'എന്നെ കൊല്ലരുത്'; നിഖിലയെ ട്രോളി ഐശ്വര്യ ലക്ഷ്മിയും
കാത്തിരിപ്പുകള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ടു കൊണ്ട് കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റ് തീയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമയില്‍ മഞ്ജൂ വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തില്‍ നിന്നുമുള്ള നിഖില വിമലിന്റെ ചിത്രങ്ങള്‍ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖിലയുടെ ചിത്രങ്ങളാണ് വൈറലായത്. ആരാധനയോടെയായിരുന്നു നിഖില മമ്മൂട്ടിയെ നോക്കിയിരുന്നത്. ചിത്രം വൈറലായതോടെ ട്രോളന്മാരും ഉണര്‍ന്നിരുന്നു.

നിരവധി ട്രോളുകളാണ് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. പുലിവാല്‍ കല്യാണത്തില്‍ സലിം കുമാറിന്റെ തള്ള് കേട്ടിരിക്കുന്ന കൊച്ചിന്‍ ഹനീഫ മുതല്‍ ഇതുപോലെ നിങ്ങളെ നോക്കുന്ന പെണ്‍കുട്ടികളെ കണ്ടെത്താന്‍ പുരുഷന്മാരെ ഉപദേശിക്കുന്നത് വരെയുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതിനിടെ നിഖിലയെ ട്രോളി നടി ഐശ്വര്യ ലക്ഷ്മിയും എത്തിയിരിക്കുകയാണ്.
നിഖിലയുടെ നോട്ടത്തിന്റെ ഒരു ട്രോള്‍ പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യ കൂട്ടുകാരിയെ കളിയാക്കിയത്. തനിക്കിത് ഷെയര്‍ ചെയ്‌തേ പറ്റൂവെന്നും എന്നെ കൊല്ലരുതേ എന്നും പറഞ്ഞാണ് ഐശ്വര്യ ട്രോള്‍ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും സോഷ്യല്‍ മീഡിയില്‍ വൈറലായി മാറിയിരിക്കുകയാണ്.

Recommended Video
അതേസമയം, ഷൈലോക്കിന് ശേഷമാണ് മമ്മൂക്കയുടെ പുതിയ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം കാരണം പ്രീസ്റ്റിന്റെ റിലീസ് നീണ്ടുപോവുകയായിരുന്നു. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഏറെ നാളുകള്‍ക്ക് ശേഷമാണ് മമ്മൂക്കയുടെ ഒരു ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ എത്തിയിരിക്കുന്നത്.


Click it and Unblock the Notifications