twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ആരും എന്നെ പിന്തുണച്ചില്ല, എന്നില്‍ ഭീതി വളര്‍ത്തി, നീയൊരു പെണ്ണാണെന്ന് ഓര്‍മ്മപ്പെടുത്തി: അമല പോള്‍

    |

    തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയാണ് അമല പോള്‍. മികച്ച നടിയെന്നത് പോലെ തന്നെ ബോള്‍ഡായ വ്യക്തിത്വം കൊണ്ടും അമല ശ്രദ്ധ നേടാറുണ്ട്. വ്യത്യസ്തമായ സിനിമകളിലൂടെ അമല പോള്‍ എന്നും ആരാധകരുടെ കൈയ്യടി സ്വന്തമാക്കാറുണ്ട്. അമലയുടെ പുതിയ ചിത്രമായ പിറ്റ കതലു റിലീസിന് തയ്യാറെടുക്കുകയാണ്. തെലുങ്ക് ആന്തോളജി ചിത്രത്തില്‍ മീര എന്ന കഥയിലാണ് അമല അഭിനയിക്കുന്നത്.

    സെക്‌സി ലുക്കില്‍ എമി ജാക്‌സണ്‍; ഹോട്ട് ചിത്രങ്ങള്‍ കാണാം

    ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും ആ സമയത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ചും അമല മനസ് തുറക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു അമല മനസ് തുറന്നത്. സംവിധായകന്‍ എഎല്‍ വിജയ് ആണ് അമലയുടെ മുന്‍ ഭര്‍ത്താവ്. ഇരുവരും 2016ല്‍ വിവാഹമോചിതരായിരുന്നു. ഇതേക്കുറിച്ചാണ് അമല മനസ് തുറന്നത്.

    ഭയം വളര്‍ത്താന്‍

    ''യഥാര്‍ത്ഥ ജീവിതത്തിന്റെ പ്രതിഫലനമാണ് മീര. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീയ്ക്ക് പിന്തുണ നല്‍കുന്നൊരു സംവിധാനം നിലവിലില്ല. ഞാന്‍ വേര്‍പിരിയലിലൂടെ കടന്നു പോയപ്പോള്‍ എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്കോര്‍മ്മയില്ല. എല്ലാവരും എന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ ഒരു പെണ്‍കുട്ടി മാത്രമാണെന്ന് ഓര്‍മ്മപ്പെടുത്തി'' അമല പോള്‍ പറയുന്നു.

     മുന്നറിയിപ്പു നല്‍കി

    ''വിജയം കൈവരിച്ചൊരു അഭിനേതാവ് കൂടിയായിട്ടു കൂടി ഒരു പുരുഷന്‍ എനിക്കൊപ്പം ഇല്ലെങ്കില്‍ ഞാന്‍ ഭയപ്പെടണമെന്ന് അവര്‍ പറഞ്ഞു. എന്റെ കരിയര്‍ താളം തെറ്റുമെന്നും സമൂഹം പുച്ഛത്തോടെ നോക്കുമെന്നും മുന്നറിയിപ്പു നല്‍കി. ആരും എന്റെ സന്തോഷമോ മാനസികാരോഗ്യമോ കണക്കിലെടുത്തില്ല, അതിനെ കുറിച്ച് ആശങ്കപ്പെട്ടതുമില്ല'' അമല പറയുന്നു.

    ഞാന്‍ തീരുമാനിക്കുന്നതാണ്

    എന്നാല്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാന്‍ താന്‍ തയ്യാറായിരുന്നില്ലെന്ന് അമല പറയുന്നു. ''എങ്ങനെയാകണമെന്ന് ഞാന്‍ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം. മോശമായ ഒരു ബന്ധത്തോട് അഡ്ജസ്റ്റ് ചെയ്യാന്‍ മറ്റൊരു സ്ത്രീയ്ക്ക് മുന്നിലുള്ള മാതൃകയായി എന്റെ പേര് വരരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. എല്ലാം ഒടുവില്‍ ശരിയാകുമെന്നൊന്നും ഞാന്‍ പറയില്ല. ആകുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരു ഷോ അവതരിപ്പി്ക്കുകയാണ്. വ്യാജമാണത്. എന്നാല്‍ ഞാന്‍ അതുപോലെയാകാന്‍ ആഗ്രഹിക്കുന്നില്ല'' അമല കൂട്ടിച്ചേര്‍ത്തു.

    പിറ്റ കാതലു

    നെറ്റ്ഫ്‌ളിക്‌സിന്റെ ഹിന്ദി ആന്തോളജി ചിത്രമായ ലസ്റ്റ് സ്‌റ്റോറീസിന്റെ തെലുങ്ക് പതിപ്പാണ് പിറ്റ കാതലു. ഹിന്ദിയില്‍ കിയാര അദ്വാനി പ്രധാന വേഷത്തിലെത്തിയ കഥയുടെ തെലുങ്ക് പതിപ്പിലാണ് അമല അഭിനയിക്കുന്നത്. ആടൈ, കുട്ടി സ്റ്റോറി എന്നിവയാണ് അമലയുടെ ഒടുവിലിറങ്ങിയ ചിത്രങ്ങള്‍. നിരവധി സിനിമകള്‍ അണിയറിയില്‍ തയ്യാറാകുന്നുണ്ട്. അതോ അന്ത പറവൈ പോലെ, ആടുജീവിതം തുടങ്ങിയ സിനിമകള്‍ അമലയുടേതായി പുറത്തിറങ്ങാനുണ്ട്.

    നീലത്താമരയിലൂടെ

    2009ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് അമല അരങ്ങേറുന്നത്. എന്നാല്‍ ശ്രദ്ധ നേടുന്നത് 2010ല്‍ പുറത്തിറങ്ങിയ മൈന എന്ന സിനിമയിലൂടെയാണ്. പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു അമല പോള്‍. അച്ചായന്‍സ് ആണ് അവസാനമായി അഭിനയിച്ച മലയാളം സിനിമ.

    Read more about: amala paul
    English summary
    Amala Paul Opens Up About The Days Of Seperation And How Everybody Tried To Make Her Feel Scared, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X