»   » എന്തിരന് മുമ്പേ ഹോട്ടായി എമി ജാക്സൻ... മറയില്ലാത്ത ചൂടന്‍ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ വൈറല്‍!!!

എന്തിരന് മുമ്പേ ഹോട്ടായി എമി ജാക്സൻ... മറയില്ലാത്ത ചൂടന്‍ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ വൈറല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ശങ്കര്‍ സംവിധാനം ചെയ്ത വിക്രം ചിത്രമായ 'ഐ'യിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് എമി ജാക്‌സന്‍. പിന്നീട് വിജയ് നായകനായ തെറിയിലും എമി നായികയായി എത്തി. ഇപ്പോഴിത് എന്തിരന്റെ രണ്ടാം ഭാഗമായി ശങ്കര്‍ ഒരുക്കുന്ന ചിത്രത്തിലും എമി ജാക്‌സന്‍ തന്നെയാണ് നായിക. 

  എമി ജാക്‌സന്‍ ഹോട്ടാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. രജനികാന്തിനൊപ്പം അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്ന എന്തിരന്റെ രണ്ടാം ഭാഗമായ 2.0 ല്‍ എമി ജാക്‌സന്റെ കഥാപാത്രം എന്തായിരിക്കും എന്ന ആകാംഷയിലാണ് ആരാധകര്‍. ഇതിനിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് തന്റെ ഹോട്ട് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

  ലോസ് ഏഞ്ചല്‍സിലെ അവധിക്കാലം

  സിനിമയിലെ താരത്തിന്റെ കഥാപാത്രത്തേക്കുറിച്ച് അറിയാന്‍ ആകാംഷയോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്കാണ് ഒറ്റപ്പീസ് സ്വിം സ്യൂട്ട് ചിത്രമുള്‍പ്പെടെ ഒരുപിടി ചൂടന്‍ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. ലോസ് ഏഞ്ചല്‍സിലെ അവധിക്കാലം എന്ന പേരിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ഇപ്പോഴും രഹസ്യം

  ചിത്രത്തിലെ എമി ജാക്‌സന്റെ കഥാപാത്രത്തേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഏറെ വെല്ലുവിളികകളുള്ള കഥാപാത്രമാണ് തന്റേതെന്ന് താരം നേരത്തെ വ്യക്തമാക്കയിരുന്നു.

  ദൃശ്യം പുറത്തായി

  2.0 എന്ന ചിത്രത്തിന്റെ രഹസ്യ സ്വഭാവം കൈവിടാതെ സൂക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ ദൃശ്യം പുറത്ത് വന്നിരുന്നു. റോബോര്‍ട്ടിനേപ്പോലെ വേഷം ധരിച്ച എമി ട്രക്ക് ഓടിക്കുന്ന ദൃശ്യമായിരുന്നു അത്.

  എമി റോബോര്‍ട്ട്???

  എമിയുടെ ദൃശ്യം പുറത്ത് വന്നതോടെ എമി റോബോര്‍ട്ട് ആണെന്നുള്ള തരത്തിലുള്ള വാര്‍ത്തകളും കഥാപാത്രത്തേക്കുറിച്ച പ്രചരിച്ചു. എന്നാല്‍ രജനികാന്തിന്റെ കഥാപാത്രമായ ചിട്ടിയേപ്പോലെയുള്ള ഒരു റോബോര്‍ട്ട് അല്ല എമിയുടെ കഥാപാത്രം എന്നാണ് അറിയുന്നുത്.

  പുറത്ത് പറയാന്‍ കഴിയില്ല

  ചിത്രത്തില്‍ റോബര്‍ട്ടാണ് തന്റെ കഥാപാത്രമെന്ന വാര്‍ത്തകളെ എമി തള്ളിക്കളഞ്ഞിരുന്നു. തന്റെ കഥാപാത്രത്തേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കഥാപാത്രത്തേക്കുറിച്ച് പറയണമെങ്കില്‍ സിനിമയുടെ കഥ മുഴുവന്‍ പറയേണ്ടി വരുമെന്നും താരം പറഞ്ഞിരുന്നു.

  ജനുവരിയില്‍ റിലീസിന്

  ജനുവരി 25ന് തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. രജനികാന്തിന്റേയും അക്ഷയ്കുമാറിന്റേയും കൂറ്റന്‍ ചിത്രം പതിപ്പിച്ച ബലൂണ്‍ ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡില്‍ നിന്നും അടുത്തിടെ വിക്ഷേപിച്ചിരുന്നു.

  രജനികാന്ത് ഇരട്ട വേഷത്തില്‍

  എന്തിരന്‍ ആദ്യ ഭാഗത്തിലെന്ന പോലെ 2.0യും രജനികാന്ത് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ചിട്ടി എന്ന റോബോര്‍ട്ടായും, ഡോക്ടര്‍ വസീകരന്‍ എന്ന ശാസ്ത്രജ്ഞനായുമാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. വില്ലന്‍ വേഷമാണ് അക്ഷയ്കുമാറിന്.

  Weekend VIbesss 😋

  A post shared by Amy Jackson (@iamamyjackson) on Jul 1, 2017 at 9:30pm PDT

  📸💄 wurrrkin with this little magician @staceytan_mua 💘

  A post shared by Amy Jackson (@iamamyjackson) on Jun 28, 2017 at 10:30pm PDT

  English summary
  Amy Jackson shared this image with caption, 'Weekend VIbesss .' The role of Amy Jackson was one of the closely guarded secrets of 2.0. And she is keeping her fans engaged with her sizzling and sexy photographs.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more