ആ കമന്റ് കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് അതായിരുന്നു!! ടൊവിനോയുമായുള്ള ഗ്യാപ്പിനെക്കുറിച്ച് അനു
ട്രോളന്മാരേയും ട്രോളുകളും ഒരുപാട് ഇഷ്ടമാണ്.
സോഷ്യൽ മീഡിയിയിൽ വൈറലായ ഒരു കമന്റായിരുന്നു നടി അനു സിത്താര ആരാധകന് നൽകിയത്. ടൊവിനോ നായകനായി എത്തുന്ന ചിത്രമായ കുപ്രസിദ്ധ പയ്യനിൽ അനുവാണ് നായിക. ടൊവിനോയുമായി നിൽക്കുമ്പോൾ കുറച്ച് അകലം പാലിക്കണമെന്നുള്ള ആരാധകന്റെ കമന്റിനാണ് നടി കിടിലൻ മറുപടി നൽകിയത്. ഈ കമന്റ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു.

കോമഡയിയായി ചെയ്തതാണ് ആ മറുപടിയെന്നും എന്നാല്‍ അത് ഇത്രത്തോളം വൈറലാകുമെന്ന് വിചാരിച്ചില്ലെന്നും അനു പറയുന്നു. ഒരു അഭിമുഖത്തുലാണ് ഈ കമന്റിന്റെ കാര്യം പറഞ്ഞത്. ആദ്യം തന്നെ ആ കമന്റ് വായിച്ചപ്പോൾ ചിരിയാണ് വന്നത്. അപ്പോൾ തന്നെ മനസ്സിൽ വന്ന കമന്റായിരുന്നു ഇത്രയും ഗ്യാപ്പ് പോരേ ചേട്ടാ' എന്നത്. ഫോട്ടോയും ചേർത്ത് കോമഡിയായിട്ടാണ് മറുപടി കൊടുത്തതെന്നും അനു സിത്താര പറയുന്നു.
മോഹൻലാലിനെ മനസ്സിൽ കണ്ടാണ് സംഭാഷണം എഴുതുന്നത്!! ലാൽ എന്ത് ചെയ്യുമെന്ന് അറിയാം, ഹിറ്റ് ഡയലോഗുകളുടെ പിറവിയെ കുറിച്ച് രഞ്ജിത്ത്
ട്രോളന്മാരേയും ട്രോളുകളും ഒരുപാട് ഇഷ്ടമാണ്.അതൊക്കെ ആസ്വദിക്കുന്ന ആളുമാണ് ഞാൻ. എന്റെ എന്ന പേര് കുറച്ച്പേരെങ്കിലും അറിഞ്ഞു തുടങ്ങിയത് ട്രോളന്മാരിലൂടെയാണ്. ആദ്യ ചിത്രമാണ് ഹാപ്പി വെഡിങ്ങിലെ തോപ്പുകാരി അയൺ ബോക്സ് എന്നൊക്കെ പറഞ്ഞ് തന്റെ ചിത്രവും വെച്ചുള്ള ട്രോളുകൾ ഞാൻ ഇപ്പോഴും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.


Click it and Unblock the Notifications