അനിഖയ്ക്ക് ഇത്രയും ഉയരം കുറവാണോ? ദേഷ്യം പിടിപ്പിക്കുന്ന ചോദ്യമെന്ന് താരം
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് അനിഖ സുരേന്ദ്രന്‍. അഞ്ച് സുന്ദരികളിലെ ബാലതരമായി കയ്യടി നേടിയ അനിഖ ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ്. വൈകാതെ തന്നെ അനിഖയെ നായികയായും കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. അനിഖയുടെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. പലരും അനിഖയെക്കുറിച്ച് പറയുന്നത് ഭാവിയിലെ സൂപ്പര്‍നായികയാണെന്നാണ്. ഇപ്പോഴിതാ നയന്‍താരയുമായി തന്നെ താരതമ്യം ചെയ്യുന്നതിനെക്കുറിച്ചും തന്റെ ഉയരത്തെക്കുറിച്ചുണ്ടായിരുന്ന ചിന്തകളെക്കുറിച്ചുമെല്ലാം ഒരു അഭിമുഖത്തില്‍ അനിഖ മനസ് തുറന്നിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്.
എന്നെ പുറത്ത് നിന്ന് കാണുന്നവര്‍ വിചാരിയ്ക്കും ഞാന്‍ വളരെ അധികം സീരിയസ് ആണെന്ന്. ഞാന്‍ അങ്ങനെയാണ് നില്‍ക്കാറുള്ളത്. ആരോടും അങ്ങോട്ട് പോയി സംസാരിക്കാറില്ല. പക്ഷെ ഇങ്ങോട്ട് വന്ന് സംസാരിച്ചാല്‍ പിന്നെ നിര്‍ത്തുകയില്ലെന്നാണ് അനിഖ പറയുന്നത്. താന്‍ മഹാ അലമ്പാണ് എന്നാണ് അനിഖ പറയുന്നത്. അതിനാല്‍ നീ ഇത്ര ഡൗണ്‍ ടു എര്‍ത്ത് ആണെന്ന് അറിഞ്ഞില്ല എന്ന് ഈ അടുത്ത കാലത്ത് ഉണ്ടായ കൂട്ടുകാരൊക്കെ പറയാറുണ്ടെന്നും അനിഖ പറയുന്നു. അത് കേള്‍ക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും താരം പറയുന്നു. തന്റെ അഭിനയത്തെക്കുറിച്ചുളള ചിന്തകളും താരം പങ്കുവെക്കുന്നുണ്ട്. അടുത്തിടെ ചെയ്ത സിനിമകളില്‍ ആണെങ്കിലും എന്നെ കാണുമ്പോള്‍, എനിക്ക് ശ്ശൊ ഞാനെന്തിനാ ഇങ്ങനെ ചെയ്തത്. കുറച്ച് കൂടെ നന്നായി ചെയ്യാമായിരുന്നു എന്ന് തോന്നാറുണ്ടെന്നാണ് അനിഖ പറയുന്നത്. എന്നാല്‍ ചെറുപ്പത്തില്‍ ചെയ്‌തൊരു സിനിമ കാണുമ്പോള്‍ അങ്ങനെ തോന്നാറില്ലെന്നും അനിഖ പറയുന്നു. അഞ്ച് സുന്ദരികള്‍ ആണ് ആ സിനിമ..അഞ്ച് സുന്ദരികളിലെ എന്നെ കാണുമ്പോള്‍ അത്തരത്തിലുള്ള ഒരു തോന്നലും എനിക്കില്ല. ഞാന്‍ തന്നെയാണോ ഇത് എന്നാണ് ചിന്തിച്ചു പോകുന്നത്. ആ ഞാന്‍ എത്ര ക്യൂട്ട് ആയിരുന്നുവെന്നാണ് ഒരു ചിരിയോടെ അനിഖ പറയുന്നത്.

