വ്യത്യസ്തമായ വഴികളിലൂടെ കേസ് തെളിയിക്കാന്‍ അമല പോള്‍
കരിയറില്‍ വളരെ അധികം സെലക്ടീവാണ് ഇപ്പോള്‍ അമല പോള്‍. വാരി വലിച്ച് സിനിമകള്‍ ചെയ്യാറില്ല. കഥാപാത്രങ്ങളില്‍ അത്രയേറെ താത്പര്യമുണ്ടെങ്കില്‍ മാത്രമേ സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളൂ, അതുകൊണ്ടു തന്നെ ചെയ്യുന്ന ഭൂരിഭാഗം സിനിമകളും വിജയം നേടുന്നു.
ഊഹാപോഹങ്ങള്‍ വേണ്ട, വിശാലിന്റെ വിവാഹത്തെ കുറിച്ച് അച്ഛന്‍ പറഞ്ഞത്
രാട്ചസന്‍ എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ അതോ അന്ത പറവയ് പോല്‍, ആദയ് എന്നീ ചിത്രങ്ങളുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ് അമല പോള്‍. ഇതിന് പുറമെ മറ്റൊരു ചിത്രത്തിലും അമല കരാറൊപ്പുവച്ചിട്ടുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഫോറന്‍സിക് സര്‍ജനായിട്ടാണ് അമല എത്തുന്നത്.

വളരെ വ്യത്യസ്തവും വിചിത്രവുമായ രീതിയില്‍ കേസ് തെളിയിക്കുന്ന ഫോറന്‍സിക് സര്‍ജനാണ് അമല പോളിന്റെ കഥാപാത്രം. യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി ആറ് മാസം ഗവേഷണം നടത്തിയിട്ടുണ്ടത്രെ. നവാഗതനായ അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വൈറ്റ് സ്‌ക്രീന്‍ മീഡിയയ്‌ക്കൊപ്പം ചേര്‍ന്ന് എജെ ഫിലിസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. 2019 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിയ്ക്കും. കോയമ്പത്തൂരും ചെന്നൈയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.


Click it and Unblock the Notifications