»   » ഒടിയനില്‍ ബിഗ് ബി മോഹന്‍ലാലിനൊപ്പം! ഒടിയനായി അമിതാഭ് ബച്ചന്‍, തീരുന്നില്ല പ്രത്യേകതകള്‍....

ഒടിയനില്‍ ബിഗ് ബി മോഹന്‍ലാലിനൊപ്പം! ഒടിയനായി അമിതാഭ് ബച്ചന്‍, തീരുന്നില്ല പ്രത്യേകതകള്‍....

Posted By: Karthi
Subscribe to Filmibeat Malayalam
ഒടിയനായി അമിതാഭ് ബച്ചന്‍! അപ്പോ ലാലേട്ടന്‍? | Filmibeat Malayalam

മലയാളക്കര കാത്തിരിക്കുന്ന ഒരു ഫാന്റസി ത്രില്ലറാണ്  ഒടിയന്‍. മലയാള സിനിമ ഇതുവരെ കാണാത്ത ദൃശ്യ വിസ്മയമായിരിക്കും ഒടിയനെന്നാണ് ചിത്രത്തേക്കുറിച്ച് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നത്. 

മോഹന്‍ലാലിന് കൈ പൊള്ളിയോ..? ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി ഈ ചിത്രം!

അഭ്യൂഹങ്ങള്‍ക്ക് വിട... മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ കര്‍ണനായി നാഗാര്‍ജുന! അപ്പോള്‍ മമ്മൂട്ടി?

മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരുമിക്കുന്നതായി ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ വാര്‍ത്തകള്‍ ശരിയല്ലെന്നും റിപ്പോര്‍ട്ട് വന്നു. ബിഗ് ബിക്ക് പകരം സത്യരാജ് എത്തുന്നു എന്നായിരുന്നു  റിപ്പോർട്ടുകൾ. എന്നാൽ ഒടിയനില്‍ ബിഗ് ബി സാന്നിദ്ധ്യം ഉറപ്പിച്ചുകൊണ്ട് വെള്ളിനക്ഷത്രത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ബിഗ് ബി ഒടിയനായി എത്തും

കാണ്ഡഹാര്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനൊപ്പം അമിതാഭ് ബച്ചന്‍ ഒന്നിക്കുന്ന ചിത്രമാണ് ഒടിയന്‍. ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മുത്തച്ഛനായിട്ടാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. അദ്ദേഹവും ഒരു ഒടിയനാണ്.

മുത്തച്ഛന്റെ ശിഷ്യന്‍

പഴയ കാലത്തെ ഒടിയാനാണ് അമിതാഭ് ബച്ചന്റെ കഥാപാത്രം. അദ്ദേഹമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ മാണിക്യനെ ഒടിവിദ്യ പരിശീലിപ്പിക്കുന്നത്. ഒരൊടിയന്‍ ഒടിവിദ്യയിലൂടെ എന്തൊക്കെ ചെയ്യാമോ അതെല്ലാം മുത്തച്ഛന്‍ ചെറുമകന് പഠിപ്പിച്ച് കൊടുക്കുന്നുണ്ട്.

ഒടി വിദ്യ നിറയുന്ന ഗാന രംഗം

മുത്തച്ഛന്‍ ചെറുമകനെ ഒടിവിദ്യ പഠിപ്പിക്കുന്നതും ജീവിതം പഠിപ്പിക്കുന്നതും ഒരു ഗാനരംഗത്തിലൂടെയാണ് ശ്രീകുമാര്‍ മേനോന്‍ അവതരിപ്പിക്കുന്നത്. എം ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്ന ഈ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ മകള്‍ ലക്ഷ്മിയാണ്.

ബിഗ് ബി കേരളത്തിലെത്തും

കാണ്ഡഹാറിലൂടെ അമിതാഭ് ബച്ചന്‍ മലയാള സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും അതിന്റെ ചിത്രീകരണം നടന്നത് ഊട്ടിയിലായിരുന്നു. എന്നാല്‍ ഒടിയന് വേണ്ടി ബിഗ് ബി കേരളത്തിലെത്തും. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പാലക്കാടാണ്.

ശ്രീകുമാര്‍ മേനോനും അമിതാഭ് ബച്ചനും

മോഹന്‍ലാലിനൊപ്പം മാത്രമല്ല ശ്രീകുമാര്‍ മേനോനൊപ്പവും അമിതാഭ് ബച്ചന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന കല്യാണ്‍ സില്‍ക്ക്‌സിന്റെ പരസ്യത്തില്‍ അമിതാഭ് ബച്ചന്‍ പ്രധാന മോഡലാണ്. അദ്ദേഹത്തിനൊപ്പം നിരവധി പരസ്യങ്ങള്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഒടിവിദ്യയും ഇരുട്ടും

വൈദ്യുതി വരുന്നതിനും മുമ്പുള്ള കാലത്ത് ഒടിവിദ്യ പരിശീലിച്ചിരുന്നവരുണ്ടായിരുന്നു. അവരെ ഒടിയന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. രാത്രിയുടെ മറവില്‍ ഇരുട്ടത്താണ് ഒടിവിദ്യ പ്രയോഗിക്കുന്നത്. ബ്ലാക്ക് മാജിക്കാണിത്. ഇതിലൂടെ മൃഗങ്ങളായി മാറി ഇവര്‍ ജനങ്ങളെ ഭയപ്പെടുത്തിയിരുന്നു.

ഒടുവിലെ ഒടിയന്‍

ഒടിയന്മാരുടെ കണ്ണിയിലെ അവസാനത്തെ ഒടിയനായിട്ടാണ് മോഹന്‍ലാലിന്റെ ഒടിയന്‍ മാണിക്യന്‍ എത്തുന്നത്. വൈദ്യുതി വന്ന് ഇരുട്ട് ഇല്ലാതായതോടെ ഒടിവിദ്യയും പുറത്തായി. രസകരമായ ഒടിവിദ്യകളാണ് ഒടിയന്റെ പ്രധാന ആകര്‍ഷണം.

ചിത്രീകരണം പുരോഗമിക്കുന്നു

ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കാശിയില്‍ പുരോഗമിക്കുകയാണ്. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പ്രഗത്ഭരായ ടെക്‌നീഷ്യന്മാര്‍ അണിനിരക്കുന്ന ചിത്രം നിര്‍മിക്കുന്ന ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

English summary
Amitabh Bachchan will be a part of Mohalal's Odiyan as Odiyan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam