമയിലെത്തി. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന. ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടേയും യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെയുമെല്ലാം പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട് അഹാന. ഇപ്പോഴിതാ അഹാനയുടെ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ചുവപ്പിന്റെ മാദക സൗന്ദര്യവുമായി റിച്ച; ഹോട്ട് ചിത്രങ്ങള്‍ കാണാം
കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചില ചോദ്യങ്ങള്‍ അഹാന മറുപടി നല്‍കിയിരുന്നു. ഈ മറുപടികളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മുമ്പും ഇതുപോലെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അഹാന മറുപടി നല്‍കിയിട്ടുണ്ട്. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് അഹാന മറുപടി നല്‍കുന്നുണ്ട്. ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചും അഹാന തുറന്നു പറയുന്നുണ്ട്. വിശദമായി വായിക്കാം.

പബ്ലിക് ഫിഗര്‍ എന്ന നിലയ്ക്ക് വ്യക്തിജീവിതവും പ്രൊഫഷണല്‍ ജീവിതവും വേര്‍തിരിച്ച് നിര്‍ത്താന്‍ സാധിക്കുമോ എന്നായിരുന്നു ഒരു ചോദ്യം. താന്‍ വളരെ ഓപ്പണ്‍ ആണെന്നായിരുന്നു അഹാനയുടെ മറുപടി. താന്‍ ഫോര്‍മല്‍ അല്ലെന്നും സുതാര്യമായ വ്യക്തിയാണെന്നും അഹാന പറയുന്നു. അതിനാല്‍ താന്‍ മിക്കപ്പോഴും കംഫര്‍ട്ടബിള്‍ ആണെന്നും അതുകൊണ്ട് തനിക്കതില്‍ വലിയ ബുദ്ധിമുട്ടില്ലെന്നും തനിക്കത് സ്വാഭാവികമാണെന്നും അഹാന പറയുന്നു. തന്റെ അടുത്ത സിനിമകള്‍ അടി, നാന്‍സി റാണി, പിന്നെ രഹസ്യ പ്രൊജക്ടുകളാണെന്നും അഹാന പറയുന്നുണ്ട്.

നിങ്ങളുടെ കാഴ്ചപ്പാടില്‍ എന്താണ് ഫെമിനിസം എന്ന ചോദ്യത്തിനും അഹാന ഉത്തരം നല്‍കുന്നുണ്ട്. 157474675-ാമത്തെ തവണ പറയുകയാണ്, തുല്യതയാണെന്നായിരുന്നു അഹാനയുടെ ഉത്തരം. തന്റെ വിദ്യാഭ്യാസ യോഗ്യതയും അഹാന തുറന്നു പറയുന്നുണ്ട്. ദയാലുവായ, വിവേകമുള്ളൊരു മനുഷ്യന്‍ ആകാന്‍ ശ്രമിക്കുന്നതിനോടൊപ്പം താനൊരു കലാകാരിയാണെന്നും വിഷ്വല്‍ കമ്മ്യണിക്കേഷില്‍ ഗ്രാജുവേറ്റും അഡ്വര്‍ട്ടൈസിംഗ് ആന്റ് മാര്‍ക്കറ്റിംഗില്‍ പോസ്റ്റ് ഗ്രാജുവേറ്റാണെന്നും അഹാന പറയുന്നു.

അടുത്തതായി പഠിക്കണമെന്ന് ആഗ്രഹിക്കുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത്. തെലുങ്ക്, ബേക്കിംഗ്, എങ്ങനെ കൂടുതല്‍ ചില്‍ഡ് ആകാം, തലകറങ്ങി വീഴാതെ എങ്ങനെ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം, ടുവീലര്‍ ശരിയായി എങ്ങനെ ഓടിക്കാം എന്നെല്ലാമാണ് താന്‍ ഇനി പഠിക്കാന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു അഹാനയുടെ ഉത്തരം. താരത്തിന്റെ മറുപടികള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Recommended Video

അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ അഹാനയുടെ ആദ്യ സിനിമ ഞാന്‍ സ്റ്റീവ് ലോപ്പസ് ആയിരുന്നു. പിന്നീടൊരു ഇടവേളയെടുത്ത താരം ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയിലൂടെ തിരികെ വരികയായിരുന്നു. ലൂക്കാ, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ അഹാനയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിന്റെ കുടുംബവും ഇന്ന് മലയാളികള്‍ക്ക് സുപരിചിതരാണ്. അഹാനയുടേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. പതിനെട്ടാം പടിയായിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ.


Click it and Unblock the Notifications