അനു ഇമ്മാനുവല്‍ പ്രണയത്തില്‍? വിവാഹം ഉടനെന്ന് റിപ്പോര്‍ട്ടുകള്‍

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ താരമാണ് അനു ഇമ്മാനുവല്‍. മലയാളത്തിലൂടെ അരങ്ങേറിയ അനു പിന്നീട് തെലുങ്ക് സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ജയറാം ചിത്രം സ്വപ്‌ന സഞ്ചാരിയിലൂടെയായിരുന്നു അനുവിന്റെ അരങ്ങേറ്റം. പിന്നീട് നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിലൂടെ അനു നായികയായി മാറുകയായിരുന്നു.

മലയാളത്തിന്റെ അതിരുകള്‍ കടന്ന് തെലുങ്കിലേക്ക് ചേക്കേറുകയായിരുന്നു അനു പിന്നീട്. മജ്‌നു ആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. പിന്നീട് കിറ്റു ഉന്നദു ജാഗ്രത, ഓക്‌സിജന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. തുപ്പരിവാളനിലൂടെ അനു തമിഴിലുമെത്തി. തെലുങ്കില്‍ കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് അനു.

Anu Emmanuel

അനു ഇമ്മാലുവലിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. അനു ഇമ്മാനുവല്‍ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംവിധായകന്‍ എംഎം ജ്യോതികൃഷ്ണയുമായി അനു പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും ഒക്‌സിജന്‍ എന്ന സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു.

2017 മുതല്‍ അനുവും ജ്യോതി കൃഷ്ണയും സുഹൃത്തുക്കളാണ്. പിന്നീട് ഇത് പ്രണയമായി മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളോട് താരമോ സംവിധായകനോ ഇതുവരേയും പ്രതികരിച്ചിട്ടില്ല. മറ്റൊരു വ്യാജ വാര്‍ത്തയാകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

നിരവധി സിനിമകളാണ് അനുവിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം താരം വിവാഹത്തിന്റെ തിരക്കുകളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മെലിഞ്ഞ് സുന്ദരിയായി നിത്യ; പുത്തന്‍ ചിത്രങ്ങള്‍ ഇതാ

ചിക്കാഗോയിലായിരുന്നു അനുവിന്റെ ജനനം. കുട്ടിക്കാലവും പഠനവുമെല്ലാം യുഎസിലായിരുന്നു. പിന്നീട് സിനിമാമോഹത്തിന് പിന്നാലെ പോകാന്‍ തീരുമാനിച്ച അനു ഇന്ത്യയിലേക്ക് വരികയായിരുന്നു. നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജുവിലൂടെ താരമായി മാറുകയായിരുന്നു അനു. ഇതിന് ശേഷം അനു മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. എന്നാല്‍ മജ്‌നുവിലൂടെ തെലുങ്കിലെത്തിയ അനു വലിയ താരമായി മാറുകയായിരുന്നു.

Recommended Video

Bigg Boss Malayalam : ഡിംബലിനെ ചതിക്കാൻ ഋതു മന്ത്ര | Filmibeat Malayalam

താരത്തിന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ ആരാധകര്‍ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ താരം പ്രതികരിക്കുന്നതിനായി കാത്തിരിക്കുകയാണ് അവര്‍. ഈയ്യടുത്ത് നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധും വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ്ന്നാല്‍ പിന്നീടത് നിരസിച്ചു കൊണ്ട് കീര്‍ത്തിയുടെ പിതാവ് രംഗത്ത് എത്തുകയായിരുന്നു.

More from Filmibeat

Read more about: anu emmanuel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X