ലാല്‍ എല്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ലോക്കറിലാണ് അജു സൂക്ഷിച്ചിരിക്കുന്നത്
മലയാളത്തിലെ യങ്സ്റ്റാര്‍സിനൊപ്പം എന്ന പോലെ മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും സ്‌ക്രീന്‍ പങ്കിടാന്‍ അജു വര്‍ഗീസിന് സാധിച്ചിട്ടുണ്ട്. അതില്‍ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള വ്യത്യസം പറയാന്‍ പറഞ്ഞാല്‍ അജു ആശയ കുഴപ്പത്തിലാകും.
രണ്ട് പേരും തീര്‍ത്തും വ്യത്യസ്തരായ വ്യക്തികളാണ്. അവരുടെ അഭിനയത്തിലെ എന്നപോലെ പെരുമാറ്റത്തിലും വ്യത്യാസമുണ്ട്. തന്നെ രണ്ട് പേരും രണ്ട് തരത്തില്‍ എക്‌സൈറ്റ് ചെയ്യ്പ്പിച്ചിട്ടുണ്ട് എന്ന് അജു വര്‍ഗീസ് പറയുന്നു.

പെരുച്ചാഴി എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്. അദ്ദേഹം വളരെ ഫ്രണ്ട്‌ലി ആണെന്നാണ് അജു പറയുന്നത്. മോഹന്‍ലാലിനൊപ്പമാണ് അഭിനയിക്കാന്‍ പോകുന്നതെന്നറിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞത് പേടിക്കാനൊന്നുമില്ലെന്നാണ്. അതുപോലെ തന്നെയായിരുന്നു സെറ്റിലും. ഇങ്ങോട്ട് വന്ന് രണ്ട് തമാശയൊക്കെ പറയുമ്പോള്‍ നമ്മള്‍ ഫ്രീ ആകും.
പെരുച്ചാഴി യു എസില്‍ ചിത്രീകരിയ്ക്കുന്ന സമയം. അജു വര്‍ഗീസും മോഹന്‍ലാലും ഒപ്പം ക്രൂവും ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. എന്താ മോനെ നിനക്ക് ഞാന്‍ തരികയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. എനിക്കൊന്നും വേണ്ടെന്ന് അജു വിനയത്തോടെ പറഞ്ഞു.
അന്ന് ഐ ലവ് എല്‍എ (ലോസ് ഏഞ്ചല്‍സ്) എന്നെഴുതിയ ടീ ഷര്‍ട്ടാണ് അജു ധരിച്ചിരുന്നത്. കൗണ്ടറില്‍ നിന്നും ഒരു പേന എടുത്ത് ലാല്‍, ഐ ലവ് എ എല്‍ എന്നതിനൊപ്പം ഒരു എല്‍ കൂടെ എഴുതിചേര്‍ത്തു. അതോടെ ഐ ലവ് ലാല്‍ എന്നായി. ഒപ്പം മോഹന്‍ലാല്‍ ഹോളിവുഡ് എന്നെഴുതി ഒപ്പമിട്ടു. ലോക്കറിലാണ് ആ ടീ ഷര്‍ട്ട് അജു സൂക്ഷിച്ചു വച്ചിരിക്കുന്നത്.


Click it and Unblock the Notifications