twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്ന് ഒപ്പിച്ചു? കളിയാക്കലിന് അജുവിന്റെ മറുപടി

    |

    കൊവിഡും ലോക്ക്ഡൗണുമെല്ലാം കാരണം പത്ത്മാസത്തോളം കേരളത്തിലെ തീയേറ്ററുകളും അടച്ചിട്ടിരിക്കുകയായിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തിയെങ്കിലും അതൊന്നും തീയേറ്ററിന് പകരമാകില്ലല്ലോ. വീണ്ടും തീയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ സിനിമകളിലൊന്നാണ് സാജന്‍ ബേക്കറി. അജു വര്‍ഗ്ഗീസ് നായകനായെത്തിയ ചിത്രമാണ് സാജന്‍ ബേക്കറി.

    പരമ്പരാഗത വസ്ത്രത്തില്‍ തിളങ്ങി മൗനി റോയ്; ചിത്രങ്ങള്‍ കാണാം

    മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിക്കുന്നത്. മനോഹരമായൊരു കുഞ്ഞ് സിനിമ എന്നാണ് സോഷ്യല്‍ മിഡിയയിലെ വിലയിരുത്തലുകള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പരിഹസിക്കാന്‍ ശ്രമിച്ചയാള്‍ക്ക് അജു വര്‍ഗ്ഗീസ് നല്‍കിയ മറുപടി കയ്യടി നേടുകയാണ്.

    കുഞ്ഞ് സിനിമ

    മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ദിവസങ്ങളില്‍ ലഭിക്കുന്നത്. മനോഹരമായൊരു കുഞ്ഞ് സിനിമ എന്നാണ് സോഷ്യല്‍ മിഡിയയിലെ വിലയിരുത്തലുകള്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്നെ പരിഹസിക്കാന്‍ ശ്രമിച്ചയാള്‍ക്ക് അജു വര്‍ഗ്ഗീസ് നല്‍കിയ മറുപടി കയ്യടി നേടുകയാണ്.

    സിനിമ കാണാനായി തീയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തുന്നതിന്റേയും തീയേറ്റര്‍ ഹൗസ് ഫുള്‍ ആയതിന്റേയുമെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുപോലെ റാന്നിയിലെ തീയേറ്ററില്‍ ചിത്രം ഹൗസ് ഫുള്‍ ആയതിന്റെ ചിത്രം പങ്കുവച്ചതായിരുന്നു അജു വര്‍ഗ്ഗീസ്. ഇതിന് ലഭിച്ചൊരു പരിഹാസ കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

    ഹൗസ് ഫുള്‍

    ഹൗസ് ഫുള്‍ ബോര്‍ഡ് എവിടുന്ന് ഒപ്പിച്ചുവെന്നായിരുന്നു കമന്റ്. രസകരമായ മറുപടിയാണ് അജു നല്‍കിയത്. കടം പറഞ്ഞ് വാങ്ങി എന്നായിരുന്നു അജു നല്‍കിയ മറുപടി. കമന്റും അതിന് താരം നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. നിരവധി പേര്‍ അജുവിന് പിന്തുണയുമായെത്തിയിട്ടുണ്ട്.

    അഭിപ്രായം അംഗീകരിക്കുന്നു

    കൊവിഡ് കാരണം തളര്‍ന്നു പോയ സിനിമ വ്യവസായത്തെ തിരികെ കൊണ്ടു വരാനുള്ള ശ്രമത്തെ ചെറുതാക്കരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. അതേസമയം തന്റെ അഭിനയത്തെ വിമര്‍ശിച്ചവര്‍ക്കും അജു മറുപടി നല്‍കുന്നുണ്ട്. അഭിപ്രായം അംഗീകരിക്കുന്നുവെന്നാണ് അജുവിന്റെ പ്രതികരണം.

    ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ മോശം കമന്റുമായി എത്തിയാള്‍ക്ക് അജു നല്‍കിയ മറുപടിയും നേരത്തെ ശ്രദ്ധ നേടിയിരുന്നു.
    എന്ത് ഊള പടമാണ് മിസ്റ്റര്‍ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാന്‍ ഈ പടം കാണാന്‍ പോയി എന്റെ പൈസ പോയി അതുകൊണ്ട് നിങ്ങള്‍ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം', എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് അജു കുറിച്ചത് ഇങ്ങനെ- 'വളരെ മികച്ച ഒരു ഇത്, ഇറങ്ങുന്നതിനു മുന്നേ തന്നെയെന്നായിരുന്നു അജു വര്‍ഗീസ് കുറിച്ചത്.

    തിരക്കഥയിലും പങ്കാളി

    അരുണ്‍ ചന്ദുവാണ് സാജന്‍ ബേക്കറിയുടെ സംവിധായകന്‍. ലെനയും അജു വര്‍ഗ്ഗീസും സഹോദരങ്ങളായി ചിത്രത്തില്‍ എത്തുന്നു. പത്തനംതിട്ടയും റാന്നിയും പ്രധാന ലൊക്കേഷനുകളായ ചിത്രത്തില്‍ ഗണേഷ് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത മേനോന്‍ ആണ് നായികയായെത്തുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ഗ്രേസ് ആന്റണിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയിലും അജു പങ്കാളിയാണ്. അജുവും സച്ചിന്‍ ആര്‍ ചന്ദ്രനും അരുണ്‍ ചന്ദുവും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.

    Recommended Video

    Saajan Bakery Movie Celebrity & Theatre Response | FilmiBeat Malayalam
    സഹോദരങ്ങളുടെ കഥ

    ലെനയും അജുവും സഹോദരങ്ങളായാണ് ചിത്രത്തിലെത്തുന്നത്. സഹോദരങ്ങളുടെ സ്‌നേഹത്തിന്റേയും വഴക്കിന്റേയുമെല്ലാം കഥയാണ് ചിത്രം പറയുന്നത്. ഫണ്‍ടാസ്റ്റിക് ഫിലിംസാണ് ചിത്രം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു.

    Read more about: aju varghese
    English summary
    Aju Varghese Gives Reply To A Comment Tried To Make Fun Of Him And Sajan Bakey Being House Full, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X