മമ്മൂട്ടിയ്ക്ക് വട്ടം വെച്ച് നസ്‌ലന്‍! ബസൂക്കയെ പിള്ളേര്‍ ഇടിച്ചിട്ടോ? ആദ്യം ദിവസത്തെ കളക്ഷന്‍ റിപ്പോർട്ട്

ഇത്തവണത്തെ വിഷു കളറാക്കാന്‍ കേരള ബോക്‌സ് ഓഫീസിലേക്ക് എത്തിയത് മൂന്ന് മലയാളം സിനിമകളായിരുന്നു. മമ്മൂട്ടി നായകനായ ബസൂക്ക, നസ്‌ലന്‍ നായകനായ ആലപ്പുഴ ജിംഖാന, ബേസില്‍ ജോസഫ് നായകനായ മരണമാസ്. ഇതിനൊപ്പം തമിഴില്‍ നിന്നും അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും. ഇത്രയും താരസമ്പന്നമായൊരു വിഷു റിലീസ് സമീപകാലത്തൊന്നും ഉണ്ടായിട്ടുണ്ടാകില്ല.

മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കില്‍ മമ്മൂട്ടി ചിത്രത്തിന് മാത്രമേ വിഷു റിലീസില്‍ ഹൈപ്പുണ്ടാകുമായിരുന്നുളളൂ. എന്നാല്‍ ബ്ലോക്ബസ്റ്ററായ പ്രേമലുവിനും, ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച അയാം കാതലനും ശേഷം നസ്‌ലന്‍ നായകനാകുന്ന, തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന ചിത്രമായ ആലപ്പുഴ ജിംഖാനയെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കിയത്. തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് നില്‍ക്കുന്ന ബേസില്‍ നായകനാകുന്ന ചിത്രമാണ് മരണമാസ് എന്നതും പ്രതീക്ഷ നല്‍കുന്ന ഘടകമായിരുന്നു.

Alappuzha Gymkhana

തീയേറ്ററില്‍ വലിയ മത്സരം തന്നെ ഇത്തവണ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. അത് ശരിവെക്കുന്നതായിരുന്ന ആദ്യ ദിവസത്തെ തിരക്ക്. മമ്മൂട്ടി ചിത്രവും നസ്‌ലന്‍ ചിത്രവും തമ്മിലായിരുന്നു റിലീസിന് മുമ്പുള്ള പ്രധാന മത്സരം നടന്നത്. ഇരു ചിത്രങ്ങളുടേയും പ്രീ ബുക്കിംഗ് അതിവേഗമാണ് നടന്നത്. ഇപ്പോഴിതാ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

ആദ്യത്തെ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ മുന്നിലുള്ളത് മമ്മൂട്ടി ചിത്രം ബസൂക്കയാണ്. ചിത്രം ആദ്യ ദിവസം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും 3.25 കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രാക്കന്മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആദ്യ ദിനം മമ്മൂട്ടി ചിത്രത്തിന്റെ ആവറേജ് ഒക്യുപന്‍സി 48 ശതമാനമാണ്.

ആലപ്പുഴ ജിംഖാന ആദ്യ ദിവസം നേടിയത് 2.75 കോടിയാണെന്നാണ് സാക്‌നില്‍ക് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ചിത്രത്തിന്റെ ഒക്യുപന്‍സി 75 ശതമാനമാണ്. ബേസില്‍ നായകനായ മരണമാസ് നേടിയത് 1.10 കോടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 41 ശതമാനമാണ് മരണമാസിന്റെ ഒക്യുപന്‍സി.

അതേസമയം ആദ്യ ദിവസം പിന്നിടുമ്പോള്‍ മമ്മൂട്ടി ചിത്രത്തെ വരും ദിവസങ്ങളില്‍ ആലപ്പുഴ ജിംഖാന മറികടന്നേക്കാം എന്നാണ് വിലയിരുത്തല്‍. മമ്മൂട്ടി ചിത്രത്തിന് പ്രേക്ഷകരുടെ ഇടയില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ഒക്യുപന്‍സി മോണിംഗ് ഷോയില്‍ 40 ശതമാനം ആയിരുന്നുവെങ്കില്‍ നൈറ്റ് ഷോയിലേക്ക് എത്തുമ്പോള്‍ അത് 61 ശതമാനത്തിലാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ജിംഖാനയാകട്ടെ 62 ശതമാനത്തില്‍ നിന്നും ആരംഭിച്ച് 86 ശതമാനത്തിലാണ് ആദ്യ ദിവസം ക്ലോസ് ചെയ്തത്.

ആലപ്പുഴ ജിംഖാനയ്ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നസ്‌ലന്‍ അടക്കമുള്ള താരങ്ങളുടെ പ്രകടനവും ഖാലിദ് റഹ്‌മാന്റെ സംവിധാന മികവുമെല്ലാം കയ്യടി നേടുന്നുണ്ട്. ബേസില്‍ നായകനായ മരണമാസാകട്ടെ രാവിലത്തെ ഷോയെ അപേക്ഷിച്ച് വലിയൊരു കുതിപ്പ് തന്നെ രാത്രി ഷോയിലേക്ക് എത്തിയപ്പോള്‍ നടത്തിയിട്ടുണ്ട്. 26 ശതമാനം ഒക്യുപന്‍സിയില്‍ ആരംഭിച്ച സിനിമ അവസാനിച്ചത് 65 ശതമാനം ഒക്യുപന്‍സിയിലാണെന്നാണ് സാക്‌നില്‍ക് റിപ്പോര്‍ട്ട് പറയുന്നത്.

Alappuzha Gymkhana

നസ്‌ലന്‍ നായകനായി നേരത്തെ പാന്‍ ഇന്ത്യന്‍ വിജയമായി മാറിയ ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ 90 ലക്ഷം രൂപയാണ്. അതിനേക്കാള്‍ മൂന്നിരട്ടിയാണ് ആലപ്പുഴ ജിംഖാനയുടെ കളക്ഷന്‍. മമ്മൂട്ടിയെ പോലൊരു താരത്തിനും ബേസിലിനെ പോലെ പ്രേക്ഷകര്‍ വിശ്വസിച്ച് ടിക്കറ്റെടുക്കുന്ന നായകനുമൊപ്പം മത്സരിച്ചാണ് യുവതാരത്തിന്റെ സിനിമ ഇത്രയും കളക്ഷന്‍ നേടുന്നതെന്നത് ചെറിയ കാര്യമല്ല.

ഇന്ന് വെള്ളിയാഴ്ചയാണ്. വരാനിരിക്കുന്നത് ശനിയും ഞായറുമാണ്. പിന്നാലെ വിഷവും എത്തും. അവധിക്കാലമായതില്‍ വരും ദിവസങ്ങളില്‍ തീയേറ്ററിലേക്ക് എത്തുന്നവരുടെ എണ്ണം കൂടും. മൂന്ന് ചിത്രങ്ങളും മോശം അഭിപ്രായം നേടിയിട്ടില്ലെങ്കിലും കൂട്ടുത്തില്‍ ആലപ്പുഴ ജിംഖാനയ്ക്കാണ് മേല്‍ക്കൈ. അതിനാല്‍ വരും ദിവസങ്ങളില്‍ ജിംഖാന കളക്ഷനില്‍ ബസൂക്കയെ പിന്നിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അപ്രതീക്ഷിതമായി ബേസില്‍ ചിത്രം വരും ദിവസങ്ങളില്‍ കയറി വരുമോ എന്നത് കണ്ടറിയണം. ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

More from Filmibeat

Read more about: box office collection
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X