ഐശ്വര്യ ലക്ഷ്മി തെലുങ്കിലേക്ക്; നായകന്‍ തെലുങ്കിലെ 'മഹേഷേട്ടന്‍'

മലയാള സിനിമയിലെ യുവനായികമാരില്‍ മുന്‍പന്തിയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ സ്ഥാനം. വളരെ പെട്ടെന്നു തന്നെ നല്ല നടിയാണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ ഐശ്വര്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഡോക്ടര്‍ കൂടിയായ ഐശ്വര്യ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി സിനിമയിലൂടെയായിരുന്നു അരങ്ങേറുന്നത്. 2014ലായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസാകുന്നത്. അവിടെ നിന്നും ഏറെ മുന്നോട്ട് എത്തിയിട്ടുണ്ട് ഐശ്വര്യ ഇന്ന്.

ആദ്യ സിനിമയ്ക്ക് ശേഷം പുറത്തിറങ്ങിയ ഐശ്വര്യയുടെ അടുത്ത ചിത്രം മായാനദിയായിരുന്നു. ഐശ്വര്യയെ കേരളക്കരയുടെ അപ്പുവാക്കി മാറ്റിയത് മായാനദിയായിരുന്നു. തുടക്കക്കാരിയാണെന്ന് ഒരിക്കല്‍പോലും തോന്നിപ്പിക്കാത്ത ഐശ്വര്യയെ മലയാളി നെഞ്ചോട് ചേര്‍ക്കുകയും ഐശുവാക്കുകയും ചെയ്തത് പെട്ടെന്നായിരുന്നു. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്‌റെ സംവിധാനം ആഷിഖ് അബുവായിരുന്നു.

Aishwarya Lekshmi

മായാനദിയുടെ വിജയം വരത്തിനിലൂടെ ഐശ്വര്യ ആവര്‍ത്തിച്ചു. ഇത്തവണ നായകന്‍ ഫഹദ് ഫാസിലായിരുന്നു. ഇതോടെ ഐശ്വര്യ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ശേഷം വിജയ് സൂപ്പറും പൗര്‍ണമിയും, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങിയ സിനിമകളിലും ഐശ്വര്യ വേഷമിട്ടു. ബ്രദേഴ്‌സ് ഡെയാണ് അവസാനം പുറത്തിറങ്ങിയ മലയാളം ചിത്രം. ഇതിനിടെ ഐശ്വര്യ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചു.

ആക്ഷന്‍ ആയിരുന്നു ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം. ധനുഷ് നായകനായ ജഗമേ തന്തിരം എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വനാണ് ഐശ്വര്യയുടെ മറ്റൊരു തമിഴ് ചിത്രം. വന്‍താര നിര അണിനിരക്കുന്ന ചിത്രത്തില്‍ ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ.

ഗോഡ്‌സെ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ തെലുങ്കില്‍ അരങ്ങേറുന്നത്. മഹേഷിന്റെ പ്രതികാരത്തിന്റെ തെലുങ്ക് റീമേക്കിലെ നായകനായ സത്യദേവാണ് ഗോഡ്‌സെയിലെ നായകന്‍. തെലുങ്ക് സിനിമ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നടനാണ് സത്യദേവ്. അതുകൊണ്ട് തന്നെ ഐശ്വര്യയും സത്യദേവും ഒരുമിക്കുന്ന ചിത്രം ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഗോപി ഗണേഷ് പട്ടാഭിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സികെ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

Recommended Video

മദ്രസയിൽ പോയിട്ടുണ്ടോ ? തുറന്ന് പറഞ്ഞു ഡയാന ഹമീദ് | FilmiBeat Malayalam

മലയാളത്തിലും ഐശ്വര്യയുടേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. മായാനദിയ്ക്ക് ശേഷം ടൊവിനൊയ്‌ക്കൊപ്പം അഭിനയിക്കുന്ന കാണെക്കാണെ, നിര്‍മ്മല്‍ സഹദേവിന്റെ കുമാരി, അര്‍ച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്‌പെഷ്ല്‍ തുടങ്ങിയവയാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനുള്ള പുതിയ സിനിമകള്‍. ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം ഐശ്വര്യയുടെ സിനിമകള്‍ക്കായി കാത്തിരിക്കുന്നത്.

Read more about: aishwarya lekshmi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X