നിന്നു തിരിയാന്‍ സമയമില്ല, ദുല്‍ഖറിന്റെ നായിക ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടുന്നു
കഥാപാത്രത്തിന്റെ ഗ്ലാമര്‍ നോക്കാതെ, അഭിനയ സാധ്യത നോക്കുന്ന നായികയായതുകൊണ്ടു തന്നെ ഐശ്വര്യ രാജേഷിന് കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ നല്ല കുറേ വേഷങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. അത് നടിയുടെ മുന്നോട്ടുള്ള യാത്രയും സുഗമമാക്കുന്നു. ഇപ്പോള്‍ നിന്നു തിരിയാന്‍ ഐശ്വര്യയ്ക്ക് നേരമില്ല. ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടിക്കൊണ്ടിരിയ്ക്കുകയാണ് നടി.

കോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ. എല്ലാത്തിലും പ്രാധാന്യമുള്ള വേഷം തന്നെ. കാ പേ രണസിംഗം എന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം ഐശ്വര്യ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ അടുത്ത ഘട്ടഷൂട്ടിങ് തുടങ്ങുന്നതിനിടയിലുള്ള ഗ്യാപ്പില്‍ ശിവകാര്‍ത്തികേയന്റെ ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയിരിയ്ക്കുകയാണ് ഐശ്വര്യ.
എസ്‌കെ 16 എന്ന് താത്കാലികമായി പേര് നല്‍കിയിരിയ്ക്കുന്ന ചിത്രം പാണ്ഡിരാജാണ് സംവിധാനം ചെയ്യുന്നത്. ശിവകാര്‍ത്തികയന്റെ സഹോദരിയുടെ വേഷമാണ് ചിത്രത്തില്‍ ഐശ്വര്യയ്ക്ക്. ഐശ്വര്യയുടെ ലക്കി നായകനായ വിജയ് സേതുപതി ചിത്രത്തില്‍ ഒരു അതിഥി വേഷവുമായി എത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിയ്ക്കുന്നത്.
ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അഭിനയിച്ചതിലൂടെയാണ് ഐശ്വര്യയെ മലയാളികള്‍ക്ക് പരിചയം. സഖാവ് എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായും ഐശ്വര്യ എത്തിയിട്ടുണ്ട്. ഡാഡി എന്ന ചിത്രത്തിലൂടെ ഇതിനോടകം ഐശ്വര്യ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.


Click it and Unblock the Notifications











