ആടുതോമയായി ആന്റണി പെരുമ്പാവൂര്‍; മരണമാസ് എന്ന് സോഷ്യല്‍ മീഡിയ!
മോഹന്‍ലാല്‍ എന്ന നടന്‍ മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തുവെക്കാന്‍ കഴിയുന്ന ധാരാളം കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന താരത്തോളം തന്നെ മലയാളി നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍ ധാരാളമാണ്. അക്കൂട്ടത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നൊരു കഥാപാത്രമാണ് ആടു തോമ. സ്ഫടികം എന്ന എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായ ചിത്രത്തിലെ ആടു തോമയെന്ന തോമസ് ചാക്കോയെ കേരളം ഉള്ള കാലത്തോലം ആരും മറക്കില്ല.
സോഷ്യല്‍ മീഡിയയെ ചൂട് പിടിപ്പിച്ച് ഹീന
സിനിമ പുറത്തിറങ്ങി 25 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളി ആടു തോമയെ മറന്നിട്ടില്ല. ഇന്നും ആടുതോമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. തോമയുടെ റെയ്ബാന്‍ ്ഗ്ലാസിനും മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ശീലത്തിനുമെല്ലാം കേരളത്തിന്റെ പോപ്പ് കള്‍ച്ചറില്‍ പകരം വെക്കാനില്ലാത്ത ഇടമുണ്ട്.

ഇപ്പോഴിതാ മറ്റൊരു ആടുതോമ സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്. മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളി പറയുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നത്. മോഹന്‍ലാലിന്റെ സന്തത സഹചാരിയും നിര്‍മ്മാതവുമായ ആന്റണി പെരുമ്പാവൂരാണ് ആടുതോമയായി എത്തിയയിരിക്കുന്നത്. ആന്റണിയുടെ തോമ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഓളം തിര്‍ക്കുകയാണ്.

മകള്‍ അനിഷ ആന്റണിയുടെ വിവാഹ ആഘോഷത്തിന്റെ ഭാഗമായാണ് ആന്റണി ആടുതോമയായി എത്തിയത്. ഡിസംബറിലായിരുന്നു വിവാഹം നടന്നത്. സ്ഫടികം ലോറിയില്‍ ചുവന്ന ഷര്‍ട്ടും കസവ് മുണ്ടും ധരിച്ച് സിഗ്നേച്ചര്‍ റെയ്ബാന്‍ ഗ്ലാസും വച്ചാണ് ആന്റണി ആടുതോമയായി എത്തിയത്. സ്‌റ്റൈലന്‍ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫാന്‍സ് ഗ്രൂപ്പുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ആന്റണിയോടൊപ്പം ഭാര്യ ശാന്തിയുമുണ്ട്. ആന്റണിയുടേത് തന്നെയായിരുന്നു ഈ ആശയം എന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയ ജാക്‌സണ്‍ ജെയിംസ് വനിതയോട് പറഞ്ഞത്. ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ആന്റണിയുടെ തോമാച്ചായന്‍ കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
അനിഷയുടെ വിവാഹ ചടങ്ങില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലും കുടുംബവും വിവാഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. താരസമ്പന്നമായിരുന്നു വിവാഹം. മലയാള സിനിമയില്‍ നിന്നും ധാരാളം പേര്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലായിരുന്നു.
Recommended Video

ആഷിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മുപ്പതോളം സിനിമകള്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം നരസിംഹമായിരുന്നു ആദ്യം നിര്‍മ്മിച്ചത്. ആ യാത്ര ദൃശ്യം 2വില്‍ എത്തി നില്‍ക്കുകയാണ്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രതികരണങ്ങളാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയ നിറയെ ദൃശ്യവിനെ കുറിച്ചുള്ള ചര്‍ച്ചകളാണ്.
അതേസമയം ദൃശ്യം 2വിന്റെ വിജയം തെലുങ്കില്‍ ആവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ് ആന്റണി. വെങ്കടേഷും മീനയും പ്രധാന കഥാപാത്രങ്ങളായി മടങ്ങിയെത്തുമ്പോള്‍ ജീത്തു ജോസഫ് തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ആഷിര്‍വാദ് സിനിമാസായിരിക്കും ചിത്രം നിര്‍മ്മിക്കുക. മരക്കാറാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എമ്പുരാന്‍, ബാറോസ്, എന്നിവയും അണിയറയിലുണ്ട്.


Click it and Unblock the Notifications