twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്ട്രീമിംഗിലെ കളികള്‍ മാറുന്നു; എംജിഎം സ്റ്റുഡിയോസ് ഇനി ആമസോണിന്, വാങ്ങിയത് 8.45 ബില്യണ്‍ ഡോളറിന്

    |

    ലോകമെമ്പാടുമുള്ള സിനിമ-സീരീസ് ആസ്വാദകരുടെ മനസില്‍ ചിരകാല പ്രതിഷ്ഠ നേടിയ സ്റ്റുഡിയോയാണ് എംജിഎം. ഇനി എംജിഎം ആമസോണിന് സ്വന്തം. 8.45 ബില്യണ്‍ ഡോളറിന് ആമസോണ്‍ എംജിഎം സ്റ്റുഡിയോ വാങ്ങിയിരിക്കുകയാണ്. ഇതോടെ എംജിഎമ്മിന്റെ സിനിമകളും സീരീസുകളുമെല്ലാം ആമസോണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്ത് നെറ്റ്ഫ്‌ളിക്‌സുമായുള്ള കടുത്ത മത്സരത്തില്‍ ആമസോണ്‍ പ്രൈമിന് ശക്തമായ സാന്നിധ്യം നല്‍കാന്‍ സഹായിക്കുന്നതായിരിക്കും ഈ നീക്കം.

    ജെയിംസ് ബോണ്ട് പരമ്പരകളടക്കമുള്ള നാലായിരത്തോളം സിനിമകളും പതിനേഴായിരത്തോളം ടെലിവിഷന്‍ ഷോകളും ഇതോടെ ആമസോണിന്റെ നിയന്ത്രണത്തിലാകും. നിലവില്‍ പല സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലായി പരന്നു കിടക്കുകയാണ് എംജിഎമ്മിന്റെ പ്രൊഡക്ഷനുകളെല്ലാം. ലോകം സ്ട്രീമിംഗിലേക്ക് ചുവടുമാറ്റിയ കാലത്ത് ഈ നീക്കം ആമസോണിന് വലിയ മുന്നേറ്റമായി മാറുമെന്നാണ് വിലയിരുത്തലുകള്‍.

    MGM

    മെട്രോ ഗോള്‍ഡ്‌വിന്‍ മെയര്‍ സ്റ്റുഡിയോസ് എന്ന എംജിഎം സ്റ്റുഡിയോസ് 1924 ലാണ് സ്ഥാപിതമായത്. ടോം ആന്റ് ജെറി മുതല്‍ ജെയിംസ് ബോണ്ട്, റോക്കി, ലീഗലി ബ്ലോണ്ട്, ടോമ്പ് റൈഡര്‍, ഹോബിറ്റ്, സൈലന്‍സ് ഓഫ് ദ ലാംപ്‌സ്, റേജിംഗ് ബുള്‍, 12 ആംഗ്രി മെന്‍, തുടങ്ങി നിരവധി ചിത്രങ്ങള്‍ എംജിഎമ്മിന്റേതാണ്. വൈക്കിംഗ്, ഫാര്‍ഗോ, ദ ഹാന്‍ഡ്‌മെയ്ഡ്‌സ് ടേല്‍, റിയല്‍ ഹൗസ് വൈഫ്‌സ് ഓഫ് ബെവര്‍ലി ഹില്‍സ് തുടങ്ങിയ സീരീസുകളും എംജിഎമ്മിന്റെ പക്കലുണ്ട്.

    കുറുമ്പു കാട്ടി സമാന്ത; താരസുന്ദരിയുടെ സുന്ദര ചിത്രങ്ങള്‍

    Recommended Video

    Bigg boss s3 winner will be elected by audience | FilmiBeat Malayalam

    ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രേക്ഷകരുടെ കൂടുമാറ്റം ശക്തമായ കാലത്ത് ആമസോണിന്റെ കുതിപ്പിന് വഴിയൊരുക്കുന്നതായും ഈ ഡീല്‍. നെറ്റ്ഫ്‌ളിക്‌സുമായുള്ള മത്സരത്തില്‍ മുന്നിലെത്താനും ആമസോണിന് ഇത് സഹായകരമാകും. സ്ട്രീമിംഗ് രംഗത്ത് ആപ്പിള്‍ ടിവി പ്ലസ് പോലുള്ള പുതിയ പ്ലാറ്റ്‌ഫോമുകള്‍ സ്ഥാനം അറിയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആമസോണിന്റെ ഈ നീക്കമെന്നത് വളരെ ശ്രദ്ധേയമാണ്. നിലവില്‍ 175 മില്യണ്‍ വരിക്കാര്‍ തങ്ങള്‍ക്കുണ്ടെന്നാണ് ആമസോണ്‍ അവകാശപ്പെടുന്നത്.

    Read more about: amazon prime ott
    English summary
    Amazon Buys MGM Studios For A Massive Amount This Will The Game In OTT, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X