മുണ്ടുടുത്ത് തനി പാലക്കാട്ടുകാരനായി അജിത്, ഒപ്പം ശാലിനിയും മകനും: വൈറലായി ചിത്രങ്ങൾ

തമിഴ് സിനിമയുടെ പ്രിയ താരം അജിത് കുമാർ മലയാളികൾക്ക് അന്യനല്ല. കേരളത്തിലെ സിനിമ പ്രേമികൾക്കിടയിലും അദ്ദേഹത്തിന് വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. ഒപ്പം, പ്രശസ്ത നടി ശാലിനിയെ വിവാഹം കഴിച്ചതോടെ അദ്ദേഹം കേരളത്തിന്റെ മരുമകനുമായി. എന്നാൽ, ഇതൊന്നും അല്ലാത്ത ഒരു മലയാളി ബന്ധം അജിത്തിനുണ്ട്. കാരണം, മങ്കാത്ത താരത്തിന്റെ അച്ഛൻ പി സുബ്രമണ്യം, കേരളത്തിലെ പാലക്കാട് ജില്ലക്കാരനാണ്. ഇപ്പോൾ നല്ല നാടൻ മലയാളി ലുക്കിലുള്ള നടന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അടുത്തിടെ, പാലക്കാട് പെരുവെമ്പ് എന്ന സ്ഥലത്തുള്ള പ്രശസ്തമായാ ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ അജിത് കുമാർ കുടുംബസമേതം തൊഴാൻ എത്തിയിരുന്നു. റിപോർട്ടുകൾ അനുസരിച്ച്, നടന്റെ അന്തരിച്ച അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്. എന്നതേയും പോലെ, യാതൊരു ബഹളങ്ങളുമില്ലാതെ അങ്ങേയറ്റം സിമ്പിളായാണ് അജിത് ഭാര്യ ശാലിനിയ്ക്കും മകൻ ആദ്‌വികിനും ഒപ്പം അമ്പലത്തിലെത്തിയത്. നടന്റെ ലൂക്കും, അദ്ദേഹത്തിന്റെ ടാറ്റൂവും ഇപ്പോൾ സോഷ്യൽ മീഡിയ പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്.

Ajith Kumar and Shalini with son Aadvik
Photo Credit: Shalini Ajith Kumar / Instagram

ഇവർ അകൽച്ചയിലായിരുന്നോ, ഉത്തരമിതാ...; സ്നേഹം പങ്കുവെച്ച് ഉർവശിയും ശോഭനയും; 'പഴയ പൊടി തന്നെ'

ശാലിനി അജിത് കുമാർ അടുത്തിടെ തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിലൂടെ ഷെയർ ചെയ്ത ചിത്രങ്ങളിൽ, റേസിംഗ് പരിപാടികൾക്കായി ശരീരഭാരം കുറച്ചു ഫിറ്റ് ആയ യെന്നൈ അറിന്താൽ താരത്തെയാണ് കാണാവുന്നത്. നല്ല അസ്സൽ പാലക്കാട്ടുകാരനായി, കസവു മുണ്ടും, അതിന് ചേർന്ന മേൽ മുണ്ടും അണിഞ്ഞാണ് അജിത് ഊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ തോഴൻ എത്തിയത്. ഒപ്പം, തന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി വലിയൊരു ടാറ്റൂവും നടൻ ചെയ്തിരിക്കുന്നത് കാണാം. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത്.

Ajith Kumar and Shalini with son Aadvik
Photo Credit: Shalini Ajith Kumar / Instagram

എന്നാൽ, നടന്റെ പുതിയ ടാറ്റൂ ഒറിജിനലാണോ എന്ന സംശയവും ചില സോഷ്യൽ മീഡിയ പ്രേക്ഷകർ ഉയർത്തുന്നുണ്ട്. തന്റെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള അജിത്തിന്റെ രൂപമാറ്റമാണോ ഇതെന്നും ചിലർ സംശയിക്കുന്നുണ്ട്. എന്നാൽ, പ്രശസ്ത താരം പരദേവതയായ പേരുവമ്പ് ഊട്ടുകുളങ്ങര ഭഗവതിയുടെ ചിത്രം തന്നെയാണ് പച്ച കുത്തിയതെന്ന് ഉറപ്പിച്ചിരിക്കുകയാണ് അദ്ധേഹത്തിന്റെ മലയാളി ആരാധകർ. ഇതാദ്യമായല്ല അജിത് ഈ അമ്പലത്തിൽ ശാലിനിയോടൊപ്പം തൊഴാനെത്തുന്നത്. മുൻപ്, അമ്പലത്തിന്റെ പുനരുദ്ധാരണത്തിനായി വലിയൊരു തുക അദ്ദേഹം സംഭാവന നൽകിയതായും റിപ്പോർട്ടുകളുണ്ട്.

"ആ ടാറ്റൂ ഊട്ടുകുളങ്ങര ഭഗവതിയുടെതാണ്. അദ്ദേഹത്തിന്റെ കുലദേവത/ കുലദൈവം. പാലക്കാട് തമിഴരുടെ ദേവത. അദ്ദേഹം പലപ്പോഴും ക്ഷേത്രത്തിൽ സന്ദർശിക്കാറുണ്ട്," ഒരാൾ ശാലിനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. "എന്തുതന്നെയായാലും, അയാൾക്ക് സ്വന്തം സംസ്ഥാനത്തെ ദൈവത്തിന്റെ ഒരു ടാറ്റൂ ഉണ്ട്. എന്തുകൊണ്ടാണ് അയാൾക്ക് മുരുകന്റെ ചിത്രം ടാറ്റൂ ചെയ്യാൻ കഴിയാത്തത്?" ഇതിനിടെ അജിത്തിന്റെ ടാറ്റൂവിനോട് എതിർപ്പുമായി എത്തിയ ഒരു സോഷ്യൽ മീഡിയ പ്രേക്ഷകൻ കുറിച്ചു.

അജിത് കുമാറിന്റെ കരിയറിലേക്ക് വന്നാൽ, സിനിമകളുടെ എണ്ണം കുറച്ച്, റേസിംഗ് പരിപാടികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് താരം ഇപ്പോൾ. മുൻപ് കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ ആദ്യ തമിഴ് ചിത്രത്തിൽ അദ്ദേഹം നായകനാവുമെന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, ഇത് വരെ അതെ കുറിച്ച് പ്രഖ്യാപനമൊന്നും നടന്നിട്ടില്ല. പക്ഷെ, ഗുഡ് ബാഡ് അഗ്ലി സംവിധായകൻ ആദ്‌വിക് രവിചന്ദ്രന്റെ അടുത്ത ചിത്രത്തിൽ അജിത് തന്നെയാവും നായകൻ എന്ന് ഉറപ്പായി കഴിഞ്ഞു.

More from Filmibeat

Read more about: ajith kumar shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X