ഹോട്ട് ചിത്രം ആവശ്യപ്പെട്ടു; 'ഹോട്ട്' ചിത്രം തന്നെ നല്‍കി അനുശ്രീ
മലയാളത്തിലെ നടിമാരില്‍ ശ്രദ്ധേയയാണ് അനുശ്രീ. ടെലിവിഷനിലൂടെ ശ്രദ്ധ നേടി സിനിമയിലെത്തിയ താരമാണ്. നായികയായും സഹതാരമായുമെല്ലാം മിന്നും പ്രകടനങ്ങള്‍ നിരവധി കാഴ്ചവച്ചിട്ടുണ്ട് അനുശ്രീ. പൊതുവെ നാടന്‍ പെണ്‍കുട്ടി ഇമേജുള്ള താരമാണ് അനുശ്രീ. എന്നാല്‍ ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ തന്റെ മേക്കോവറിലൂടെ അനുശ്രീ ഞെട്ടിച്ചിരിക്കുന്നത്. തനിക്ക് മോഡേണ്‍ ലുക്കും നന്നായി വഴങ്ങുമെന്ന് അനുശ്രീ തെളിയിച്ചു കഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുശ്രീ. താരത്തിന്റെ പോസ്റ്റുകളും ചിത്രങ്ങളും ലൈവ് വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് അനുശ്രീ മറുപടി നല്‍കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അനുശ്രീ മറുപടി നല്‍കിയത്. രസകരമായ ചോദ്യങ്ങളായിരുന്നു മിക്കവര്‍ക്കും ചോദിക്കാനുണ്ടായിരുന്നത്. എന്നാല്‍ പതിവ് പോലെ ചിലര്‍ അശ്ലീല ചോദ്യങ്ങളുമായി എത്തി.

ഇത്തരത്തിലൊരു ചോദ്യത്തിന് അനുശ്രീ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. നടിയുടെ ഹോട്ട് ചിത്രം ചോദിച്ചായിരുന്നു ഒരാള്‍ എത്തിയത്. ചോദ്യം ചോദിച്ചയാളെ പക്ഷെ അനുശ്രീ നിരാശനാക്കിയില്ല. പകരം ഹോട്ടായൊരു ചിത്രം തന്നെ താരം പങ്കുവച്ചു. നല്ല ചൂട് പറക്കുന്നൊരു ദോശയുടെ ചിത്രമാണ് അനുശ്രീ അയാള്‍ക്ക് നല്‍കിയത്. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുകയാണ് ഇപ്പോള്‍.
പിന്നാലെ ധാരാളം ചോദ്യങ്ങള്‍ക്ക് അനുശ്രീ മറുപടി നല്‍കുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് പറയാന്‍ പറഞ്ഞപ്പോള്‍ ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റാത്ത പ്രതിഭാസം എന്നായിരുന്നു അനുശ്രീയുടെ മറുപടി. മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളെ പേരും താരം വെളിപ്പെടുത്തി. സ്വാസിക, ശിബില എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.
ഗ്ലാമറസായി ഇനിയ; തരംഗമായി പുത്തന്‍ ഫോട്ടോഷൂട്ട്
Recommended Video
അറേഞ്ച്ഡ് വിവാഹത്തേക്കാള്‍ ഇഷ്ടം പ്രണയ വിവാഹമാണെന്നും താരം വ്യക്തമാക്കി. തന്റെ ഉയരവും ഭാരവും വരെ താരം വ്യക്തമാക്കി. സിനിമ ആവശ്യപ്പെടുകയാണെങ്കില്‍ ലിപ് ലോക്ക് രംഗങ്ങള്‍ ചെയ്യുമെന്നും അനുശ്രീ പറഞ്ഞു.


Click it and Unblock the Notifications