എനിക്ക് ഒമ്പത് വയസുള്ളപ്പോള്‍ അമ്മ വീണ്ടും ഗര്‍ഭിണിയായി, കൂട്ടുകാര്‍ കളിയാക്കുമോ എന്ന് ഭയന്നു: അഹാന

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. മൂത്തമകള്‍ അഹാന ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികയാണ്. അച്ഛന്റേയും ചേച്ചിയുടേയും പാത പിന്തുടര്‍ന്ന് മറ്റ് സഹോദരിമാരും സിനിമയിലേക്ക് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാനയും സഹോദരിമാരും.

തന്റെ സഹോദരിമാരില്‍ ഏറ്റവും ഇളയവളായ ഹന്‍സികയുമായി വളരെ അടുത്ത ആത്മബന്ധമാണ് അഹാനയ്ക്കുള്ളത്. ഇപ്പോഴിതാ ഹന്‍സികയെ കുറിച്ചുള്ള മനോഹരമായൊരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഹാന. ഇന്ന് ഹന്‍സികയുടെ പിറന്നാള്‍ ഒന്നുമല്ലെന്നും കുറിപ്പ് പങ്കുവെക്കാന്‍ തോന്നുകയായിരുന്നുവെന്നും അഹാന പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലക്ക്.

Ahaana Krishna

''ഇവളെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്. എന്റെ ഭാഗ്യമാണ് ഈ പാവക്കുട്ടിയെ എന്റെ കുഞ്ഞനുജത്തിയായി കിട്ടിയത്. എനിക്കിവളെ കെട്ടിപ്പിടിക്കാം, ഉമ്മ വെക്കാം, ശല്യം ചെയ്യാം, സര്‍പ്രൈസ് സമ്മാനം കൊടുത്ത് ഞെട്ടിക്കുകയും അതൊക്കെ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യാം. എന്റെ ഒമ്പതാം വയസില്‍ അമ്മ ഗര്‍ഭിണിയാണെന്ന് കേട്ടപ്പോള്‍ ആദ്യം ഞാന്‍ എന്റെ കൂട്ടുകാര്‍ കളിയാക്കുമല്ലോ എന്നോര്‍ത്ത് വിഷമിച്ചിരുന്നു. പക്ഷെ എന്റെ ദൈവമേ, ഈ കുഞ്ഞില്ലാത്ത ജീവിതം ഭയങ്കര ബോറിംഗ് ആയേനെ. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചം. ഞങ്ങളുടെ ഹൃദയങ്ങളുടെ സന്തോഷം, നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു കുഞ്ഞേ''.

ഈ ചിത്രം 2011 ലേതാണ്. എന്റെ ആ പിങ്ക് കണ്ണട അന്ന് ഭയങ്കര സംഭവമായിരുന്നു. ഇന്ന് ഹന്‍സുവിന്റെ പിറന്നാളുമല്ല. നിങ്ങള്‍ ഒരാളെ നിങ്ങളേക്കാള്‍ കൂടുതല്‍ സ്‌നേഹിക്കുമ്പോള്‍ അവരെ കുറിച്ച് നീളത്തിലുള്ള സ്‌നേഹക്കുറിപ്പുകള്‍ പങ്കുവെക്കും. കാരണം ചില ദിവസങ്ങളില്‍ സ്‌നേഹത്തെ മൊത്തം ഹൃദയത്തില്‍ തന്നെ സൂക്ഷിക്കാനാകില്ല. ഇന്ന് ഞങ്ങള്‍ തമ്മില്‍ അടിയുണ്ടാകാതിരിക്കട്ടെ എന്നു പറഞ്ഞാണ് അഹാന കുറിപ്പ് അവസാനിപ്പിക്കുന്നത്.

സിമ്പിള്‍ ലുക്കിലും സെക്‌സിയായി ആന്‍ഡ്രിയ; കിടിലന്‍ ഫോട്ടോഷൂട്ട്

Recommended Video

'Are You BJP?': Ahaana Krishna reply goes viral on social media | FilmiBeat Malayalam

നേരത്തെ ഹന്‍സികയെ ഉറക്കാനായി കുട്ടിക്കാലത്ത് താന്‍ പാടിക്കൊടുത്തിരുന്ന പാട്ട് അഹാന പാടിയിരുന്നു. മകള്‍ക്ക് എന്ന സിനിമയിലെ ചാഞ്ചാടി ആടി ഉറങ്ങു നീ എന്ന പാട്ടാണ് അഹാന പാടി പങ്കുവച്ചത്. ചേച്ചിമാരെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് ഇളയവള്‍ ഹന്‍സികയും.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X