twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുരക്തിയുടെ പുതിയ പാട്ട്!! തവ ചിന്താസു.. പാട്ട് വൈറലാകുന്നു...

    ഇതിനു മുൻപ് ഇറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ശ്ലോകമായിരുന്നു

    |

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അനുരക്തി എന്ന സംസ്കൃത സിനിമയ്ക്ക് വേണ്ടി വിജിത് നമ്പ്യാർ പാടിയ ഈ പാട്ടാണ്. അനുരക്തി കേരളത്തിൽ നിർമ്മിച്ച ഒരു സംസ്കൃത ചലച്ചിത്രമാണു്. കൂടിയാട്ടത്തെ പ്രധാന പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ്. ഒരു സിനിമാഗാനം ഉൾക്കൊള്ളുന്ന ആദ്യ സംസ്കൃത ചിത്രമാണു് അനുരക്തി. ഈ ഗാനം ത്രിമാനമായാണു് ചിത്രീകരിച്ചിട്ടുള്ളതു്, അതിലൂടെ അനുരക്തി സംസ്കൃതത്തിലെ ആദ്യ ത്രിമാന ചിത്രമായി.

    anurakthi

    കുട്ടികളെ വളരെ ഇഷ്ടമാണ്!! ഇത് യാഥാർഥ്യമാകാൻ പോകുന്ന സ്വപ്നം!! അച്ഛനാകുന്നതിനെ കുറിച്ച് പ്രമുഖ ഗായകൻ
    ഇതിനു മുൻപ് ഇറങ്ങിയ ഗാനങ്ങളെല്ലാം തന്നെ ശ്ലോകമായിരുന്നു. എന്നാൽ സംവിധായകനും സംഗീതജ്ഞനുമായ വിജിത് നമ്പ്യാർ ആലപിച്ച പാട്ട് സാധാരണ സിനിമ ഗാനത്തിനോട് സാമ്യമുളളതാണ്. ഇതൊരു പരീക്ഷണം തന്നെയായിരുന്നു. സംവിധായകനും സംഗീതജ്ഞനുമായ വിജിത് നമ്പ്യാർ നടത്തിയത്. കേരളത്തിലെ ഒരു തനതു നൃത്തകലയായ കൂടിയാട്ടം പഠിക്കുവാനായി ഒരു പഞ്ചാബി നർത്തകി (വാണി വസിഷ്ഠ്) കേരളത്തിൽ എത്തുന്നു. പ്രശസ്തനായ ഒരു കൂടിയാട്ട ഗുരുവിന്റെ ശിഷ്യയായി അവർ കൂടിയാട്ടം അഭ്യസിക്കുന്നു. ഗുരുവിന്റെ മകൻ ഇവരുമായി പ്രണയത്തിലാവുന്നു. പിന്നീട് ഗുരുവും ശിഷ്യയും തമ്മിലുള്ള ബന്ധം ഇയാൾ തെറ്റിദ്ധരിക്കുകയും പിതാവുമായി കലഹിക്കുകയും ചെയ്യുന്നതാണ് കഥാതന്തു.

    ശ്രീദേവിയുടെ ഉയർച്ചയ്ക്ക് പിന്നിൽ ആ പ്രബലയായ സ്ത്രീ!!  ബോളിവുഡിൽവരെ എത്താൻ കാരണം ഇവർശ്രീദേവിയുടെ ഉയർച്ചയ്ക്ക് പിന്നിൽ ആ പ്രബലയായ സ്ത്രീ!! ബോളിവുഡിൽവരെ എത്താൻ കാരണം ഇവർ

    പികെ അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് സനൽ മച്ചാടാണ്. കലാമണ്ഡലം ശിവൻ, വസിഷ്ഠ്, ശ്രീഹരി ആറ്റൂർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    English summary
    Anurakthi Sanskrit Movie SONG
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X