അനിഖയെ ആരാധകര്‍ വിൡക്കുന്നത് ജൂനിയര്‍ നയന്‍താര. രൂപത്തിലും ഭാവത്തിലും നയന്‍താരയോടുള്ള സാമ്യത പലരും ചൂണ്ടിക്കാണിക്കാറുണ്ട്. അത് വെറുതെ പറയുന്നതല്ലെന്നാണ് അനിഖ തന്നെ പറയുന്നത്. നയന്‍താരയോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അനിഖ പറയുന്നത്. സെറ്റില്‍ എനിക്ക് ഒരു സുഹൃത്തിനെ പോലെയായിരുന്നു നയന്‍താര ചേച്ചി എന്നാണ്. നയന്‍താരയോട് എന്ത് വേണമെങ്കിലും എനിക്ക് ചോദിക്കാം. പെണ്‍കുട്ടികള്‍ക്ക് താത്പര്യമുള്ള പല കാര്യങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കുമായിരുന്നുവെന്നാണ് അനിഖ പറയുന്നത്. അതേസമയം നയന്‍താര ചേച്ചിയോട് സംസാരിക്കുമ്പോള്‍ പലതും ഞാന്‍ കണ്ട് പഠിച്ചിട്ടുണ്ടെന്നും ചേച്ചിയുടെ പല സ്‌റ്റൈലുകളും ഞാന്‍ എന്റേതായ രീതിയില്‍ അടിച്ചു മാറ്റിയിട്ടുണ്ടെന്നും അനിഖ പറയുന്നു. അത് താന്‍ പോലും ഈയ്യടുത്താണ് തിരിച്ചറിഞ്ഞതെന്നാണ് നയന്‍താര പറയുന്നത്. നടക്കുമ്പോഴും സംസാരിക്കുമ്പോഴും എല്ലാം ചേച്ചിയ്ക്ക് അവരുടേതായ ഒരു സ്റ്റൈലുണ്ട്. അത് നമ്മളെ പ്രചോധപ്പിയ്ക്കും വിധമാണ്. അതില്‍ എന്റേതായ ചില പൊടിക്കൈകളും ഇട്ട് ഞാന്‍ എടുത്തിട്ടുണ്ട്െന്നാണ് അനിഖ പറയുന്നത്.
അതേസമയം തന്നെ അലട്ടിയിരുന്നൊരു ഇന്‍സെക്യൂരിറ്റിയെക്കുറിച്ചും അനിഖ മനസ് തുറന്നു. തന്റെ ഉയരക്കുറവിനെക്കുറിച്ച് തനിക്കുണ്ടായിരുന്ന അപകര്‍ഷതാ ബോധത്തെക്കുറിച്ചാണ് താരം മനസ് തുറന്നത്. എനിക്ക് ഹൈറ്റ് കുറവാണ്. ഞാന്‍ 5.2 മാത്രമേ ഉളൂ. ഇന്‍സ്റ്റഗ്രാമിലെല്ലാം എന്റെ ഫോട്ടോ കണ്ടിട്ട് നേരില്‍ കാണുമ്പോള്‍ ചിലര്‍ പറയും, ഹൊ അനിഖ ഇത്രയേ ഉള്ളോ, ഇത്ര ചെറുതാണോ.. ഇത്ര നീളം കുറവാണോ എന്ന്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ആദ്യമൊക്കെ ദേഷ്യം വരും എന്നാണ് അനിഖ പറയുന്നത്. പക്ഷെ ഇപ്പോള്‍ ഞാനത് അംഗീകരിച്ചു. ഞാന്‍ അത്രയേ ഉള്ളൂ. ഇനി മാറ്റം ഒന്നും വരാന്‍ പോകുന്നില്ല. അതുകൊണ്ട് ഹൈ ഹീല്‍സ് തന്നെ ചവിട്ടി നടക്കുക എന്നായി നിലപാടെന്നും താരസുന്ദരി പറയുന്നു.
തന്റെ പ്രിയപ്പെട്ട നടനേക്കുറിച്ചും അഭിമുഖത്തില്‍ അനിഖ മനസ് തുറക്കുന്നുണ്ട്. അനിഖയെ സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും സ്റ്റൈലിസ്റ്റ് ആയിട്ടുള്ള ആക്ടര്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. ദുല്‍ഖറിനെക്കുറിച്ച് അനിഖ പറയുന്നത് എന്റെ ഓള്‍ ടൈം ഫേവറൈറ്റ് എന്നാണ്. ഈയ്യടുത്ത് പുറത്തിറങ്ങിയ കുറുപ്പിന്റെ പ്രമോഷനൊക്കെ ഓരോ ഇന്റര്‍വ്യുവില്‍ വരുമ്പോഴും ധരിച്ച ഷര്‍ട്ട് ഞാന്‍ ശ്രദ്ധിച്ചു. ഇതാണ് നല്ലത്, ഇതില്‍ സൂപ്പര്‍ ആണ് എന്നൊക്കെ തോന്നിയിട്ടുണ്ടെന്നാണഅ അനിഖ പറയുന്നത്. തനിക്ക് ഭയങ്കര ഇഷ്ടമാണ് ദുല്‍ഖര്‍ അങ്കിളിനെയെന്നാണ് താരം പറയുന്നത്. നേരത്തെ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തില്‍ അനിഖ ദുല്‍ഖറിനൊപ്പം അഭിനയിച്ചിരുന്നു.


Click it and Unblock the Notifications