twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃഷയെ ഇഷ്ടമാണ്, ശോഭനയെ ഒന്ന് കാണണം

    By Aswathi
    |

    വിനീത് ശ്രീനിവാസന്‍ ഗുരു. നിവിന്‍ പോളി ഏറ്റവും അടുത്ത സുഹൃത്ത്. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും കടുത്ത ആരാധന. ഇവിടെയൊന്നും തീരുന്നില്ല അജു വര്‍ഗീസിന്റ ബന്ധങ്ങളും ഇഷ്ടങ്ങളും ആരാധനയും.

    തെന്നിന്ത്യന്‍ നടി തൃഷയെ വളിയ ഇഷ്ടമാണത്രെ അജുവിന്. നിവിന്‍ പോളിയും അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തൃഷയെ ഇഷ്ടമാണെന്നും, വിവാഹം കഴിഞ്ഞില്ലായിരുന്നെങ്കില്‍ തൃഷയ്‌ക്കൊപ്പം ഡേറ്റിങിന് താത്പര്യമുണ്ടെന്നും. അജുവിനെ പക്ഷെ അങ്ങനെയൊന്നുമില്ല കേട്ടോ. വിണൈത്താണ്ടി വരുവായയിലെ ജസിയെ ഒക്കെ ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ എന്നാണ് അജു ചോദിയ്ക്കുന്നത്.

    trisha-krishnan-aju-shobhana

    പിന്ന എന്നെങ്കിലും നേരില്‍ കാണണമെന്ന് ആഗ്രഹമുള്ള ഒരേ ഒരു നടിയാണ് ശോഭന മാം ആണത്രെ. അതും ഒരുമിച്ച് അഭിനയിക്കണം എന്ന് പോലുമില്ല. ഒന്ന് കണ്ടാല്‍ മാത്രം മതിയത്രെ. ഒന്നിച്ചു നിന്നൊരു ഫോട്ടോ എടുത്താല്‍ മതി.

    ചെറുപ്പം മുതലേ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പമുള്ള ഒരുപാട് സിനിമകള്‍ കണ്ടാണ് ശോഭനയെ ഒരുപാട് ഇഷ്ടമായത്. ശോഭനയെ കാണണം എന്ന ആഗ്രഹം കൊണ്ട് തിരയ്ക്ക് ഒരു ഓഡിയോ ലോഞ്ച് നടത്തണമെന്ന് അജു വിനീതിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ. പുണ്യാളന്‍ അഗര്‍ബത്തീസിന്റെ ഷൂട്ടുള്ളതിനാല്‍ അജുവിന് തിരയുടെ സെറ്റില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ വിനീത് ഓഡിയോ ലോഞ്ച് നടത്തിയതുമില്ല, അജുവിന് ശോഭനയെ കാണാന്‍ ഒത്തതുമില്ല.

    <strong>ലാല്‍ എല്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ലോക്കറിലാണ് അജു സൂക്ഷിച്ചിരിക്കുന്നത്</strong>ലാല്‍ എല്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ലോക്കറിലാണ് അജു സൂക്ഷിച്ചിരിക്കുന്നത്

    English summary
    Aju Varghese likes Trisha and wish to see Shobhana
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X