അച്ഛന്‍ വിടുവായത്തം പറയാറില്ല, കുറച്ച് മര്യാദ? ബീഫ് ട്രോളുകളോട് അഹാന കൃഷ്ണ

ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയ സംഭവമായിരുന്നു നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണ കുമാര്‍ ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം. താന്‍ ബീഫ് കഴിക്കാറില്ലെന്നും വീട്ടില്‍ കയറ്റാറില്ലെന്നും കൃഷ്ണ കുമാര്‍ പറഞ്ഞുവെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ആരോപണം. എന്നാല്‍ അഹാനയുടെ ഇഷ്ട ഭക്ഷണം ബീഫ് ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

അന്നാമ്മോ കളറായിട്ടുണ്ട്! മിന്നിത്തിളങ്ങി അന്ന ബെന്‍, ചിത്രങ്ങള്‍ കാണാം

ബീഫ് കഴിക്കുന്നതിനെ കുറിച്ചുള്ള അഹാനയുടെ വാക്കുകള്‍ കുത്തിപ്പൊക്കിയായിരുന്നു സോഷ്യല്‍ മീഡിയയുടെ പരിഹാസം. നിരവധി ട്രോളുകളായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയ ട്രോളുകള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

കൃഷ്ണകുമാര്‍ ബീഫ് കയറ്റില്ലെന്ന് പറഞ്ഞിട്ടില്ല

തന്റെ അച്ഛന്‍ കൃഷ്ണകുമാര്‍ ബീഫ് കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് അഹാന പറയുന്നത്. കൃഷ്ണ കുമാറിന്റെ അഭിമുഖത്തിന്റെ ഭാഗങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്. ശാരീരിക പ്രശ്‌നമുള്ളത് കൊണ്ട് പന്നിയിറച്ചിയൊഴിച്ച് ബാക്കി എല്ലാം കഴിക്കാറുണ്ടെന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വൈറലായ തന്റെ ബീഫ് കറിയെ കുറിച്ചുള്ള പോസ്റ്റിനെ കുറിച്ചും അഹാന മനസ് തുറക്കുന്നുണ്ട്.

അമ്മ ബീഫ് വെക്കാറില്ല

ചിത്രത്തിലെ ബീഫ് തന്റെ വീട്ടിലുണ്ടാക്കിയതല്ലെന്നും ലൊക്കേഷനില്‍ നിന്നും ലഭിച്ചതാണെന്നും അഹാന പറയുന്നു. അഹാനയുടെ അമ്മ ബീഫ് കറി വച്ചു തരാറുണ്ടെന്ന് താരം പറഞ്ഞുവെന്നായിരുന്നു സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ താന്‍ പോസ്റ്റില്‍ അങ്ങനെ എഴുതിയിരുന്നില്ലെന്നും അമ്മ ബീഫ് വെക്കാറില്ലെന്നുമാണ് താരം പറയുന്നത്.

തന്റെ അച്ഛന്‍ വിവരമുള്ളയാളാണ്. അദ്ദേഹം വിടുവായത്തം പറയുന്ന ആളല്ലെന്നും അഹാന പറഞ്ഞു. അതേസമയം താനും തന്റെ പിതാവും രണ്ട് വ്യക്തികളാണെന്നും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാന്‍ അവകാശമുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി താന്‍ പറയുന്നത് തന്റെ കുടുംബത്തിന്റെ അഭിപ്രായമായാണ് വിലയിരുത്തപ്പെടുന്നതെന്നും അച്ഛന്‍ പറയുന്നത് തന്റെ അഭിപ്രായമായി മാറ്റുകയാണെന്നും അഹാന പറഞ്ഞു.

ഇഷാനിയും സിനിമയില്‍

അതേസമയം മലയാള സിനിമ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന യുവനടിമാരില്‍ ഒരാളാണ് അഹാന കൃഷ്ണ. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാനയുടെ അരങ്ങേറ്റം. പിന്നീട് ഇടവേളയെടുത്ത അഹാന ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന സിനിമയിലൂടെ മടങ്ങി വന്നു. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ സിനിമകളിലെ അഹാനയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിയെന്നത് പോലെ തന്നെ നല്ലൊരു ഗായികയും നര്‍ത്തകിയുമാണ് അഹാന. യൂട്യൂബ് ചാനലിലൂടേയും അഹാന ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. അഹാനയുടെ സഹോദരി ഇഷാനിയും സിനിമയില്‍ അരങ്ങേറിയിരിക്കുകയാണ്.

Recommended Video

ചിരിപ്പിച്ച് മമ്മൂക്ക.. എന്നെ തീറ്റിക്കണ്ട..ഞാൻ തീറ്റിക്കാം.. | FilmiBeat Malayalam
ഭ്രമം

പിടികിട്ടാപ്പുള്ളി, നാന്‍സി റാണി, അടി തുടങ്ങിയ സിനിമകളാണ് അഹാനയുടേതായി ഇനി പുറത്തിരങ്ങാനുള്ളത്. നേരത്തെ പൃഥ്വിരാജ് ചിത്രമായ ഭ്രമത്തില്‍ നിന്നും അഹാനയെ ഒഴിവാക്കിയതും വിവാദമായിരുന്നു. കൃഷ്ണ കുമാറിന്റെ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നായിരുന്നു ആരോപണം. എന്നാല്‍ അത് ശരിയല്ലെന്നും താന്‍ പിന്മാറിയതിന് പിന്നില്‍ അച്ഛന്റെ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും അഹാന വ്യക്തമാക്കിയിരുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X