ഊഹാപോഹങ്ങള്‍ വേണ്ട, വിശാലിന്റെ വിവാഹത്തെ കുറിച്ച് അച്ഛന്‍ പറഞ്ഞത്

നടന്‍ വിശാലിന്റെ വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളിലെ ചൂടുള്ള വാര്‍ത്ത. അനിഷ എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചു എന്നു മറ്റും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. എന്നാല്‍ അടിസ്ഥാനമില്ലാത്ത ഈ വാര്‍ത്ത വിശാലിന്റ ആരാധകരില്‍ പലരും വിശ്വസിച്ചിട്ടില്ല.
അച്ഛന്റെ നായികമാരില്‍ ആരുമാവാന്‍ എനിക്ക് കഴിയില്ല എന്ന് കല്യാണി
എന്നാല്‍ ഊഹാപോഹങ്ങള്‍ വേണ്ട. വിശാലിന്റെ വിവാഹ വാര്‍ത്ത സത്യമാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശാലിന്റെ അച്ഛനും നിര്‍മാതാവുമായ ജികെ റെഡ്ഡി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അധികം വൈകാതെ ഹൈദരാബാദില്‍ വച്ച് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തും എന്നും റെഡ്ഡി വ്യക്തമാക്കി.

vishal

തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന് ഒരു കെട്ടിടം പണിതാല്‍ മാത്രമേ താന്‍ വിവാഹം ചെയ്യൂ എന്നാണ് വിശാല്‍ നേരത്തെ പ്രഖ്യാപിച്ചത്. കെട്ടിടം പണിക്കൊപ്പം പല വിവാദങ്ങളും നടികര്‍ സംഘത്തില്‍ സംഭവിച്ചു. ആ വിവാദങ്ങള്‍ക്കൊപ്പം വിശാലും വരലക്ഷ്മി ശരത്ത് കുമാറും തമ്മിലുള്ള പ്രണയവും തകര്‍ന്നു വീഴുകയായിരുന്നു.
ആര്യയും വിശാലും വരലക്ഷ്മിയും പണ്ടുമുതലേ സുഹൃത്തുക്കളാണ്. വിശാലും വരലക്ഷ്മിയും പ്രണയത്തിലാണെന്ന് ഇരുവരും പറയാതെ പറയുകയും ചെയ്തു. നടികര്‍ സംഘത്തിന്റെ പേരില്‍ വരലക്ഷ്മിയുടെ അച്ഛന്‍ ശരത്ത് കുമാറും വിശാലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായപ്പോഴാണ് ഈ ബന്ധത്തിന് വിള്ളലേറ്റത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X