For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമല പോളിനോട് വേണ്ടായിരുന്നു ഈ ചതി! വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പുറത്താക്കി! കാരണം ഇതോ?

  |
  വിജയ് സേതുപതി ചിത്രത്തില്‍ നിന്നും അമല പോള്‍ ഔട്ട്

  തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അമല പോള്‍. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് ഈ താരം. സിനിമാവിശേഷങ്ങളും വ്യക്തി ജീവിതത്തിലെ സന്തോഷത്തെക്കുറിച്ചുമൊക്കെ താരം തുറന്നുപറയാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ഈ അഭിനേത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം പുതിയ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഫിറ്റ്നസിന്‍റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് താരം. യോഗ ചിത്രങ്ങള്‍ പങ്കുവെച്ചപ്പോള്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. അല്‍പ്പ വസ്ത്രധാരണത്തിന്‍രെ പേരില്‍ നേരത്തെയും താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് മനസ്സിലാക്കാറുണ്ടെങ്കിലും അപൂര്‍വ്വമായി മാത്രമേ താരം പ്രതികരിക്കാറുള്ളൂ. അതാവട്ടെ മികച്ച പ്രതികരണവുമായിരിക്കുകയും ചെയ്യും.

  സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയാണ് അമല പോള്‍ മുന്നേറുന്നത്. വിവാഹമോചനത്തിന് ശേഷമാണ് തനിക്ക് കൂടുതല്‍ പക്വത വന്നതെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. സിനിമാരംഗത്തെ അനീതിക്കെതിരെ താരം പരസ്യമായി രംഗത്തെത്താറുണ്ട്. മോശമായി പെരുമാറുന്നവര്‍ക്ക് കൃത്യമായ മറുപടി നല്‍കാറുമുണ്ട്. അടുത്തിടെ അത്തരത്തിലൊരു സംഭവം അരങ്ങേറിയിരുന്നു. വിജയ് സേതുപതിയുടെ പുതിയ സിനിമയില്‍ നായികയായി എത്തുന്നത് അമല പോളാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പിന്നീടാണ് താരം പിന്‍വാങ്ങിയെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകരെത്തിയത്. താന്‍ മാറിയതല്ല തന്നെ മാറ്റിയതാണെന്ന് താരം പറയുന്നു. ട്വിറ്ററിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

   പുറത്താക്കിയതാണ്

  പുറത്താക്കിയതാണ്

  വിജയ് സേതുപടിയും അമല പോളും നായികനായകന്‍മാരായി എത്തുന്ന സിനിമയാണ് വിഎസ്പി 33 എന്നായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകള്‍. തുടക്കം മുതലേ തന്നെ ഈ സിനിമ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ നാളുകള്‍ കഴിയുന്നതിനിടയിലാണ് ചിത്രത്തില്‍ നിന്നും അമല പോള്‍ പിന്‍മാറിയെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. താന്‍ പിന്‍മാറിയതല്ല, തന്നെ പുറത്താക്കുകയായിരുന്നു അവരെന്ന് താരം പറയുന്നു. അമല പോളിന് പകരമായി മേഘ ആകാശാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായാണ് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി അമല പോള്‍ തന്നെ എത്തിയത്.

  ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല

  ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല

  മുന്‍പൊരിക്കലും തനിക്കെതിരെ ഒരാള്‍ പോലും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും വളരെയധികം തളര്‍ന്ന അവസ്ഥയിലാണ് താനെന്നും താരം പറയുന്നു. നിരാശയോടെയാണ് താന്‍ ഈ കത്ത് എഴുതുന്നതെന്നും അമല വ്യക്തമാക്കിയിട്ടുണ്ട്. താന്‍ സഹകരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് അവര്‍ ഈ സിനിമയില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ഇത് പുറത്തുപറയുന്നത് ആത്മപരിശോധനയ്ക്കായാണെന്നും താരം പറയുന്നു. തന്റെ കരിയറില്‍ താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാറുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് എല്ലാവരും അറിയട്ടെ.

