എല്‍സമ്മയും പാലുണ്ണിയും ഇപ്പോള്‍ അവിടെയുണ്ടാകും; ഓര്‍മ്മക്കുറിപ്പുമായി ആന്‍ അഗസ്റ്റിന്‍

വളരെ കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ സാധിച്ച താരമാണ് ആന്‍ അഗസ്റ്റിന്‍. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു ആനിന്റെ അരങ്ങേറ്റം. പിന്നീട് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടാന്‍ ആനിന് സാധിച്ചു. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അഗസ്റ്റിന്റെ മകളാണ് ആന്‍. അഭിനയിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണെങ്കിലും ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് ആന്‍ അഗസ്റ്റിന്‍.

ഇവിടെ എന്തും പോകും; വേറിട്ട ഗെറ്റപ്പുകളില്‍ ആന്‍ഡ്രിയ

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ആന്‍. താരത്തിന്റെ ചിത്രങ്ങള്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രമായ എല്‍സമ്മ എന്ന ആണ്‍കുട്ടിയെ കുറിച്ചുള്ള ആന്‍ അഗസ്റ്റിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ ആദ്യസിനിമയുടെ വാര്‍ഷികത്തിലായിരുന്നു ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ആന്‍ അഗസ്റ്റിന്‍ എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു എല്‍സമ്മ എന്ന ആണ്‍കുട്ടി. വിശദമായി വായിക്കാം.

എല്‍സമ്മ

2010ല്‍ ഈ സമയത്താണ് ഞാന്‍ എല്‍സമ്മയെ കണ്ടുമുട്ടിയതെന്നാണ് ആന്‍ പറയുന്നത്. ഒരുമാസത്തിനകം തന്നെ താന്‍ എല്‍സമ്മയായി മാറിയെന്നും ആന്‍ പറയുന്നു. താന്‍ ഇപ്പോഴും എല്‍സമ്മയേയും പാലുണ്ണിയേയും കുറിച്ച് ആലോചിക്കാറുണ്ട്. അവര്‍ തങ്ങളുടെ കൊച്ച് സന്തോഷങ്ങളുടെ ഇടങ്ങളില്‍ എവിടേയോ ജീവിച്ചിരിക്കുന്നുണ്ടാകുമെന്നാണ് ആന്‍ പറയുന്നത്.

സിനിമയെ സ്‌നേഹിച്ച അച്ഛനെ പോലെ

ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും എല്‍സമ്മയുടെ ഒരു ഭാഗം തന്നില്‍ അവശേഷിക്കുന്നുണ്ടെന്നും ആന്‍ പറയുന്നു. തനിക്ക് സ്‌നേഹവും പിന്തുണയും തന്ന എല്ലാവര്‍ക്കും അങ്ങനെ തോന്നുമെന്നും ആന്‍ പറയുന്നു. ഞാന്‍ എല്ലാത്തിനും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. സിനിമ എന്നും എന്റെ ഒരു ഭാഗമായിരിക്കും. തന്നേക്കാള്‍ കൂടുതല്‍ സിനിമയെ സ്‌നേഹിച്ച അച്ഛനെ പോലെ. നന്ദി എന്നും ആന്‍ അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ക്കുന്നു. താര്തതിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ലൊക്കഷന്‍ ചിത്രങ്ങളും

ചിത്രത്തിന്റെ ലൊക്കഷന്‍ ചിത്രങ്ങളും ആന്‍ അഗസ്റ്റിന്‍ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ഇന്ദ്രജിത്ത്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ചിത്രത്തിലൂടെ കുഞ്ചാക്കോ ബബോന്റെ അതുവരെ കാണാതിരുന്നൊരു ഭാവവും കാണാന്‍ സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.

Recommended Video

ചേര്‍ത്തല കുടുംബ കോടതയില്‍ ജോമോനാണ് ഹര്‍ജി നല്‍കിയത്
ആര്‍ട്ടിസ്റ്റിലൂടെ മികച്ച നടി

ആര്‍ട്ടിസ്റ്റിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ആനിനെ തേടിയെത്തുന്നത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്‍. നീനയായിരുന്നു അടുത്ത ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സോളോയിലാണ് അവസാനമായി അഭിനയിച്ച സിനിമ. 2014ല്‍ ജോമോന്‍ ടി ജോണിനെ വിവാഹം കഴിച്ചുവെങ്കിലും ഈ ബന്ധം കഴിഞ്ഞ വര്‍ഷം പിരിഞ്ഞു. അതേസമയം ആന്‍ അഗസ്റ്റിന്‍ അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read more about: ann augustine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X