»   » ഞാന്‍ ഈ നടന്റെ കടുത്ത ആരാധകനാണ്! ഇഷ്ടതാരത്തെക്കുറിച്ച് ആന്റണി വര്‍ഗീസ്! കാണാം

ഞാന്‍ ഈ നടന്റെ കടുത്ത ആരാധകനാണ്! ഇഷ്ടതാരത്തെക്കുറിച്ച് ആന്റണി വര്‍ഗീസ്! കാണാം

Written By:
Subscribe to Filmibeat Malayalam

ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രമായിട്ടാണ് ആന്റണി വര്‍ഗീസ് എത്തിയിരുന്നത്. ആദ്യ ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ആന്റണിക്ക് സാധിച്ചിരുന്നു. ആന്റണിക്കു പുറമേ അപ്പാനി ശരത്, കിച്ചു ടെല്ലസ്,അന്ന രേഷ്മ രാജന്‍ തുടങ്ങിയ പുതിയ താരങ്ങളും ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചിരുന്നത്. ഒരു പുതുമുഖ ചിത്രത്തിന് കിട്ടാവുന്നതിനേക്കാള്‍ മികച്ച സ്വീകരണമായിരുന്നു ആന്റണിക്ക് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.

antony varghese

അങ്കമാലി ഡയറീസിനു ശേഷം ആന്റണിയുടെതായി പുറത്തിറങ്ങിയ ചിത്രമായിരുന്നു സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. നവാഗതനായ ടിനു പാപ്പച്ചനായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ചിത്രത്തില്‍ ഫിനാന്‍സ് മാനേജരായ കോട്ടയംകാരന്‍ യുവാവായാണ് ആന്റണി എത്തിയിരുന്നത്. മലയാളത്തിലെ ആദ്യ പ്രിസണ്‍ ബ്രെയ്ക്കിംഗ് ത്രില്ലര്‍ സിനിമയായാണ് ചിത്രമെത്തിയിരുന്നത്. ചിത്രം കണ്ട ശേഷം ആന്റണിയെ പുകഴ്ത്തി ചലച്ചിത്ര പ്രേമികളെല്ലാം തന്നെ രംഗത്തു വന്നിരുന്നു.ആന്റണിക്കു പുറമേ വിനായകനും ചെമ്പന്‍ വിനോദ് ജോസും മികച്ച പ്രകടനം നടത്തിയ ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. തുടക്കം മുതല്‍ അവസാനം വരെ മടുപ്പിക്കാത്ത രീതിയിലുളള അവതരണമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.

റഹ്മാന്‍ മാജിക്ക് വീണ്ടും! ദേശീയ അവാര്‍ഡുകളില്‍ ഇരട്ടനേട്ടം സ്വന്തമാക്കി സംഗീത മാന്ത്രികന്‍

ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും കിട്ടിയ അതേ ആവേശം സിനിമ കണ്ടുകഴിഞ്ഞപ്പോഴും ലഭിച്ചിരുന്നുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞിരുന്നത്. ആദ്യ രണ്ടു ചിത്രങ്ങളിലെയും പ്രകടനത്തിലൂടെ മലയാളത്തിലെ യുവനായകനടന്‍മാരുടെ ഇടയില്‍ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് ആന്റണി. അടുത്തിടെ ഇന്ത്യ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആന്റണി തന്റെ ഇഷ്ടതാരത്തെക്കുറിച്ച് മനസ് തുറന്നിരുന്നു. തമിഴകത്തെ സൂപ്പര്‍ താരങ്ങളിലൊരാളായ വിജയ് സേതുപതിയുടെ ആരാധകനാണ് താനെന്നാണ് ആന്റണി പറഞ്ഞിരുന്നത്. വിജയ് സേതുപതിയെ പോലെ വ്യത്യസ്ഥ സിനിമകള്‍ ചെയ്യണമെന്നും അത്തരം കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നും ആന്റണി അഭിമുഖത്തിനിടെ പറഞ്ഞു.

ദേശീയ അവാര്‍ഡില്‍ തിളങ്ങി പാര്‍വതിയും ടേക്ക് ഓഫും: ചിത്രം നേടിയത് മൂന്ന് പുരസ്‌കാരങ്ങള്‍

മലയാളികള്‍ക്കുളള വിഷു സമ്മാനമായി പഞ്ചവര്‍ണ്ണ തത്ത നാളെ തിയ്യേറ്ററുകളിലേക്ക്

English summary
Antony varghese says about his favourite star

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X