  പരിക്ക് പോലും വകവെച്ചില്ല

  പരിക്ക് പോലും വകവെച്ചില്ല

  പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാറുള്ളയാളാണ് താന്‍. മുന്‍പൊരിക്കല്‍ ഭാസ്‌ക്കര്‍ ഒരു റാസ്‌കല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ നിര്‍മ്മാതാവ് പ്രതിസന്ധിയിലായപ്പോള്‍ താന്‍ പ്രതിഫലം വേണ്ടെന്ന് വെച്ചിരുന്നതായും താരം പറയുന്നു. അദ്ദേഹത്തിനെ സഹായിക്കുന്നതിനായി അന്ന് അങ്ങോട്ട് പണം നല്‍കിയിരുന്നു. തനിക്ക് ശമ്പളം കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസൊന്നും കൊടുത്തിരുന്നില്ല. എന്ത പറവ പോലെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താമസമൊരുക്കിയത് ഒരു ഗ്രാമത്തിലായിരുന്നു. ടൗണില്‍ താമസം ആവശ്യപ്പെട്ട് അന്ന് നിര്‍മ്മാതാവിനെ ബുദ്ധിമുട്ടിക്കാമായിരുന്നു അതൊന്നും താന്‍ ചെയ്തില്ല. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു അത്. പരിക്കേറ്റപ്പോള്‍ പോലും താന്‍ ഷൂട്ടിംഗ് തുടരാനായിരുന്നു പറഞ്ഞത്. സമയം പോവുന്തോറും വലിയ നഷ്ടമായിരിക്കും സംഭവിക്കുകയെന്ന കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

  ജോലിയിലാണ് ശ്രദ്ധ

  ജോലിയിലാണ് ശ്രദ്ധ

  പണക്കൊതിയിലല്ല താന്‍ ജീവിക്കുന്നത്. കിട്ടുന്ന പ്രതിഫലത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചുമല്ല സദാ സമയവും ചിന്തിക്കുന്നത്. ആടൈയില്‍ അഭിനയിച്ചതിന് ചെറിയ പ്രതിഫലമാണ് താന്‍ വാങ്ങിയതെന്നും താരം പറയുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ലഭിക്കുന്ന ലാഭവുമായി ചേര്‍ത്തുള്ള കരാറാണ് അത്. സിനിമയുടെ ഫ്സ്റ്റ് ലുക്ക് പോസ്റ്ററും ടീസറും സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ആടൈ പുറത്തിറങ്ങിയാല്‍

  ആടൈ പുറത്തിറങ്ങിയാല്‍

  ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമായാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയതെന്ന് താരം പറയുന്നു.വിഎസ്പിയില്‍ അഭിനയിക്കുന്നതിനായി വസ്ത്രം വാങ്ങാനായി മുംബൈയില്‍ എത്തിയിരിക്കുകയാണ് താനെന്നും താരം പറയുന്നു. യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമൊക്കെയുള്ള കാശ് താന്‍ സ്വന്തമായാണ് ചെലവാക്കിയതെന്നും താരം പറയുന്നു. ഇതിനിടയിലാണ് തന്നെ പുറത്താക്കിയെന്ന് പറഞ്ഞ് രത്‌നവേലുകുമാര്‍ സന്ദേശം അയച്ചത്. അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ല എന്നാണ് കാരണം പറഞ്ഞത്. സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ഊട്ടിയില്‍ താമസമൊരുക്കനായി താന്‍ ആവശ്യപ്പെട്ടുവെന്നൊക്കെയാണ് പറയുന്നത്. ആടൈ പുറത്തിറങ്ങിയാല്‍ തന്റെ പ്രതിച്ഛായ കളങ്കപ്പെടുമെന്നാണ് അവര്‍ കരുതുന്നതെന്നും താരം പറയുന്നു.

  English summary
  Amala Paul's clarification about Vijaya sethupathi's movie incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X