വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ പുതിയ പോസ്റ്റുമായി അമ്പിളി ദേവി; മുന്നോട്ട് പോകൂവെന്ന് ആരാധകരും
മലയാളികളുടെ കണ്‍മുന്നില്‍ വളര്‍ന്നു താരമായി മാറിയ നടിയാണ് അമ്പിളി ദേവി. കലോത്സവ വേദികളില്‍ നിന്നും വളര്‍ന്ന് നടിയായി മാറിയ താരമാണ് അമ്പിളി ദേവി. അതുകൊണ്ട് തന്നെ അമ്പിളിയുടെ ജീവിതത്തിലെ സന്തോഷവും സങ്കടവുമെല്ലാം പ്രേക്ഷകര്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ട ആരുടേതൊ എന്ന പോലെ കാണുന്നത്.
ഈയ്യടുത്ത് അമ്പിളിയുടെ വ്യക്തിജീവിതം വളരെയധികം ചര്‍ച്ചയായിരുന്നു. ഭര്‍ത്താവും നടനുമായി ആദിത്യന്‍ ജയനെതിരെ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തലും തുടര്‍ന്നുള്ള സംഭവങ്ങളുമെല്ലാമാണ് ചര്‍ച്ചയായി മാറിയത്. ആദിത്യത്തിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നായിരുന്നു അമ്പിളിയുടെ വെളിപ്പെടുത്തല്‍. വലിയ വിവാദമാണ് തുടര്‍ന്നുണ്ടായത്.

ഇപ്പോഴിതാ വിവാദങ്ങളെല്ലാം കെട്ടടങ്ങുമ്പോള്‍ അമ്പിളി പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. മാതൃദിനവുമായി ബന്ധപ്പെട്ട് പങ്കുവച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അര്‍ജുന്‍ മോന് ഏഴ് മാസം. വെളുപ്പിന് ഒരുമണിക്ക് അമ്മൂമ്മയുടെ തോലില്‍ കിടന്ന് മോന് പാട്ട് കേള്‍ക്കണം. കൂട്ടിന് ഉറങ്ങാതെ അപ്പുച്ചേട്ടനും. എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍ എന്നായിരുന്നു അമ്പിളി ദേവി കുറിച്ചത്.

അമ്പാടി തന്നിലൊരു ഉണ്ണി എന്ന പാട്ടായിരുന്നു അമ്മൂമ്മ കൊച്ചുമകനു വേണ്ടി പാടുന്നത്. വീഡിയോ പെട്ടെന്നു തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇതുപോലെ പ്രശ്നങ്ങളെ നേരിട്ട്, സന്തോഷത്തോടെ മുന്നേറണമെന്നാണ് ആരാധകര്‍ അമ്പിളിയോട് പറയുന്നത്. പ്രതിസന്ധിയെ ധീരമായി നേരിട്ട അമ്പിളിയ്ക്ക് ആശംസകള്‍ എന്നും ആരാധകര്‍ പറയുന്നു.
മക്കള്‍ക്ക് വേണ്ടി ജീവിക്കണമെന്നും അച്ഛനും അമ്മയും ആശ്വാസത്തിന്റെ വന്‍മരങ്ങളായി കൂടെയില്ലേയെന്നും അവര്‍ ചോദിക്കുന്നുണ്ട്. പ്രശ്നങ്ങളെ ഇതുപോലെ നേരിടണമെന്നും ജീവിച്ച് കാണിച്ചു കൊടുക്കണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ധാരാളം പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെ നേരിടാനുള്ള കരുത്ത് അച്ഛനും അമ്മയുമാണെന്ന് നേരത്തെ അമ്പിളി ദേവി പറഞ്ഞിരുന്നു. ആദിത്യനുമായുള്ള പ്രശ്നങ്ങളില്‍ മകള്‍ക്കൊപ്പം മാതാപിതാക്കള്‍ കരുത്തായി നിന്നിരുന്നു. ആദിത്യനെതിരെ അമ്പിളിയുടെ അമ്മ രംഗത്ത് വരികയും ചെയ്തിരുന്നു. ആദിത്യന് ഓസ്‌കാര്‍ നല്‍കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ആദിത്യനെ മകനെ പോലെ സ്നേഹിച്ചിരുന്നുവെന്നും എന്നാല്‍ തങ്ങളോട് ചെയ്തത് ചതിയാണെന്നും ഇതിനുള്ളതൊക്കെ അവന്‍ അനുഭവിക്കുമെന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം അമ്പിളി ദേവി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങല്‍ തള്ളിക്കൊണ്ടായിരുന്നു ആദിത്യന്‍ രംഗത്ത് എത്തിയത്. തുടര്‍ന്ന് ആദിത്യന്‍ ആത്മഹത്യാ ശ്രമം നടത്തിയതും വാര്‍ത്തയായിരുന്നു. ഇതിനിടെ അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യന്‍ അതിക്രമം നടത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. നേരത്തെ അമ്പിളി ദേവിക്ക് പിന്തുണയുമായി നടി നവ്യ നായര്‍ രംഗത്ത് എത്തിയതും ചര്‍ച്ചയായിരുന്നു.


Click it and Unblock the Notifications











