തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവം; അല്ലു അര്‍ജുന്‍ അറസ്റ്റില്‍

നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2വിന്റെ റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തത്. പുഷ്പ 2വിന്റെ പ്രത്യേക ഷോയ്ക്കിടെയാണ് തിക്കും തിരക്കുമുണ്ടാകും രേവതി എന്ന യുവതി മരിക്കുന്നതും. സംഭവത്തില്‍ രേവതിയുടെ മകന് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായി അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതിനെ തുടര്‍ന്ന് ആരാധകര്‍ താരത്തെ കാണാന്‍ തിരക്കു കൂട്ടിയതോടെയാണ് അപകടമുണ്ടാകുന്നത്.

Allu Arjun

ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ രാത്രി 12 മണിയ്ക്ക് നടത്തിയ പ്രത്യേക ഷോയ്ക്കിടെയാണ് അല്ലു അര്‍ജുന്‍ ആരാധകരെ കാണാനെത്തിയത്. താരം എത്തുന്നതിനെക്കുറിച്ച് ആരാധകര്‍ക്ക് നേരത്തെ അറിവുണ്ടായിരുന്നില്ല. താരത്തെ കാണാനായി ആരാധകര്‍ തിക്കും തിരക്കും കൂട്ടിയതോടെ തീയേറ്ററിന്റെ ഗേറ്റ് തകര്‍ന്നു. തുടര്‍ന്നാണ് രേവതിയും ഒമ്പത് വയസുകാരന്‍ മകനും അപകടത്തില്‍ പെടുന്നത്. കുടുംബസമേതം സിനിമ കാണാന്‍ എത്തിയതായിരുന്നു രേവതി. സംഭവസ്ഥലത്തു വച്ച് രേവതിയുടെ മകന് പ്രഥമശുശ്രൂഷ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പമാണ് അല്ലു അര്‍ജുന്‍ സന്ധ്യ തീയേറ്ററിലെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് തീയേറ്റര്‍ മാനേജുമെന്റിന് എതിരേയും നടനെതിരെയും കേസ് ഫയല്‍ ചെയ്യുകയായിരുന്നു. അല്ലു അര്‍ജുന്‍ തീയേറ്റര്‍ സന്ദര്‍ശിക്കാനെത്തുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

Allu Arjun

ഹൈദരാബാദ് ജൂബിലി ഹില്‍സിലെ അല്ലുവിന്റെ വസതിയിലെത്തിയാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചിക്ടപല്ലി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. അതേസമയം തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസില്‍ തീയേറ്റര്‍ മാനേജരും ജീവനക്കാരനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

അതേസമയം, യുവതിയുടെ മരണത്തില്‍ അല്ലു അര്‍ജുന്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധന സഹായവും വാഗ്ദാനം ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തെ താന്‍ നേരിട്ട് കാണുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞിരുന്നു.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X