twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇത് നേരത്തെ വന്നിരുന്നെങ്കില്‍ അന്ന് ഒരു അടി കുറഞ്ഞു കിട്ടിയേനെ,'റൂണി വര്‍ഗീസ് ഫ്രം പ്രേമം

    |

    പ്രേമം എന്ന സിനിമ കണ്ടവരാരും മറക്കാത്ത കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിന്റെ സംവിധായകനായ അല്‍ഫോണ്‍ പുത്രന്റെ കഥാപാത്രം. ചിത്രത്തില്‍ റൂണി വര്‍ഗീസ് എന്ന കഥാപാത്രമായാണ് അല്‍ഫോണ്‍സ് എത്തിയത്. നിവിന്‍ പോളിയുടേയും കൂട്ടുകാരുടേയും തല്ല് വാങ്ങിയ ശേഷം നിങ്ങള്‍ക്ക് ആള് മാറിപ്പോയതാകുമെന്ന് പറയുന്ന റൂണി തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കത്തിനായിരുന്നു തിരികൊളുത്തിയത്.

    ഇപ്പോഴിതാ റൂണി വീണ്ടും ചിരിപടര്‍ത്തുകയാണ്. ഇത്തവണ സ്‌ക്രീനിലല്ല സോഷ്യല്‍ മീഡിയയിലാണെന്ന് മാത്രം. പൊതുമരാമത്ത് വകുപ്പിന്റെ പുതിയ പദ്ധതിയ്ക്കുള്ള സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ ആശംസയിലാണ് റൂണി വീണ്ടുമെത്തുന്നത്. പൊതുജനങ്ങള്‍ക്ക് റോഡുകളെ കുറിച്ചുള്ള പരാതി അറിയിക്കാനുള്ള മൊബൈല്‍ ആപ്പിനെ കുറിച്ചായിരുന്നു അല്‍ഫോണ്‍സിന്റെ പോസ്റ്റ്.

    Alphonse Puthren

    ഇത് നേരത്തെ വന്നിരുന്നുവെങ്കില്‍ അന്ന് ഒരു അടി കുറഞ്ഞു കിട്ടിയേനെ, റൂണി ഫ്രം പ്രേമം എന്നായിരുന്നു അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു അല്‍ഫോണ്‍സിന്റെ പ്രതികരണം. പുതിയ പദ്ധതിയ്ക്ക് ആശംസ നേരാനും അല്‍ഫോണ്‍സ് പുത്രന്‍ മറന്നില്ല. പ്രേമത്തില്‍ നീ റോഡ് നന്നാക്കില്ലല്ലേഡാ എന്നു പറഞ്ഞായിരുന്നു ജോര്‍ജും കൂട്ടരും റൂണിയെ തല്ലിയത്.

    അതേസമയം, ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൊതുമരാമത്ത് റോഡുകളുടെയും ആസ്തികളുടെയും ശാസ്ത്രീയമായ സംരക്ഷണത്തിനും കൃത്യമായ ധനവിനിയോഗത്തിനും വേണ്ടി നടപ്പിലാക്കുന്ന റോഡ് മെയെിന്റനന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ആപ്പ് ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

    മനം നിറച്ച് റെജീന കാസന്‍ഡ്ര; തെന്നിന്ത്യന്‍ സുന്ദരിയുടെ ചിത്രങ്ങള്‍

    Recommended Video

    Director Akhil Marar about the friendship between Pinarayi Vijayan and actor Jayakrishnan

    പ്രേമത്തിന് ശേഷം അല്‍ഫോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. പാട്ട് ആണ് പുതിയ ചിത്രം. ഫഹദ് ഫാസിലും നയന്‍താരയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിനായി ഏറെ നാള്‍ അല്‍ഫോണ്‍സ് സംഗീതം പഠിക്കുകയും ചെയ്തിരുന്നു. ലോക സിനിമാ ചരിത്രത്തില്‍ യാതൊരു പുതുമയുമില്ലാത്ത മൂന്നാമത്തെ സിനിമ എന്നാണ് അല്‍ഫോണ്‍സ് പാട്ടിനെ വിശേഷിപ്പിക്കുന്നത്.

    Read more about: alphonse puthren
    English summary
    Alphonse Puthren Becomes Rooney From Premam To Wish All The Best PWD Department
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X