മുത്തശ്ശിയ്ക്കും അനുജനും അരികില്‍ പ്രിയനടി; ആദ്യ ചിത്രത്തില്‍ തന്നെ ഹൃദയം കവര്‍ന്ന സുന്ദരിയെ മനസിലായോ?
തങ്ങളുടെ ഇഷ്ടതാരങ്ങളുടെ സിനിമയ്ക്ക് പുറത്തുള്ള ജീവിതവും വിശേഷങ്ങളുമെല്ലാം അറിയാന്‍ ആരാധകര്‍ക്ക് വല്യ ഇഷ്ടമാണ്. പ്രത്യേകിച്ച് സിനിമയിലെത്തുന്നതിന് മുമ്പുള്ള ജീവിതത്തെ കുറിച്ചും കുട്ടിക്കാലത്തെ കുറിച്ചുമെല്ലാം. അതുകൊണ്ട് തന്നെ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. താരങ്ങള്‍ തന്നെ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവെക്കാറുമുണ്ട്.
തങ്ങളുടെ ആരാധകര്‍ക്കായി താരങ്ങള്‍ പങ്കുവെക്കുന്ന കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അന്നത്തെ കുട്ടിയില്‍ നിന്നും ഇന്നത്തെ താരത്തിലേക്കുള്ള മാറ്റത്തെ കുറിച്ചായിരിക്കും ആരാധകരും സോഷ്യല്‍ മീഡിയയും വാചാലരാകുന്നത്. ഇപ്പോഴിതാ മലയാളികളുടെ പ്രിയനടി പങ്കുവച്ച തന്റെ കുട്ടിക്കാല ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

മുത്തശ്ശിയ്ക്കും അനിയനും ഒപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് നില്‍ക്കുകയാണ് സുന്ദരിക്കുട്ടി. കൈക്കുഞ്ഞായ അനുജനെ മുത്തശ്ശി തന്‌റെ മടിയില്‍ വച്ചിരിക്കുകയാണ്. ചിത്രത്തിലുള്ള നടി ആരെന്ന് ആ മുഖത്ത് ഒറ്റനോട്ടം നോക്കിയാല്‍ മനസിലാകുമെന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്. പ്രേമത്തിലൂടെ അരങ്ങേറിയ അനുപമ പരമേശ്വരനാണ് തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്.

എന്റെ അച്ഛമ്മയുടെ കയ്യിലുള്ള ചെറുതിനെ നോക്കെന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് അനുപമ കുറിച്ചിരിക്കുന്നത്. താന്‍ പണ്ടേയൊരു ഹോട്ട് ചിക്ക് ആണെന്നും അനുപമ പറയുന്നുണ്ട്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയതോടെ കമന്റുകളുമായി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

അന്ന് ഹോട്ട്, ഇന്ന് സൂപ്പര്‍ സൂപ്പര്‍ ഹോട്ട് എന്നായിരുന്നു നടി നിരഞ്ജന അനൂപ് കമന്റ് ചെയ്തിരിക്കുന്നത്. ഗായകന്‍ ഹരിശങ്കര്‍, പേളി മാണി തുടങ്ങിയവരും കമന്റ് ചെയ്തിട്ടുണ്ട്. നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്. ലവ് റിയാക്ഷനിലൂടെ അവര്‍ തങ്ങളുടെ സ്‌നേഹം അറിയിക്കുന്നുണ്ട്. ചിത്രം അക്ഷരാര്‍ത്ഥത്തില്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

ഈയ്യടുത്തായിരുന്നു അനുപമ അഭിനയിച്ച ഹ്രസ്വ ചിത്രമായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് പുറത്തിറങ്ങിയത്. ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിലൂടെ അരങ്ങേറിയ അനുപമ പിന്നീട് മറ്റ് ഭാഷകളിലേക്ക് ചേക്കേറുകയായിരുന്നു. അ ആ ആണ് ആദ്യ തെലുങ്ക് ചിത്രം. പിന്നീട് പ്രേമത്തിന്റെ തെലുങ്ക് റീമേക്കിലും അഭിനയിച്ചു തെലുങ്കില്‍ നിറ സാന്നിധ്യമാണ്. തമിഴിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. കൊടിയിലൂടെയാണ് തമിഴില്‍ അരങ്ങേറുന്നത്. തേജ ഐ ലവ് യു, കൃഷ്ണാര്‍ജുന യുദ്ധം, ഹെല്ലോ ഗുരു പ്രേമ കൊസമേ തുടങ്ങിയ തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
Recommended Video

മലയാളത്തില്‍ ജോമോന്റെ സുവിശേഷങ്ങളിലാണ് രണ്ടാമത് അഭിനയിച്ചത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് എത്തിയത്. മണിയറയിലെ അശോകന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. ജോമോന്റെ സുവിശേഷങ്ങള്‍ക്ക് ശേഷം അനുപമ മലയാളത്തിലേക്ക് മടങ്ങി വന്ന ചിത്രമായിരുന്നു മണിയറയിലെ അശോകന്‍. കുറുപ്പ്, തള്ളിപ്പോകാതെ തുടങ്ങിയ സിനിമകളാണ് അനുപമയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍. മലയാളത്തിലൂടെ സിനിമയില്‍ അരങ്ങേറി ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുകയാണ് അനുപമ. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകവും ആരാധകരും.


Click it and Unblock the Notifications











