മമ്മൂട്ടി എന്നെ ഒരിക്കലും പേടിപ്പിച്ചിട്ടില്ല: അജു വര്‍ഗീസ്
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോകുമ്പോള്‍ എല്ലാവരും പറഞ്ഞ് പേടിപ്പിയ്ക്കും, ആള് ഭയങ്കര ചൂടനാ, ദേഷ്യക്കാരനാ എന്നൊക്കെ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് വേണ്ടി ലൊക്കേഷനിലേക്ക് പോകുമ്പോള്‍ അജുവിനെയും പലരും പറഞ്ഞ് പേടിപ്പിച്ചു.
പക്ഷെ സെറ്റിലെത്തിയപ്പോള്‍ കണ്ടതും കേട്ടതും ഇതുവരെ പറഞ്ഞുകേട്ട മമ്മൂട്ടി ആയിരുന്നില്ല. എന്നെ ഒരിക്കലും മമ്മൂക്ക പേടിപ്പിച്ചിട്ടില്ലെന്ന് അജു വര്‍ഗീസ് പറയുന്നു. പക്ഷെ സെറ്റില്‍ പോകുന്നതിന് മുമ്പ് ഒരുപാട് പേര്‍ പേടിപ്പിച്ചിരുന്നു. മമ്മൂക്ക എന്നെ പേടിപ്പിച്ചിട്ടില്ല. എന്നെ മാത്രമല്ല സെറ്റിലുള്ള ആരെയും പേടിപ്പിയ്ക്കുന്നത് കണ്ടിട്ടില്ല.

മമ്മൂട്ടിയോടുള്ള പേടിമാറാന്‍ എനിക്ക് കുറച്ച് ദിവസങ്ങളെടുത്തു. പക്ഷെ ആ ദിവസത്തിനുള്ളില്‍ മമ്മൂക്കയുമായിട്ടുള്ള ഡയലോഗുകളൊക്കെ തീര്‍ന്നിരുന്നു. അദ്ദേത്തിന്റെ സെറ്റില്‍ ഒരു 40-50 ദിവസം ഉണ്ടായിരുന്നു. ഒരു ജ്യേഷ്ട സ്‌നേഹമാണ് അനുഭവപ്പെട്ടത്. വളരെ കെയറിങ് ആണ്.
മമ്മൂട്ടി തന്നെ ഡയലോഗ് പറയാന്‍ പഠിപ്പിച്ചു എന്നും അജു വര്‍ഗീസ് പറയുന്നു. നീ ഇത് ഇങ്ങനെയല്ല പറയേണ്ടത്, ഒരു ലഡ്ഡു കഴിയ്ക്കുന്നതുപോലെ ആസ്വദിച്ച് പറയണം എന്ന് മമ്മൂട്ടി അജുവിന് പറഞ്ഞുകൊടുത്തു. അതോടെ അജുവിന്റെ തലയില്‍ ഒരു ബള്‍ബ് കത്തിയത്രെ.


Click it and Unblock the Notifications