»   » അഭ്യൂഹങ്ങള്‍ക്ക് വിട... മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ കര്‍ണനായി നാഗാര്‍ജുന! അപ്പോള്‍ മമ്മൂട്ടി?

അഭ്യൂഹങ്ങള്‍ക്ക് വിട... മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ കര്‍ണനായി നാഗാര്‍ജുന! അപ്പോള്‍ മമ്മൂട്ടി?

Posted By: Karthi
Subscribe to Filmibeat Malayalam

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ ചിത്രീകരിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന വേളയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് രണ്ടാമൂഴം. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. മറ്റ് ഭാഷകളില്‍ മഹാഭാരത എന്ന പേരിലായിരിക്കും ചിത്രം പുറത്തിറങ്ങുക.

മോഹന്‍ലാലിന് കൈ പൊള്ളിയോ..? ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി ഈ ചിത്രം!

കേരളത്തിന് പുറത്തും പ്രിയം ഞണ്ടുകളോട്! ഓണച്ചിത്രങ്ങളില്‍ താരമായി നിവിന്‍ പോളി...

മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ഭീമനായി എത്തുന്ന ചിത്രത്തില്‍ കര്‍ണനാകുന്നത് ആരാണെന്ന്  ആരാധകരില്‍ നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മമ്മൂട്ടിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും തെലുങ്ക് താരം നാഗാര്‍ജുനയ്ക്ക് നറുക്ക് വീഴുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കര്‍ണന്‍ നാഗാര്‍ജുന

അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് കര്‍ണന്റെ കാര്യത്തില്‍ ഒരു തീരുമാനുമുണ്ടായിരിക്കുകയാണ്. തെലുങ്ക് താരം നാഗാര്‍ജുന കര്‍ണനാകും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യം നാഗാര്‍ജുന ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

മോഹന്‍ലാലും നാഗാര്‍ജുനയും ആദ്യം

കര്‍ണനായി അഭിനയിക്കാനുള്ള ക്ഷണം രണ്ടാമതൊന്ന് ആലോചിക്കാതെ സ്വീകരിക്കുകയായിരുന്നെന്ന് നാഗാര്‍ജുന പറഞ്ഞു. മോഹന്‍ലാലിനൊപ്പം നാഗാര്‍ജുന ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും രണ്ടാമൂഴത്തിന് സ്വന്തമാകും.

2020ല്‍ തിയറ്ററിലേക്ക്

2018 സെപ്തംബറില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം 2020ല്‍ തിയറ്ററുകളിലേക്ക് എത്തും. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുക. ആദ്യഭാഗം ഇറങ്ങി 100 ദിവസങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം തിയറ്ററിലെത്തും.

മറ്റ് താരങ്ങള്‍

ചിത്രത്തിന്റെ പ്രാരംഭ ചര്‍ച്ചകളിലും പ്രഖ്യാപന വേളയിലും ഭീമനായി മോഹന്‍ലാല്‍ എന്ന് മാത്രമേ പ്രഖ്യാപിച്ചിരുന്നൊള്ളു. ഇപ്പോള്‍ കര്‍ണന്റെ കാര്യത്തില്‍ തീരമാനമായെങ്കിലും മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ഇനിയും തീരുമാനായിട്ടില്ല.

എംടി ചോദിച്ചിരുന്നു

രണ്ടാമൂഴത്തില്‍ കര്‍ണനാകാന്‍ സാധിക്കുമോ എന്ന് തന്നോട് എംടി ചോദിച്ചിരുന്നതായി നാഗാര്‍ജുന നേരത്തെ വെളിപ്പെടുത്തിയിരുന്നു. തന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കില്‍ മാത്രമേ അഭിനയിക്കു എന്നായിരുന്നു അന്ന് നാഗാര്‍ജുന സ്വീകരിച്ച നിലപാട്.

ചെലവേറിയ ചിത്രം

രാജ്യത്തെ ഏറ്റവും ചെലവേറിയ ഈ ചിത്രം നിര്‍മിക്കുന്ന വിദേശ വ്യവസായിയായ ബിആര്‍ ഷെട്ടിയാണ്. 1000 കോടി ബജറ്റിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര സംവിധാനയകനായ ശ്രീകുമാര്‍ മേനോനാണ്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ചിത്രീകരണം കാശിയില്‍ പുരോഗമിക്കുകയാണ്.

English summary
So far the makers of the new screen adaptation of Mahabharata have only confirmed the casting of Mohanlal as Bheem.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam