ഷൂട്ടിങിനിടെ അപകടം, അനുഷ്‌ക ഷെട്ടിയ്ക്ക് ബെഡ് റെസ്റ്റ് വേണം എന്ന് ഡോക്ടര്‍
കഥാപാത്രമായി മാറുമ്പോള്‍, നിവിന്‍ പോളി പറഞ്ഞതുപോലെ അനുഷ്‌ക ഷെട്ടി പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല. അത്രയേറെ ഓരോ കഥാപാത്രത്തോടും നീതി പുലര്‍ത്തുന്ന അഭിനേത്രിയാണ് അനുഷ്‌ക ഷെട്ടി. ഏത് സാഹസത്തിനും നടി പലപ്പോഴും തയ്യാറാവാറുണ്ട്.

അത്തരത്തിലെന്തോ സാഹസം നടത്തിയതാവാം, അനുഷ്‌ക ഷെട്ടിക്ക് ഷൂട്ടിങിനിടെ പരിക്ക്. തെലുങ്ക് ബിഗ് ബജറ്റ് ചിത്രമായ സേ റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് സംഭവം. സാരമായ അപകടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിനാണ് പരിക്ക്. രണ്ട് മൂന്ന് ആഴ്ച തീര്‍ച്ചയായും ബെഡ് റെസ്റ്റ് വേണം എന്ന് അനുഷ്‌കയോട് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചിരഞ്ജീവിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സേ റാ നരസിംഹ റെഡ്ഡിയില്‍ അതിഥി വേഷത്തിലാണ് അനുഷ്‌ക എത്തുന്നത്. അമിതാഭ് ബച്ചന്‍, വിയ് സേതുപതി, തമന്ന, സുദീപ് തുടങ്ങിയ വലിയ വലിയ താരങ്ങളാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
നിന്നു തിരിയാന്‍ സമയമില്ല, ദുല്‍ഖറിന്റെ നായിക ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഓടുന്നു
സയലന്റ്‌സ് എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു അനുഷ്‌ക ഷെട്ടി. അതിനിടയിലാണ് സേ റാ നിരസിംഹ റെഡ്ഡിയിലെ അതിഥി വേഷം പൂര്‍ത്തിയാക്കാന്‍ എത്തിയത്. കാല് സുഖപ്പെട്ടാല്‍ ഉടന്‍ സയലന്റ്‌സിനൊപ്പം ചേരും. യു എസ്സിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.


Click it and Unblock the Notifications











